Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സ്വപ്‌നസുരേഷിന്റെ പിണറായി വിജയനും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങള്‍ ലൈവായി നിറുത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായി മാറിയിരിക്കുന്നു. സ്വപ്‌ന വെളിപ്പെടുത്തല്‍ നടത്തി മാധ്യമ ശ്രദ്ധയില്‍ വന്നില്ലെങ്കിലും സര്‍ക്കാര്‍ പോലീസിനെ കൊണ്ട് എന്തെങ്കിലും പണി ഒപ്പിച്ച് സ്വപ്‌ന വിഷയം ലൈവായി നിറുത്തും

12 APRIL 2023 02:32 PM IST
മലയാളി വാര്‍ത്ത

സ്വപ്‌നസുരേഷിന്റെ പിണറായി വിജയനും സര്‍ക്കാരിനുമെതിരെയുള്ള ആരോപണങ്ങള്‍ ലൈവായി നിറുത്തേണ്ടത് സിപിഎമ്മിന്റെ ആവശ്യമായി മാറിയിരിക്കുന്നു. സ്വപ്‌ന വെളിപ്പെടുത്തല്‍ നടത്തി മാധ്യമ ശ്രദ്ധയില്‍ വന്നില്ലെങ്കിലും സര്‍ക്കാര്‍ പോലീസിനെ കൊണ്ട് എന്തെങ്കിലും പണി ഒപ്പിച്ച് സ്വപ്‌ന വിഷയം ലൈവായി നിറുത്തും. കാരണം സര്‍ക്കാരിനെതിരെ ഉയര്‍ന്നുന്ന വരുന്ന അഴിമതിയും രാഷ്ട്രീയ പ്രശ്‌നങ്ങളും ഒരു പരിധിവരെ മറച്ചു പിടിക്കാന്‍ സ്വപ്‌നാ വിഷയം സര്‍ക്കാരിനെ സഹായിക്കുന്നുണ്ട്. ഇപ്പോഴിതാ ബാംഗ്ലൂര്‍ പോയി സ്വപ്നയെ അന്വേഷണത്തിന്റെ പേരില്‍ പോലീസ് ഇളക്കി വിട്ടിരിക്കുകയാണ്.

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും അപമാനിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ ശ്രമിച്ചു എന്ന കേസിലാണ് പൊലീസ് ബെംഗളൂരുവില്‍ എത്തിയത്. സിപിഎം ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയില്‍ എടുത്ത കേസിലാണ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവില്‍ എത്തിയത്. കഴിഞ്ഞ ദിവസം സംഘം വിജേഷ് പിള്ളയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിജേഷ് പിള്ളയും സ്വപ്ന സുരേഷും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്നു പറയുന്ന ഹോട്ടല്‍ ലോബിയിലും മറ്റും പൊലീസ് സംഘം പരിശോധന നടത്തി.

കൂടിക്കാഴ്ചയുടെ സാഹചര്യങ്ങളും സംഘം പരിശോധിച്ചു. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുന്നതേയുള്ളൂ. ഗോവിന്ദനെതിരെ സ്വപ്‌ന ഉന്നയിച്ചു എന്നു പറയുന്ന അടിസ്ഥാനമില്ലാത്ത ആരോപണം അന്വേഷിക്കാന്‍ ഖജനാവിലെ തുക ചിലവഴിച്ച് പോലീസിന്റെ വിലപ്പെട്ട സമയവും ഇല്ലാതാക്കി കളയുന്നതില്‍ നിന്നും സ്വപ്‌ന വിഷയം ലൈവാക്കി നിറുത്താനുള്ള തത്രപാടിലാണ് സര്‍ക്കാരെന്ന് അനുമാനിക്കുന്നു. എന്നാല്‍ പിണറായി വിജയനും കുടുംബത്തിനും എതിരെയാണ് സ്വപ്‌ന കടുത്ത ഭാഷയില്‍ ആരോപണം ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. അതിനെതിരെ കേസ് നടത്താനായി സര്‍ക്കാര്‍ പണം ചിലവഴിച്ചിരുന്നെങ്കില്‍ കേസന്വേഷണത്തിന്റെ സത്യസന്ധത മനസിലാക്കാമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്തുവെന്ന് വിജേഷ് പിള്ള തന്നോട് പറഞ്ഞതായി സ്വപ്ന സുരേഷ് നടത്തിയ ഫെയ്‌സ്ബുക് വെളിപ്പെടുത്തലിനെതിരെയാണു കെ.സന്തോഷ് പരാതി നല്‍കിയത്. കേസില്‍ ആരോപണ വിധേയനായ വിജേഷ് പിള്ളയേയും തളപറമ്പ് പോലീസ് ചോദ്യം ചെയ്തിരുന്നു.
എന്നാല്‍ ഇത്തരമൊരു ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് വിജേഷ് പിള്ള നേരത്തേ നല്‍കിയ മൊഴിയില്‍ തന്നെ ഉറച്ചു നിന്നതായാണു സൂചന. എം.വി.ഗോവിന്ദന്റെ ദൂതനായി താന്‍ ചെന്നിട്ടില്ലെന്നും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണ് സ്വപ്നയെ ഹോട്ടല്‍ മുറിയില്‍വച്ച് കണ്ടതെന്നും ദൃശ്യങ്ങള്‍ ഹോട്ടലില്‍ നിന്ന് എടുത്ത് ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും വിജേഷ് മൊഴി നല്‍കി.
സ്വപ്നയുടെ അടിസ്ഥാന രഹിതമായ ആരോപണത്തിനെതിരെ താന്‍ ഡിജിപിക്ക് നേരത്തേ തന്നെ പരാതി നല്‍കിയിരുന്നുവെന്നും മാനനഷ്ട കേസ് ഫയല്‍ ചെയ്തതായും വിജേഷ് പിള്ള പറഞ്ഞിരുന്നു.സ്വ്പനയുടെ ആരോപണത്തിനെതിരെ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് എം.വി.ഗോവിന്ദന്‍ വക്കീല്‍ നോട്ടീസയച്ചിരുന്നു. മറുപടി പോലും അര്‍ഹിക്കാത്ത നോട്ടീസെന്ന് പരിഹസിച്ചു കൊണ്ട് സ്വപന സുരേഷ് അതിനെ തള്ളിക്കളഞ്ഞിരുന്നു. അതിന് പിന്നാലെയാണ് പോലീസിന്റെ അന്വേഷണ പ്രഹസനം അരങ്ങേറുന്നത്.

അതേസമയം മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടം തേടിയുള്ള വക്കില്‍ നോട്ടിസിന് വിജേഷ് പിള്ള മറുപടി നല്‍കിയിരുന്നു.എം.വി.ഗോവിന്ദനെയോ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങളെ കുറിച്ചോ തനിക്ക് അറിയില്ലെന്നാണ് വിജേഷ് പിള്ള മറുപടി നല്‍കിയത്. സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങള്‍ മാത്രമാണ് അവയെന്നും തനിക്ക് അതിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നും വിജേഷ് പിള്ള മറുപടിയില്‍ പറയുന്നു.

ലോകായുക്ത കേസും മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നും സര്‍ക്കാരിനെ തിരഞ്ഞു കുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനശ്രദ്ധ തിരിച്ചു വിടേണ്ടത് അത്യാവശ്യമാണെന്ന് സര്‍ക്കാരിനറിയാം. ഉടനെ സ്വപ്‌നയുടെ കേസ് പൊടു തട്ടിയെടുത്ത് ഒരു സംഘം പോലീസുകാരെ ബാംഗ്ലൂരിലേയ്ക്ക് അയയ്ക്കുകയായിരുന്നു. നിയമത്തിന്റെ ഏഴയലത്ത് പോലും നില്ക്കാത്ത കേസാണെന്നറിഞ്ഞു കൊണ്ടാണ് പോലീസ് ബാംഗ്ലൂരിലേയക്ക് പോയിരിക്കുന്നത്. സ്വപന വിഷയം ഒന്ന് കത്തിയാല്‍ പലവിഷയങ്ങളില്‍ നിന്നും സര്‍ക്കാരിന് കരകയറാനാകും. മിക്കപ്പോഴും സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുന്നതും ഇത്തരം പൊടിക്കൈകള്‍ പ്രയോഗിച്ചാണെന്നതാണ് വാസ്തവം. .

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (10 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (20 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (35 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (46 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (53 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends