Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പെൺകുട്ടികൾ തിരിഞ്ഞു നോക്കുന്നില്ല..ഒരു വഴിയുമില്ലാതെ മോഷണത്തിന് ഇറങ്ങി..പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം, രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരം മീശ വിനോദ് പിടിയിൽ...

12 APRIL 2023 01:05 PM IST
മലയാളി വാര്‍ത്ത

കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിൽ. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവർച്ചനടത്തുന്നവരാണ് പിടിയിലായത്. കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്. ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.കവർച്ചയ്ക്കു ശേഷം സ്കൂട്ടർ ഉപേക്ഷിച്ച് കടന്ന ഇവർ പല സ്ഥലങ്ങളിൽ ലോഡ്ജുകളിൽ മാറി മാറി താമസിക്കുകയായിരുന്നു. ഇവരെ തൃശൂരിലെ ലോഡ്ജിൽ നിന്നാണ് മംഗലപുരം പൊലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ് ബി ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നിൽ വച്ച് കവർച്ച നടത്തിയത്.

ഇന്ത്യനോയിൽ കമ്പനിയുടെ കണിയാപുരത്തെ നിഫി ഫ്യൂവൽസ് മാനേജർ ഷാ ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ് ബി ഐയിലടയ്ക്കാൻ പോകവേയാണ് സ്കൂട്ടറിലെത്തിയ രണ്ടു പേർ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്. ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവിൽ നിന്നവർ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു.സ്റ്റാർട്ട് ചെയ്തു വച്ചിരുന്ന സ്കൂട്ടറോടിച്ച് ഉടൻ തന്നെ അമിത വേഗതയിൽ ഇവർ കടന്നു കളഞ്ഞു. ഷാ പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.ഉടൻ തന്നെ മംഗലപുരം പൊലീസിൽ അറിയിച്ചു. മോഷ്ടാക്കൾ പോത്തൻകോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ രാത്രിയോടെ ഹോണ്ട ഡിയോ സ്കൂട്ടർ പോത്തൻകോട് പൂലന്തറയിൽ നിന്നും കണ്ടെടുത്തു. സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്,പീഡന കേസിൽ ജയിലിലായിരുന്ന വിനീത് അടുത്തിടെയാണ് പുറത്തിറങ്ങിയത്.

 

കഴിഞ്ഞ മാസം 24നായിരുന്നു സംഭവം. കണിയാപുരത്തെ ഇന്ത്യൻ ഓയിൽ കമ്പനിയുടെ ഫ്യുവൽസ് മാനേജർ ഷാ ഉച്ച വരെയുള്ള കളക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കിൽ അടയ്‌ക്കാൻ പോകവെയാണ് പ്രതികൾ പണം പിടിച്ചുപ്പറിച്ചു സ്കൂട്ടറിൽ കടന്നു കളഞ്ഞത്. പൊലീസ് അന്വേഷണത്തിൽ പ്രതികൾ സ്കൂട്ടർ പോത്തൻകോട് പൂലൻതറയിൽ ഉപേക്ഷിച്ച് ഓട്ടോയിൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി കണ്ടെത്തിയിരുന്നു.മോഷണശേഷം തൃശൂരിലേക്കാണ് പ്രതികൾ കടന്നത്.പല ലോഡ്ജുകളിലായി താമസിച്ചുവരിയായിരുന്നു. മോഷ്ടിച്ച പണത്തിൽ വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.പത്തോളം മോഷണ കേസുകളിൽ പ്രതിയായ വിനീത് ഇൻസ്റ്റഗ്രാമിൽ വിഡിയോ ചെയ്യാനുള്ള ടിപ്സുകൾ പഠിപ്പിക്കാമെന്നു പറഞ്ഞു പെൺകുട്ടിയെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ച കേസിലും പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ മംഗലപുരം എസ്എച്ച്.ഒ സിജു കെ.പിള്ളയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (11 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (21 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (36 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (47 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (54 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends