Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ചുരുളഴിക്കാന്‍ ഇനിയും ബാക്കി... ട്രെയിന്‍ തീവെപ്പ് കേസില്‍ നിര്‍ണായക നീക്കം നടത്തി കേരള പോലീസും കേന്ദ്ര ഏജന്‍സികളും; ഷാറൂഖിന്റെ വീട്ടില്‍ വീണ്ടും കേരള പൊലീസ് സംഘം; സമാന്തര അന്വേഷണത്തില്‍ കേന്ദ്ര ഏജന്‍സികളും രംഗത്ത്

12 APRIL 2023 09:44 AM IST
മലയാളി വാര്‍ത്ത

ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സൈഫി പിടിയിലായിട്ടും ദുരൂഹതകള്‍ നീങ്ങുന്നില്ല. കൂടുതല്‍ ശക്തമായ അന്വേഷണത്തിനൊരുങ്ങുകയാണ് കേരള പോലീസും കേന്ദ്ര ഏജന്‍സികളും. ഷാറൂഖ് സൈഫിയുടെ ഷഹീന്‍ ബാഗിലെ വീട്ടില്‍ വീണ്ടും പരിശോധന നടത്തി കേരളാ പൊലീസ്.

ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള സംഘമാണ് രഹസ്യമായി പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ഷാറൂഖിന്റെ ഷഹീന്‍ ബാഗിലെ വീട്ടില്‍ കേരള പൊലീസ് വീണ്ടും പരിശോധനയ്ക്ക് എത്തിയത്. രാവിലെ ദില്ലിയില്‍ എത്തിയ ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജന്‍ ഷാറൂഖിന്റെ വീട്ടുകാരുടെ മൊഴിയെടുത്തു. ഷാറൂഖിന്റെ പിതാവില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

അയല്‍ക്കാരുടെയും സുഹൃത്തുക്കുകളുടെയും മൊഴിയെടുത്തു. മൂന്നര മണിക്കൂറോളം ഷഹീന്‍ ബാഗില്‍ പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. നിലവില്‍ ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീന്‍ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളില്‍ അടക്കം ഇയാള്‍ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങള്‍ തേടിയിട്ടുണ്ട്.

കൂടാതെ ഇയാള്‍ക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോള്‍ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതല്‍ പേരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ സംഘാങ്ങള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നിരുന്നു. ദില്ലി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ഷാറൂഖ് ട്രെയിന്‍ കയറി പോകുന്ന സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയെന്നാണ് വിവരം.

അതേസമയം എലത്തൂര്‍ ട്രെയിന്‍ തീവയ്പുമായി ബന്ധപ്പെട്ടു സമാന്തര അന്വേഷണവുമായി കേന്ദ്ര ഏജന്‍സികളും രംഗത്ത്. റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരാണു പ്രതിയെ സഹായിച്ചവരെക്കുറിച്ചുള്ള സമാന്തര അന്വേഷണം ഊര്‍ജിതമാക്കിയത്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂര്‍ വരെയുള്ള യാത്രയില്‍ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി.

ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം ചെയ്യല്‍ വിവരങ്ങള്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറിയിക്കുന്നുണ്ട്. എന്നാല്‍, ചോദ്യം ചെയ്യലില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. പ്രതിയുടെ മൊഴി മാത്രം ആശ്രയിക്കാതെ മറ്റു സാധ്യതകളും തേടിയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) നേരത്തേ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു.

ഏപ്രില്‍ 2ന് രാത്രി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഡി1 കോച്ചില്‍ യാത്രക്കാര്‍ക്കു നേരെ പെട്രോളൊഴിച്ചു തീ കൊളുത്തിയ ശേഷം അതേ ട്രെയിനില്‍ കണ്ണൂര്‍ വരെ യാത്ര ചെയ്‌തെന്നാണു പ്രതിയുടെ മൊഴി. ഈ യാത്രയില്‍ ട്രെയിനിന് അകത്തും പുറത്തും പ്രതിയെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്നാണ് അന്വേഷണം. ട്രെയിനില്‍ തന്നെയാണോ പ്രതി കണ്ണൂരില്‍ എത്തിയതെന്നും പരിശോധിക്കുന്നു.

ട്രെയിനില്‍ ആക്രമണം നടന്ന് അരമണിക്കൂറിനുള്ളില്‍ എലത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഇന്ധന സംഭരണ ശാലയോടു ചേര്‍ന്ന ഇടവഴിയില്‍ നിന്നു 2 പേര്‍ സ്‌കൂട്ടറില്‍ അതിവേഗത്തില്‍ പുറത്തേക്കു പോയെന്ന വിവരത്തെ തുടര്‍ന്നാണു കഴിഞ്ഞ ദിവസം റോ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ പരിശോധന നടത്തിയത്. ഷൊര്‍ണൂര്‍ മേഖലയില്‍ പ്രതിക്കു സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നു. ഈ മേഖലയിലെ ചില നിരോധിത സംഘടനകളുമായി ബന്ധമുള്ളവരുടെ വിവരങ്ങളും കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതാണ് അന്വേഷണത്തിനു വെല്ലുവിളിയെന്നു പൊലീസ് പറയുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (19 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (29 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (44 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (55 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends