കളിച്ചു കൊണ്ടിരുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങള്‍ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍.... സങ്കടം അടക്കാനാവാതെ വീട്ടുകാരും നാട്ടുകാരും

കാസര്‍കോട് വീടിനു പുറത്ത് കളിച്ചു കൊണ്ടിരുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ അഡൂര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ ദേവരഡുക്കയിലെ ശാഫിയുടെ മകന്‍ മുഹമ്മദ് ആശിഖ് (നാല് ), യൂസഫ് എന്ന ഹസൈനാറിന്റെ മകന്‍ മുഹമ്മദ് ഫാസില്‍ (നാല് ) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂര്‍ ദേവരഡുക്കയിലാണ് സംഭവം നടന്നത്.
രാവിലെ 11 മണിയോടെ പുഴക്കരയിലെ വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പിന്നീട് പുഴയില്‍ ഇറങ്ങിയെന്നാണ് പറയുന്നത്. കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഉടന്‍ തന്നെ ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുഴയില്‍ നിന്നു കണ്ടെത്തിയ കുട്ടികളെ മുള്ളേരിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ആശിഖിനെ ആദ്യം പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ നീണ്ട സമയത്തെ തിരച്ചിലിനൊടുവിലാണ് കണ്ടെത്താനായത്. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആദൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.
"
https://www.facebook.com/Malayalivartha
























