Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

ഇന്ന് കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് താരം. അദ്ദേഹത്തിന്റെ അധികാര ചിഹ്നമുള്ള ഒരൊപ്പില്‍ ചവറ്റുകൊട്ടയിലേയ്ക്ക് പോകേണ്ടിയിരുന്ന ലോകായുക്ത കേസ് ഇന്ന് ജീവന്‍ വെച്ച് വിധിയുടെ വക്കത്തെത്തി നില്ക്കുകയാണ്

31 MARCH 2023 01:26 PM IST
മലയാളി വാര്‍ത്ത

വല്ലപ്പോഴും ഹീറോ വേഷം കെട്ടാന്‍ വില്ലന് കിട്ടുന്ന അവസരം പാഴാക്കി കളയാന്‍ പാടില്ല. ഇന്ന് കേരളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് താരം. അദ്ദേഹത്തിന്റെ അധികാര ചിഹ്നമുള്ള ഒരൊപ്പില്‍ ചവറ്റുകൊട്ടയിലേയ്ക്ക് പോകേണ്ടിയിരുന്ന ലോകായുക്ത കേസ് ഇന്ന് ജീവന്‍ വെച്ച് വിധിയുടെ വക്കത്തെത്തി നില്ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ പതിനെട്ടടവും പൊളിഞ്ഞ് പാളിസായ വിഷയമാണ് ലോകായുക്തയുടെ കൊമ്പും പല്ലും പറിച്ച് കളഞ്ഞ് വന്ധീകരിക്കാനുള്ള ബില്ല. ബില്ല് നിയമസഭ പാസാക്കിയത് തന്നെ മുഖ്യമന്ത്രിയുടെ സ്വയം രക്ഷയ്ക്കായാണ്. മുഖ്യമന്ത്രിയ നടത്തിയ അഴിമതി ലോകായുക്ത  വ്യക്തമായി കണ്ടെത്തുകയും കൂട്ടത്തിലൊരാള്‍ അതേ ആരോപണത്തില്‍ രാജിവെയ്ക്കുകയും ചെയ്തതോടെയാണ് മുഖ്യന്‍ തിരക്കിട്ട് ലോകായുക്ത ഭേദഗതി ബില്ല് അവതരിച്ചത്.
എന്നാല്‍ പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ തല്‍സ്ഥാനം രാജിവെയ്ക്കണമെന്ന വ്യവസ്ഥയുള്ള ഭാഗത്താണ് പിണറായി പരിഷ്‌കാരിക്കാന്‍ തയ്യാറായത്. അപകടം മണത്ത ഗവര്‍ണര്‍ ലോകായുക്ത ബില്ല് അലമാരയിലേയ്ക്ക് മാറ്റി. പിണറായി പലവഴിയ്ക്ക് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിടാന്‍ തയ്യാറായില്ല. സര്‍വ്വകലാശാസ വിഷയങ്ങളില്‍ സര്‍ക്കാര്‍ വാദത്തോട് പലതവണ ഗവര്‍ണര്‍ തോറ്റെങ്കിലും ലോകായുക്ത ബില്ലിന്റെ കാര്യത്തില്‍ അന്തിമ ജയം ഗവര്‍ണര്‍ക്ക് തന്നെയായാരിന്നു. ലോകായുക്തയും പിണറായി സര്‍ക്കാരിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ഒരുവര്‍ഷമായി അടയിരിക്കുകയാണ് ലോകായുക്തയും തങ്ങളുടെ അന്നദാതാവായ സര്‍ക്കാരിനെ രക്ഷിക്കാന്‍. ജനപ്രാതിനിധ്യ നിയമത്തെ സംരക്ഷിക്കേണ്ട ലോകായുക്ത തികഞ്ഞ അഴിമതി സംരക്ഷകരായി മാറിയ കാഴ്ചയാണ് കേരളം കഴിഞ്ഞ ഒരുവര്‍ഷമായി കണ്ടു കൊണ്ടിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിലും ഭരണത്തിലും ഏകാധിപതിയായി വാഴാനുള്ള പിണറായി വിജയന്റെ സ്വപ്‌നങ്ങള്‍ക്കും ഗൂഡപദ്ധതികള്‍ക്കും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടയിട്ടിരിക്കുകായണെന്ന് പരക്കെ അറിയാവുന്ന കാര്യമാണ്. സര്‍ക്കാരിനെയോ മുഖ്യമന്ത്രിയേയോ കുറ്റക്കാരാക്കുന്ന ഒരു സ്ഥാപനത്തെയെും വെച്ചു പൊറുപ്പിക്കില്ലെന്ന കര്‍ശന വാശിയുടെ ഭാഗമായാണ് ലോകായുക്തക്കെതിരെ കടുത്ത നിലപാടുകളുമായി പിണറായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ലോകായുക്തയുടെ സ്വതന്ത്ര ചിറകരിഞ്ഞ് പിണറായിയ്ക്കും സിപിഎമ്മിനും കീഴിലാക്കാനുള്ള ബില്ല് ഗവര്‍ണര്‍ ഒപ്പിടാതായതോടെ പിണറായി വിജയന്റെയും മന്ത്രിസഭയുടെയും ഭാവി അനിശ്ചിതത്വത്തിലായിരുന്നു.

ആ കേസിന്റെ വിധി പുറത്തു വരുന്ന സമത്ത് സര്‍ക്കാരിന് എന്തും സംഭവിക്കാമെന്ന് നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ലോകായുക്തയെ അരിഞ്ഞു വീഴ്ത്താന്‍ പ്രതിപക്ഷ എതിര്‍പ്പിനെ അവഗണിച്ച് ബില്ല് കൊണ്ടു വന്നത്. മോദിയോടും അമിത്ഷായോടുമുള്ള അടുപ്പം കാരണം ഗവര്‍ണര്‍ ബില്ല് ഒപ്പിട്ട് നല്കുമെന്നതായിരുന്ന ധാരണ. സ്വയം രക്ഷയ്ക്കായി കുട നിവര്‍ത്തി പിടിച്ച് പൊരിവെയിലില്‍ നിന്ന് രക്ഷപ്പെടുന്നതുപോലെ പിണറായി വിജയന്‍ അഴിമതി കേസില്‍ ശിക്ഷിക്കപ്പെടാതിരിക്കാനുള്ള മുന്‍കരുതലായിരുന്നു ലോകായുക്ത ബില്ലെന്ന് കേരളത്തില്‍ ഇതുവരെ മനസിലാകാത്തത് സിപിഎം സഖാക്കള്‍ക്ക് മാത്രമാണ്. ലോകായുക്തയുടെ പ്രവര്‍ത്തന സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുേെണ്ടായെന്ന് ചോദിച്ചാല്‍ സിപിഎം പറയും ഇല്ലായെന്നാണ്. പിന്നെന്തിനാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്നത്. അതിന് വ്യ്ക്തമായ ഉത്തരമില്ലായിരുന്നു.

അഴിമതിയില്‍ മുങ്ങി കുളിച്ച സ്വന്തം സര്‍ക്കാരിനെ രക്ഷിക്കാന്‍ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനത്തെ പോലും തച്ചുടയ്ക്കാന്‍ തയ്യാറായ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഇന്ത്യ ഭരി്ച്ചിരുന്നെങ്കില്‍ സുപ്രീംകോടതി അധികാരം കൂടി കവര്‍ന്നെടുക്കില്ലേയെന്ന ചോദ്യമാണുയരുന്നത്. കോടികള്‍ ശമ്പളം വാങ്ങുന്ന ലോകായുക്തയാകട്ടെ സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്ത് പൂഴ്ത്തി വെയ്ക്കുകയും ചെയ്തു. പരാതിക്കാരന്‍ പിന്നാലെ നടന്നതിന്റെ ഭാഗമായാണ് ലോകായുക്ത ചെറുവിരലനക്കാനെങ്കിലും തയ്യാറായിരിക്കുന്നത്.

പൊതുപ്രവര്‍ത്തകര്‍ അഴിമതി നടത്തിയതായി ലോകായുക്തയില്‍ തെളിയിക്കപ്പെട്ടാല്‍ അവര്‍ക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന ലോകായുക്തയുടെ എക്കാലത്തേയും പ്രസ്‌ക്തമായ നിയമം നിലനില്‍ക്കുന്നതിനാല്‍ പിണറായി വിജയനും സിപിഎമ്മിനും ലോകായുക്ത തലവേദനയാകുമെന്നുറപ്പാണ്. അതുകൊണ്ടാണ് നിയമം കൊണ്ട് ലോകായുക്തയ്ക്ക് മൂക്കുകയറിടാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളെ നഖശിഖാന്തം എതിര്‍ക്കുന്ന ഗവര്‍ണര്‍ക്ക് കിട്ടിയ നിയമോപദേശത്തിന്റെ ഭാഗമായി ലോകായുക്തയെ നിഷ്പ്രഭവമാക്കി പാര്‍ട്ടിയ്ക്കും സര്‍ക്കാരിനും കീഴിലാക്കാനുള്ള ബില്ല് അദ്ദേഹം ഒപ്പിടാതെ മാറ്റിവെച്ചു. അതിന്റെ ഗുണം വരും ദിവസങ്ങളില്‍ പിണറായി സര്‍ക്കാര്‍ അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തതായി ആരോപിച്ചു മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള ഹര്‍ജിയില്‍ ലോകായുക്ത വിധി പറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇവരില്‍ ഇപ്പോള്‍ അധികാരസ്ഥാനത്തുള്ളതു പിണറായി മാത്രമായതിനാല്‍ അദ്ദേഹത്തെ സംബന്ധിച്ചു നിര്‍ണായകമാണു വിധിയെന്ന് കണക്ക് കൂട്ടുന്നു. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്ത സാഹചര്യത്തില്‍ തുക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലില്‍ ഗവര്‍ണര്‍ ഒപ്പു വയ്ക്കാത്ത സാഹചര്യത്തില്‍ വിധി വന്നാല്‍ അത് ഉടനടി നടപ്പാക്കേണ്ടി വരും. വാദം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും വിധി പറയാത്തതിനെതിരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഹര്‍ജിക്കാരന്‍ ലോകായുക്തയില്‍ പരാതി നല്‍കിയിരുന്നു. ലോകായുക്തയ്‌ക്കെതിരെ ശശികുമാര്‍ നല്കിയ പരാതി ഏപ്രില്‍ 3 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചിരിക്കുകയാണ്. നൂറുശതമാനം തെളിവുകളോടെ ഹാജരാക്കിയ കേസിന്റെ വിചാരണ വേളയില്‍ തന്നെ അഴിമതി തെളിയിക്കപ്പെടുകയും സര്‍ക്കാരിനെതിരെ വിധി വരുമെന്നും പിണറായി സര്‍ക്കാരിന് അറിയാമായിരുന്നു. അതിനായി നടത്തിയ നാടകങ്ങള്‍ പൊതുജനത്തെ ചിരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ അടയിരുന്ന ആ വിധിയിലേയ്ക്ക് ലോകായുക്തയും കടക്കുന്നു. സാങ്കേതികത്വം പറഞ്ഞ് വിധി പ്രസ്താവിക്കുന്നത് നീട്ടി കൊണ്ടു പോകാന്‍ ലോകായുക്ത ശ്രമിക്കുമോയെന്ന സംശയമാണ് നിലനില്ക്കുന്നത്. എന്നാലും ഹൈക്കോടതി പരിഗണിക്കുന്നുവെന്നൊരാശ്വാസം പരാതിക്കാരനുണ്ട്.

എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നല്‍കി.
പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസി.എന്‍ജിനീയര്‍ ആയി ജോലി നല്‍കിയതിനു പുറമേ ഭാര്യയുടെ  സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നല്‍കി.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ടു മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സര്‍ക്കാര്‍ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നല്‍കി. ഇത്തരത്തില്‍ എടുത്തു പറയാവുന്നവ മാത്രമല്ല സിപിഎം പാര്‍്ട്ടിക്കാര്‍ക്കും കുടുംബംങ്ങള്‍ക്കും വേണ്ടി ദുരിതാശ്വാസ നിധിയില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഇപ്പോഴും ഒഴുകി കൊണ്ടിരിക്കുന്നത്. എന്തായാലും അഴിമതിയില്‍ മുങ്ങിയ ഇടത് സര്‍ക്കാരാണിതെന്ന് സ്വയം സമ്മതിക്കുകയാണ് സിപിഎമ്മും എന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.

ലോകായുക്ത വിധിയില്‍ സര്‍ക്കാര്‍ അഴിമതി പുറത്തു വന്നാല്‍ കേന്ദ്രത്തെ തെറിപറഞ്ഞ് നടക്കാനാവില്ല. കേരളത്തിലെ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാവില്ല. പിന്നെ എന്തു ചെയ്യുമെന്ന ആലോചനയിലാണ് നേതാക്കള്‍. എന്തിനും ഏതിനും മോദിയേയും കേന്ദ്രനയങ്ങളേയും എതിര്‍ക്കുന്ന സ്ഥിരം പല്ലവി ലോകായുക്തയുടെ കാര്യത്തില്‍ ബലപോവില്ല. സംസ്ഥാന സര്‍ക്കാരിന്‍െര ശമ്പളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീറ്റിപ്പോറ്റുന്നതാണ് ലോകായുക്തയെന്നതാണ് സമരം ചെയ്യുന്നതിന് പോലും ഇടത് പക്ഷത്തിന് തടസ്സമായി നില്ക്കുന്നത്.  കോടതികളാണെങ്കില്‍ പോലും കേന്ദ്രത്തെ ചീത്തപറയാതിരിക്കില്ലെന്ന നമുക്കറിയാവുന്നതാണ്. ശുംഭന്‍മാരെന്നൊക്കെ വിളിച്ച് കളിയാക്കി രംഗത്ത് വന്നിട്ടുള്ള നേതാക്കളുടെ വായില്‍ നിന്നും ലോകായുക്തയ്‌ക്കെതിരെ വരുന്ന പദപ്രയോഗങ്ങള്‍ക്കായി കാത്തിരക്കുകയാണ് കേരളം.

എന്തായാലും ഗവര്‍ണര്‍ നിന്നിടത്ത് ഉറച്ചു നിന്നത് ഇടത് സര്‍ക്കാര്‍ അഴിമതി നടത്തി കൊണ്ടിരിക്കുകയാണ് എന്ന് വ്യക്തമായ സാഹചര്യത്തിലാണ്. സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ കേന്ദ്രത്തെയും ഗവര്‍ണര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രനിര്‍ദ്ദേശ പ്രകാരമാണ് ഗവര്‍ണര്‍ ലോകായുക്ത ബില്ലില്‍ ഒപ്പിടാതെ മാറ്റിവെച്ചതെന്ന കാര്യവും വ്യക്തമാണ്. കേന്ദ്രത്തിനും കേരളം ഭിരക്കുന്നത് അഴിമതി സര്‍ക്കാരാണെന്ന വരുത്തി തീര്‍ക്കേണ്ട ആവശ്യകതയുണ്ടായിരുന്നു. അഴിമതിയിലൂടെ പുറത്തു പോകുന്ന സര്‍ക്കാരിനെയും പാര്‍ട്ടിയേയും ജനം മുഖവിലയ്‌ക്കെടുക്കില്ലെന്ന കാര്യം ബിജെപിയ്ക്ക് നന്നായി അറിയാം. കര്‍ണ്ണടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോകായുക്ത നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയാണ് ലോകായുക്തയെ പിടിച്ചു കൊട്ടാന്‍ പിണറായി കയറും കൊണ്ടിറങ്ങിയത്. ഇപ്പോഴകട്ടെ ഉത്തരത്തിലിരുന്നത് എടുക്കാനും പറ്റിയില്ല കക്ഷത്തിലിരുന്നത് നഷ്ടപ്പെടുകയും ചെയ്തു എന്ന അവസ്ഥയിലാണ് മുഖ്യനും സിപിഎമ്മും.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (1 hour ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (1 hour ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (1 hour ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (2 hours ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (2 hours ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (2 hours ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (3 hours ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (6 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (6 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (6 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (6 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (6 hours ago)

Malayali Vartha Recommends