മുഹമ്മദ് റിയാസിനെ ഇറക്കി മുഖ്യമന്ത്രി കളി തുടങ്ങി...2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം സമുദായത്തിൻ്റെ, ഏകീകരണം നടത്തി ഇടതു മുന്നണിയുടെ സ്വാധീനം ഉറപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം...

''നേരത്തേ എല്‍ഡിഎഫ് പക്ഷത്തുള്ള കെ.ടി.ജലീല്‍ എംഎല്‍എക്ക് നേരെ ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമ നടപടിയൊന്നും വേണ്ട എന്നായിരുന്നു ജലീലിന്റെ തീരുമാനം. മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ ബിജെപി നേതാക്കള്‍ ഇങ്ങനെ നിരന്തരമായി തീവ്രവാദ ആരോപണങ്ങളുന്നയിക്കുകയും അധിക്ഷേപം നടത്തുകയും ചെയ്യുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടികള്‍ക്ക് മുതിരാതെ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത്?'' ബി ജെപി നേതാക്കൾ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ തങ്ങൾക്ക് അനുകൂലമായി മാറുമെന്നാണ് മന്ത്രി റിയാസ് കരുതുന്നത്. നിരന്തരം ബി ജെ പി ക്കെതിരെ ആരോപണം ഉന്നയിക്കാനാണ് മന്ത്രിയുടെ പദ്ധതി. തനിക്ക് തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് പറയുന്നത് ഒരലങ്കാരമായി മന്ത്രി കരുതുന്നു. ഇടതുപക്ഷം മുസ്ലീം സമുദായവുമായി അടുക്കുന്ന ഗ്യാപ്പിൽ കയറി കൂടാനാണ് ബി ജെ പിയുടെ ശ്രമം. ക്രിസ്ത്യൻ മിഷനറികൾക്ക് അനുകൂലമായി ബി ജെ പി നിലകൊള്ളുന്നതിന് പിന്നിലെ അജണ്ടയും വ്യക്തമാണ്. റബറിൻ്റെ വില കിലോക്ക് 300 രൂപയാക്കിയാൽ ക്രൈസ്തവ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് ബിജെപി കരുതുന്നു. ഇതിനു വേണ്ടി ദേശീയ തലത്തിൽ തന്നെ കളി മൂപ്പിക്കുകയാണ് ബി ജെ പി . റബർ ബോർഡ് ചെയർമാൻ തലശേരി ബിഷപ്പിനെ കണ്ടതും ഇതിൻ്റെ ഭാഗമായിട്ടാണ്. ഹിന്ദു വോട്ടുകൾ ബി ജെ പി യിൽ കേന്ദ്രീകരിക്കാൻ ശ്രമങ്ങൾ തകൃതിയാണ്.
മുസ്ലീം ലീഗിനെ ഇടതു മുന്നണിയിലെത്തിച്ച ശേഷം മരുമകൻ്റെ മുഖ്യ മന്ത്രി പദവി അരക്കിട്ട് ഉറപ്പിക്കാനാണ് പിണറായിയുടെ തീരുമാനം. മുസ്ലീം ലീഗിനെ ഇടത് സാമ്രാജ്യത്തിലെത്തിക്കാനുള്ള സി പി എം നേതാക്കളുടെ ശ്രമങ്ങൾക്ക് പിന്നിൽ പിണറായിയുടെ കറുത്ത കരങ്ങളാണുള്ളത്.ലീഗിനെ ഇടതു മുന്നണിയിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് തടയിടാൻ സി പി ഐ രംഗത്തുണ്ടെങ്കിലും ലീഗ് വരുന്നതിനോട് കാനത്തിന് എതിർപ്പില്ല. കാരണം പിണറായിയുടെ മനസിലിരുപ്പിന് കാനത്തിൻെറ പൂർണ പിന്തുണയുണ്ട്. ഇടതു മുന്നണിയിലെ മുസ്ലീം പ്രാതിനിധ്യം വർധിപ്പിക്കുകയാണെങ്കിൽ റിയാസിന് തീർച്ചയായും മുഖ്യമന്ത്രിയാവാം.മകൾ വീണാ വിജയൻ്റെ പ്ലാൻ ബിയിൽ വീണിരിക്കുകയാണ് കേരളത്തിലെ സി പി എം എന്ന് പാർട്ടിയിലെ സൈദ്ധാന്തികൻമാർ പറയുന്നു. തൻ്റെ ഭർത്താവിനെ മുഖ്യമന്ത്രി കസേരയിലെത്തിക്കണമെന്ന വാശിയാണ് മകൾ വീണാ വിജയനുള്ളത്. ഇതിൽ മുഖ്യമന്ത്രി വീണെന്നാണ് ചില സി പി എം നേതാക്കൾ പറയുന്നത്. സ്പീക്കർ എ.എൻ.ഷംസീറിനെ പോലുള്ള ചില മലബാർ നേതാക്കൾക്ക് റിയാസിൻ്റെ കടന്നുവരവിൽ ശക്തമായ വിരോധമുണ്ട്.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആർ എസ് എസിന്‍റെ ബി ടീം ആണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് പിണറായിയുടെ ലക്ഷ്യങ്ങൾക്ക് അടിയവരയിടുന്നു. ഇതിൽ യു ഡി എഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവർക്ക് അതൃപ്തിയുണ്ട്.കോൺഗ്രസിലും ലീഗിലും അസംതൃപ്തരുണ്ട്.യുഡിഎഫിൽ അസംതൃപ്തിയുള്ള വ്യക്തികൾ ഇടതുപക്ഷത്തേക്ക് വരും.