ദുരിതാശ്വാസ നിധിക്കേസ്; മുഖ്യമന്ത്രി സ്വാധീനിച്ചതിന് തെളിവുണ്ടോ.. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. ..

ദുരിതാശ്വാസനിധി ദുർവിനിയോഗക്കേസിൽ മുഖ്യമന്ത്രി തങ്ങളെ സ്വാധീനിച്ചതിന് തെളിവുണ്ടെങ്കിൽ പറയണമെന്നും ജഡ്‌ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും റിവ്യു ഹർജി നൽകിയ ആർ.എസ്.ശശികുമാറിന് ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ രൂക്ഷ വിമർശനം. ഹർജിക്കാരൻ ചാനലുകളിൽ ജഡ്‌ജിമാരെ അനാവശ്യം പറയുകയാണെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.ഹർജി ഇന്നുച്ചയ്ക്ക് 12ന് വീണ്ടും പരിഗണിക്കും. രണ്ടിന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഫുൾബെഞ്ച് പരിഗണിക്കും.കേസ് ഫുൾബെഞ്ചിന് വിടാനുള്ള രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ് തിരിച്ചു വിളിച്ച് പുനഃപരിശോധിക്കണമെന്നും ഇതിൽ തീർപ്പുണ്ടാവാതെ ഫുൾബെഞ്ച് ചേരരുതെന്നും ശശികുമാർ റിവ്യു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ശശികുമാർ ഹാജരാണോയെന്ന് ആരാഞ്ഞ് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദാണ് വിമർശനം തുടങ്ങിയത്. എത്തിയിട്ടില്ല എന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, അദ്ദേഹത്തിന് നേരിട്ടു വന്നു വാദിക്കാമായിരുന്നല്ലോയെന്നും ചാനലുകളിൽ അദ്ദേഹം നന്നായി വാദിക്കുന്നുണ്ടല്ലോയെന്നും ഉപലോകായുക്ത പരിഹസിച്ചു.
അഭിഭാഷകനായ ജോർജ്ജ് പൂന്തോട്ടത്തിന് അസൗകര്യമുള്ളതിനാൽ കേസ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന് വാദിഭാഗം അഭിഭാഷകൻ സുബൈർകുഞ്ഞ് ആവശ്യപ്പെട്ടു. എങ്കിൽ താങ്കൾക്ക് വാദിച്ചുകൂടേയെന്ന് ലോകായുക്ത ആരാഞ്ഞു.മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി ലഭിക്കില്ലെന്ന് കരുതുന്നതുകൊണ്ടാണോ ഈ അധിക്ഷേപം?തങ്ങളിൽ വിശ്വാസമില്ലെന്നും മോശക്കാരാണെന്നും പറയുമ്പോൾ കേസ് പരിഗണിക്കുന്നതിൽ എന്തർത്ഥം ? ലോകായുക്തയെ വിശ്വാസമില്ലെന്ന് ഹർജിക്കാരൻ പറയുന്നത് വേറെ കണക്കുകൂട്ടലോടെയാണ്. ആരോ സ്വാധീനം ചെലുത്തിയെന്ന് പറയുന്നു എന്നും ഉപലോകായുക്ത പറഞ്ഞു.'നടക്കുന്നത് ആൾക്കൂട്ട അധിക്ഷേപമാണ്. പേപ്പട്ടിയെ കണ്ടാൽ വഴിമാറി പോവുകയാണ് നല്ലത്. അതിന്റെ വായിൽ കോലിട്ടിളക്കാൻ പോവാറില്ല. അതുകൊണ്ടാണ് കൂടുതൽ പറയാത്തത്. കോടതിയിൽ പറയേണ്ടതേ പറയാവൂ' -ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.ശശികുമാർ ന്യായത്തിനു വേണ്ടി പോരാടുന്നയാളാണെന്ന് അഭിഭാഷകൻ മറുപടി നൽകി. അക്കാര്യങ്ങൾ ഇവിടെ ചർച്ച ചെയ്യേണ്ടെന്ന് ലോകായുക്ത വിലക്കി.
കോടതിയുടെ മുന്നിലിരിക്കുന്ന കേസിനെക്കുറിച്ച് ചാനലിൽ ചർച്ച ചെയ്യുക, ജഡ്ജിമാരെ അധിക്ഷേപിക്കുക, ഇതൊന്നും ഈ നാട്ടിൽ നടക്കാത്ത കാര്യങ്ങളാണ്. അട്ടപ്പാടിയിൽ മധുവിനെ ആൾക്കുട്ടം ആക്രമിച്ചപോലെ കുറേപ്പേർ ചാനലിൽ വളഞ്ഞിരുന്ന് അധിക്ഷേപിക്കുകയാണെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മന്ത്രിസഭാതീരുമാനം അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്നും പരാതിയിൽ കഴമ്പുണ്ടോയെന്നും സംശയിച്ചാണ് രണ്ടംഗബെഞ്ച് ഹർജി ഫുൾബെഞ്ചിന് വിട്ടത്.''പേപ്പട്ടി ഹർജിക്കാരന്റേതായാലും ലോകായുക്തയുടെതായാലും പേ പിടിച്ചാൽ മാറിപോവുകയല്ല, തല്ലിക്കൊല്ലുകയാണ് വേണ്ടത്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യും.ലോകായുക്ത എന്ന സംവിധാനത്തെയല്ല, നടപടികളെയാണ് വിമർശിച്ചത്.ആർ.എസ്.ശശികുമാർ,ഹർജിക്കാരൻ പറഞ്ഞു..കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിക്ക് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദുമടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കഴിഞ്ഞ മാർച്ച് മുപ്പത്തൊന്നിലെ ഭിന്നവിധിക്ക് നിയമസാധുത ഫുൾ ബെഞ്ചിന് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരൻ ആർ എസ് ശശികുമാർ റിവ്യുഹർജി നൽകിയത്. 2019ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അദ്ധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ട ശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവും ശശികുമാർ ചൂണ്ടിക്കാട്ടിയിരുന്നു.മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് അന്വേഷിക്കാൻ അധികാരമുണ്ടോയെന്നും, പരാതിയിൽ കഴമ്പുണ്ടോയെന്നും സംശയിച്ചാണ് രണ്ടംഗ ബെഞ്ച് ഹർജി ഫുൾ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഉച്ചയ്‌ക്ക് രണ്ടരയ്ക്ക് ലോകായുക്ത ഫുൾ ബെഞ്ചും കേസ് പരിഗണിക്കും.
https://www.facebook.com/Malayalivartha























