കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണമെന്ന് സംശയം.. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണമെന്ന് സംശയം.. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
വനാതിര്‍ത്തിയോട് ചേര്‍ന്ന കൃഷിയിടത്തിലായിരുന്നു ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്. നാട്ടുകാര്‍ ഉടന്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസും.
എബിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
"
https://www.facebook.com/Malayalivartha

