കോൺഗ്രസിന്‍റെ ദേശീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമായി ബിജെപി ആഗ്രഹിക്കുന്നതുപോലെ അവരുടെ മുദ്രാവാക്യങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുന്നവരായി ഇവിടെ കോണ്‍ഗ്രസ് നേതാക്കള്‍ മാറിയിരിക്കുന്നു.ഈ മൃദു ഹിന്ദുത്വ സമീപനത്തിൽ യുഡിഎഫിലുള്ളവർക്ക് അസംതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കെതിരായ ഇടതുപക്ഷത്തിന്‍റെ നിലപാടാണ് ശരി.യുഡിഎഫിന് വോട്ട് ചെയ്യുന്നവര്‍ ഭാവയില്‍ ആ നിലപാട് തിരുത്തുന്ന സാഹചര്യമുണ്ടാകും.2019 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒര സീറ്റ് കോണ്‍ഗ്രസിന് കുറഞ്ഞാല്‍ ബിജെപിക്ക് അത് നേട്ടമാകും എന്ന് കരുതി വോട്ട് ചെയ്തവരെല്ലാം ഇന്ന് നിരാശരാണ്.ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടണം, പാര്‍ലമെന്‍റില്‍ ഇടത് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കണം.അങ്ങിനെയൊരു മനസ്സ് യുഡിഎഫിന് വോട്ട് ചെയ്തവര്‍ക്കിടയിലും ശക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെയും സി പി എമ്മിനെയും നന്നാക്കണമെന്ന ആഗ്രഹം കൊണ്ടല്ല റിയാസ് ഇങ്ങനെയൊക്കെ പറയുന്നത്. ഇടതു മുന്നണിയിൽ മുസ്ലീം പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ആഗ്രഹം മാത്രമാണ് അദ്ദേഹത്തിനുള്ളത്. തൻ്റെ ആസൂത്രണം വിജയിക്കണമെങ്കിൽ ഇത് നടഅടിസ്ഥാനപരമായി ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. വർഗ്ഗീയമായ ചില ചാഞ്ചാട്ടങ്ങൾ ലീഗ് കാണിച്ചിട്ടുണ്ടെങ്കിലും അവരെ എസ്ഡിപിഐ, പിഎഫ്ഐ പോലെ വർഗ്ഗീയ പാർട്ടിയായി കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ലീഗിനെ വർഗ്ഗീയ പാർട്ടിയായി അകറ്റി നിർത്തേണ്ട ആവശ്യമില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിൽ എടുക്കുന്നു വെന്ന ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് പറഞ്ഞു കഴിഞ്ഞു. യുഡിഎഫ് വിടില്ലെന്ന് ലീഗ് നിലപാട് പറഞ്ഞു കഴിഞ്ഞു. ഇനിയും ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏക സിവിൽ കോഡ് ബിൽ ചർച്ചക്ക് എടുക്കരുത് എന്നാണ് നിലപാട്. അത് അനാവശ്യ പ്രശ്നങ്ങൾക്ക് ഇടവെക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ലീഗ് പ്രശംസയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബിനോയ് വിശ്വം എടുക്കുന്നതെങ്കിലും എം വി ഗോവിന്ദന്റെ നിലപാടിൽ സിപിഐ നേതൃത്വത്തിൽ അതൃപ്തിയുണ്ട്. നടക്കുന്നത് അനാവശ്യ ചർച്ചകളാമെന്നും യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. യുഡിഎഫ് വിടില്ലെന്ന ലീഗ് മറുപടി ചോദിച്ചു വാങ്ങിയത് പോലെയായി. യുഡിഎഫിൽ അസംതൃപ്‌തി ഉണ്ടെങ്കിൽ ആദ്യം ലീഗ് ആണ് പറയേണ്ടത് എന്നും സിപിഐ നേതൃത്വം പറയുന്നു. എന്നാൽ കാനം ഇക്കാര്യത്തിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല.മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിടുമോ എന്നതരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ നേരത്തേ എം വി ഗോവിന്ദനും ലീഗ് വർഗീയ പാർട്ടിയല്ലെന്ന പ്രസ്താവന നടത്തിയിരുന്നു. എന്നാൽ മുസ്ലീംലീഗിനെ പുകഴ്ത്തിയുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയിൽ കുരുങ്ങാതെയാണ് പാണക്കാട് സാദിഖലി തങ്ങൾ ഇതിനോട് പ്രതികരിച്ചത്. എംവി ഗോവിന്ദൻ പറഞ്ഞതിനെ ഇടതുമുന്നണിയിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും ലീഗ് യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും പാണക്കാട് സാദിഖലി തങ്ങൾ പറഞ്ഞു.
സിപിഎമ്മിന്റെ മനസ്സിലിരുപ്പ് നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ഇതിന് പിന്നാലെ കേരളത്തിലെ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് തന്റെ പ്രശംസ വിശദീകരിച്ച് എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് എടുക്കുന്ന നിലപാട് ഇന്നത്തെ കേരള രാഷ്ട്രീയ സാഹചര്യത്തിൽ യുഡിഎഫിലെ തന്നെ കോൺഗ്രസ് എടുക്കുന്ന നിലപാടുകളിൽ നിന്ന് വ്യത്യസ്തമാണ്. കോൺഗ്രസിനെ തന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിന് ഉതകുന്ന നിലപാടാണ് അവർ സ്വീകരിച്ചിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവർത്തിക്കുക കൂടി ചെയ്തു. ഏതായാലും വരും ദിവസങ്ങളിൽ ലീഗിനെ മുന്നണിയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരും. റിയാസിനെ മുഖ്യമന്ത്രിയാക്കണമെങ്കിൽ അത് മാത്രമാണ് പോംവഴിയെന്ന് മുഖ്യമന്ത്രിക്കറിയാം. സി പി ഐ യെ രണ്ടാം ഘടകകക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനും ഇതുവഴി കഴിയും. എന്നാൽ ലീഗ് വരുന്നതോടെ ഹിന്ദുക്കൾ ഇടതുമുന്നണിയിൽ നിന്ന് അകലുമെന്നും അതോടെ കോൺഗ്രസ് രക്ഷപ്പെടുമെന്ന് കരുതുന്നവരും നിരവധിയാണ്.
ബിജെപിക്ക് മുന്നിലേക്ക് പിണറായി റിയാസിനെ എറിഞ്ഞു കൊടുക്കും. ബി ജെ പിയുടെ പഴി കേട്ട് റിയാസ് പതം വരട്ടെ എന്നാണ് പിണറായിയുടെ അഭിപ്രായം. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പോടെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനാണ് പിണറായിയുടെ ആലോചന. താൻ മുഖ്യമന്ത്രിയായിരിക്കുമ്പോ ൾ തന്നെ റിയാസിനെ നേത്യ സ്ഥാനത്ത് എത്തിക്കാനാണ് തീരുമാനം. പണ്ട് കെ.മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമ്പോൾ കെ കരുണാകരൻ മൂത്രശങ്ക തീർക്കാൻ പോയതുപോലെ മരുമകനെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിക്കുമ്പോൾ പിണറായി മാറി നിൽക്കാനാണ് സാധ്യത. എല്ലാ മതസ്ഥരെയും ഇടതു മുന്നണിയിൽ അണിനിരത്താനായിരുന്നു പിണറായിയുടെ പദ്ധതി.എന്നാൽ ക്രൈസ്തവരും ഹിന്ദുക്കളിൽ ഒരു വിഭാഗവും ബി ജെ പി യോട് അനുഭാവം പുലർത്തി തുടങ്ങിയതോടെയാണ് ഭൂരിപക്ഷ സമുദായമാകാൻ തയ്യാറെടുക്കുന്ന മുസ്ലീം സമുദായത്തെ കൈയിലെടുക്കാൻ പിണറായി ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha























