Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഷാരൂഖിന്റെ സഹായികളാണ് ചങ്ങല വലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ട്രെയിന്‍ പാലത്തിന് നടുവിലാണ് നിറുത്താനിടയായത്. ബോഗി മുഴുവന്‍ കത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്തുന്നുണ്ട്

12 APRIL 2023 02:24 PM IST
മലയാളി വാര്‍ത്ത

വിശ്വാസത്തിന് വേണ്ടിയാണ് അക്രമം നടത്തിയതെന്ന മൊഴിയില്‍ തന്നെയാണ് ഷാറൂഖ് ഉറച്ചു നില്ക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കുന്നതിനായി ഇത്തരം അക്രമങ്ങള്‍ വേണമെന്നാണ് അയ്യാള്‍ പറയുന്നത്. അക്രമം നടത്താന്‍ കേരളം തിരഞ്ഞെടുത്തതെന്തിന്, മറ്റാരെങ്കിലും നിര്‍ദ്ദേശം നല്കിയതനുസരിച്ചാണോ എത്തിയതെന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. ട്രെയിന്‍ തീവെയപില്‍ നിന്നും ഷാരൂഖും വെന്തുമരിക്കുമെന്നുള്ള കാഴ്ചപാടിലാണ് ഹാന്‍ഡ്‌ലര്‍ പദ്ധതി തയ്യാറാക്കിയത്. അതിന്റെ ഭാഗമാണ് പാലത്തിന് മുകളില്‍ ചങ്ങല വലിച്ച് വണ്ടി നിറുത്തിച്ചതെന്നും കണക്ക് കൂട്ടുന്നു.

എന്നാല്‍ തീവണ്ടിയില്‍ എപ്പോള്‍ എവിടെ വെച്ച് അക്രമം നടത്തണമെന്ന നിര്‍ദ്ദേശം ലഭിച്ചു കൊണ്ടിരുന്നതായാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിനായി ട്രെയിനില്‍ സഹായികള്‍ ഉണ്ടായിരുന്നു എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സഹായികളാരും ഇല്ലായിരുന്നെങ്കില്‍ പുറമേ നിന്നുള്ള നിര്‍ദ്ദേശം സമയാസമയം കിട്ടി കൊണ്ടിരുന്നതായാണ് കണക്ക് കൂട്ടുന്നത്. ട്രെയിനില്‍ ഓരോ നിമിഷവും ഷാരൂഖിനെ നിയന്ത്രി്ച്ചിരുന്ന മൂന്നാമതൊരു ഫോണ്‍ കൂടെയുണ്ടായിരുന്നതായാണ് റോയും , ഐബിയും വിലയിരുത്തുന്നത്. ട്രെയിനില്‍ അക്രമം നടത്തേണ്ട് ബോഗി, അക്രമം എപ്പോള്‍ തുടങ്ങണം, എങ്ങനെ രക്ഷപ്പെടണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയം നല്കി കൊണ്ടിരുന്നു.

തീവെയ്പിന് ശേഷം ഈ ഫോണ്‍ മറ്റാര്‍ക്കോ കൈമാറിയെന്നാണ ്കണ്ടെത്തിയിരിക്കുന്നത്. ഷാരൂഖിന്റെ ഫോണ്‍ ബാഗില്‍ നിന്നും ഓഫാക്കിയ നിലയിലാണ് കണ്ടെത്തിയത്. ആ ഫോണില്‍ നിന്നും അക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിക്കുന്ന വിവരങ്ങളൊന്നും കിട്ടിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ട്രെയിനില്‍ നിര്‍ദ്ദേശം നല്കി കൊണ്ടിരുന്ന ഫോണും അതിന്റെ ഉറവിടവും തേടുന്നത്. ഇയ്യാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രെയിന്‍ യാത്രക്കാരാരും കണ്ടിരുന്നില്ല. എന്നാല്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ച് ഇയ്യാള്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നെന്ന വിലയിരുത്തലാണ് പുറത്തു വരുന്നത്.

ഷൊര്‍ണൂരില്‍ നിന്ന് വീട്ടില്‍ പാകം ചെയ്ത ഭക്ഷണവുമായാണ് ഷാരൂഖ് അക്രമം നടത്തിയ ട്രെയിനില്‍ കയറിയത്. ഷെര്‍ണൂര്‍ റെയില്‍വേ സ്േറ്റഷന് സമീപമുള്ള കോളനിയില്‍ തീവ്രവാദ കേസുകളില്‍പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ ചിലര്‍ താമസിക്കുന്നുണ്ട്.. ഷൊര്‍ണൂരിലെ ഈ കോളനിയിലെത്തുകയും ഇവിടെ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് യാത്രകള്‍ നടന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

 കോഴിക്കോട്ടു തന്നെ ആക്രമണം നടത്തണമെന്നുള്ള കൃത്യമായ ലക്ഷ്യത്തോടെയാണു പ്രതി ഡല്‍ഹിയില്‍ നിന്നു പുറപ്പെട്ടതെന്നും ടിക്കറ്റിന്റെ വിവരങ്ങള്‍ ലഭിച്ചതോടെ അന്വേഷണ സംഘം വിലയിരുത്തുന്നു.എന്നാല്‍ ട്രെയിനില്‍ സഹായികളുണ്ടായിരുന്നെന്നും അവര്‍ ഫോണ്‍ വഴി ഇയ്യാള്‍ക്ക് നിര്‍ദ്ദേശം നല്കിയിരുന്നെന്നുമുള്ള നിലപാടിലാണ് കേന്ദ്ര ഏജന്‍സികള്‍ ഉറച്ചു നില്ക്കുന്നത്. അക്രമം നടത്തിയ ശേഷം ആ ഫോണ്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ തിരികെ വാങ്ങി സഹായികള്‍ രക്ഷപ്പെടാന്‍ സഹായിച്ചിരിക്കാം. തീവെയ്പ് നടന്നതിന് പിന്നാലെ അഞ്ചിടത്താണ് അപായ ചങ്ങല വലിച്ചതായി റെയില്‍വേ സാക്ഷ്യപ്പെടുത്തുന്നത്. യാത്രക്കാര്‍ രക്ഷപ്പെടുന്നതിന് വേണ്ടി ചങ്ങല വലിച്ചിതാവാമെന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാല്‍ യാത്രക്കാരാരും ചങ്ങല വലിച്ചതായി മൊഴി നല്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ ഷാരൂഖിന്റെ സഹായികളാണ് ചങ്ങല വലിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. കാരണം ട്രെയിന്‍ പാലത്തിന് നടുവിലാണ് നിറുത്താനിടയായത്. ബോഗി മുഴുവന്‍ കത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് വിലയിരുത്തുന്നുണ്ട്.

ബോഗി മുഴുവന്‍ കത്തുമ്പോള്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സംഭരണ ശാലയിലേയ്ക്കും തീ പടരുമെന്നും അത് വലിയ ദുരന്തത്തിന് വഴിയൊരുക്കുമെന്നും ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഇത്തരം അക്രമത്തിന് പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷാരൂഖിന് കൈവശമുള്ള പെട്രോള്‍ മുഴുവന്‍ ഒഴിക്കാനോ തെളിവുകളുള്ള ബാഗ് സംരക്ഷിക്കാനോ കഴിയാതെ പോയി. പെട്രോളിയം സംഭരണ ശാലയായിരുന്നോ ലക്ഷ്യമെന്നത് ഷാരൂഖിന്റൈ സഹായികളില്‍ നിന്നു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഷാരൂഖിന് പെട്രോളിയം സംഭരണ ശാലയെ കുറിച്ച് അറിവുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് പോലീസിന്റെ നിഗമനം. ബാഗിലുണ്ടായിരുന്ന പെട്രോള്‍ കൂടി ഒഴിച്ചിരുന്നെങ്കില്‍ വലിയ സ്‌ഫോടനം ഉണ്ടാവുകയും ഷാരൂഖും തീയില്‍ വെന്തു മരിക്കുമെന്നാകാം ഹാന്‍ഡ്‌ലര്‍ കരുതിയിരുന്നതെന്നാണ് കണക്ക് കൂട്ടുന്നത്. അപായ ചങ്ങല വലിച്ചവരെ കുറിച്ചും ഷാരൂഖിനെ ഹാന്‍ഡ്‌ലര്‍ അറിയിച്ചിരുന്നില്ലെന്നും അനുമാനിക്കുന്നു.

 എന്തായാലും കേന്ദ്ര ഏജന്‍സികള്‍ ഷൊര്‍ണൂര്‍ മുതല്‍ എലത്തൂര്‍ വരെയുള്ള മൊബൈല്‍ ടവ്വറിന് കീഴില്‍ അന്ന് രാത്രി ഉപയോഗിച്ച ഫോണുകളുടെ ലിസ്‌റ്റെടുത്ത് പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും തയ്യാറെടുക്കുന്നുണ്ട. ഇനിയും കേരള പോലീസില്‍ കേസ് നിറുത്തുന്നതില്‍ കാര്യമില്ലെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും വിലയിരുത്തിയിട്ടുണ്ട്. അതു കൊണ്ട് കേസ് നേരിട്ട് ഏറ്റെടുക്കാന്‍ തന്നെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉറപ്പിച്ചിരിക്കുന്നത്. ഐ.ബി. റോ, എന്‍.ഐ.എ എന്നിവയുടെ സംയുക്ത അന്വേഷണമാണ് കേന്ദ്രം ഉദ്ദേശിക്കന്നത്. 

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (10 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (20 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (35 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (46 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (53 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends