Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

മോദിയുടെ കേരള സന്ദര്‍ശനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍...പ്രതീക്ഷയിൽ കേരളം... പ്രധാനമായും വന്ദേഭാരത്, ശബരി പദ്ധതികളാണ് കേരളം പ്രതീക്ഷിക്കുന്നത്....നിലവില്‍ വന്ദേഭാരത് അനുവദിക്കാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്....കാത്തിരിപ്പോടെ കേരളം...

12 APRIL 2023 01:09 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും എന്ന് റിപോർട്ടുകൾ ഇതിനോടകം തന്നെ പുറത്തു വന്നു കഴിഞ്ഞു.. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ കേരളം കാത്തിരിക്കുന്ന പല പ്രഖ്യാപനങ്ങളും മോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടാകും എന്നാണ് സൂചന. ഇതോടെ റെയില്‍വേ ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് വിവരം.കേരളത്തിൽ വൈകാതെ ഞങ്ങൾ അധികാരത്തിൽ വരുമെന്നുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എല്ലാം...വെറുതയൊന്നുമല്ല..അതുകൊണ്ടൊക്കെ കേരളത്തിന് എന്തെങ്കിലും വൻ സർപ്രൈസ് മോദിജി ഒരുക്കി കാണുമെന്നുള്ള ഉറപ്പിലാണ് കേരളം..പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും കേരളത്തിലേക്ക് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 25 ന് ആണ് നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നത്. പ്രധാനമായും വന്ദേഭാരത്, ശബരി പദ്ധതികളാണ് കേരളം പ്രതീക്ഷിക്കുന്നത്.

നിലവില്‍ വന്ദേഭാരത് അനുവദിക്കാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നത്.കെ റെയിലിന് പെട്ടെന്ന് അനുമതി കൊടുത്താല്‍ എല്‍ ഡി എഫ് സര്‍ക്കാരിന് നേട്ടമായി തീരും. നേരെ മറിച്ച് വന്ദേഭാരത് അനുവദിച്ചാല്‍ ബി ജെ പിക്ക് പ്രചരണായുധവും ആക്കാം. അതിനാല്‍ തന്നെ വന്ദേഭാരതിന് ആണ് സാധ്യത. നേരത്തെ അടുത്ത മാസത്തോടെ കേരളത്തിലും വന്ദേഭാരത് അനുവദിക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിലവില്‍ കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനു വേണ്ട സംവിധാനം ഇപ്പോള്‍ ഇല്ല.എന്നാല്‍ അതിന് വേണ്ട ചില പ്രവൃത്തികള്‍ കുറച്ച് നാളായി നടന്ന് വരികയാണ്. ട്രാക്ക് അറ്റകുറ്റപ്പണിക്കൊപ്പം കല്‍വര്‍ട്ടുകള്‍ ബലപ്പെടുത്തല്‍, വളവുകള്‍ നിവര്‍ത്തല്‍ എന്നിവ സംസ്ഥാനത്തുടനീളം നടന്ന് വരുന്നുമുണ്ട്. വന്ദേഭാരതിനായി സംസ്ഥാന സര്‍ക്കാരും സ്വന്തം നിലക്ക് നിരന്തരം ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ല.അങ്കമാലി-എരുമേലി ശബരി റെയിലാണ് സംസ്ഥാനം പ്രഖ്യാപനം പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി.

 

റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ രണ്ട് ദിവസം മുന്‍പ് എറണാകുളത്തെ പദ്ധതികള്‍ വിലയിരുത്താനെത്തിയിരുന്നു. ഈ സമയം ശബരിയുടെ പണി തീര്‍ന്ന ട്രാക്കും കാലടി സ്റ്റേഷനും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 25 വര്‍ഷമായിട്ടും പണി തീരാത്ത പദ്ധതിക്കായി 100 കോടി രൂപയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നീക്കി വെച്ചിരുന്നത്.ഇതോടൊപ്പം ഗുരുവായൂര്‍-കുറ്റിപ്പുറം റെയില്‍വേ ലൈനും കേരളം പ്രതീക്ഷിക്കുന്നുണ്ട്.റെയില്‍വേയ്ക്ക് ഇപ്പോഴും വലിയ താത്പര്യമുള്ള പദ്ധതിയാണ് ഇത്. എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്നാണ് 2015-ല്‍ ഇത് നിലച്ചത്. കേരളത്തില്‍ റെയില്‍വേ ഗതാഗതം കുറച്ച് കൂടി മെച്ചപ്പെടുത്താനായാല്‍ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷ ബി ജെ പി സംസ്ഥാന നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ ജനവികാരം അനുകൂലമാകുമെന്ന് കേന്ദ്ര നേതൃത്വവും കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (10 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (20 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (35 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (46 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (53 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends