Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കേന്ദ്ര ഏജന്‍സികളെ അടുപ്പിക്കാതിരിക്കാന്‍ പിണറായിയുടെ നാറിയ കളി;ട്രെയ്ന്‍ തീവെച്ചവനെ മടിയിലിരുത്തി കൊഞ്ചിക്ക്,കേരളാ പോലീസ് നിലപാടിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന ബന്ധം ഉലയുന്നു,നമ്പര്‍ വണ്‍ കേരളം തള്ളിന് പിണറായീടെ ഇരട്ടത്താപ്പ്,കലിപ്പില്‍ കേന്ദ്ര സര്‍ക്കാര്‍

12 APRIL 2023 07:10 PM IST
മലയാളി വാര്‍ത്ത

എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് കേസില്‍ പിണറായീടെ ഇരട്ടത്താപ്പില്‍ ഇടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വലിയ ഭീതിക്ക് നടുവിലായിട്ടും രാഷ്ട്രീയംകളിക്കുന്ന പിണറായിക്ക് കേന്ദ്രം വക മുട്ടന്‍ പണി വരുന്നുണ്ട്. ട്രെയ്ന്‍ വെപ്പ് കേസിലെ പ്രതിക്കെതിരെ യുഎപിഎ ചുമത്താതെ കേസിന് തുമ്പും വാലും ഉണ്ടാക്കാതെ ഇട്ട് തട്ടുന്നു. അന്വേഷണത്തില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ മാറ്റിനിര്‍ത്തുന്ന കേരളാ പോലീസ് നിലപാടിനെച്ചൊല്ലി കേന്ദ്രസം-സ്ഥാനബന്ധം ഉലയുന്നു. കേരളം തീവ്രവാദ ഹബ്ബായ് മാറിക്കഴിഞ്ഞുവെന്ന് വിദഗ്ദരടക്കം പലരും പറഞ്ഞിട്ടും പിണറായിക്ക് നേരംവെളുത്തിട്ടില്ല. നമ്പര്‍ വണ്‍ കേരളം തള്ളിന് നാറിയ രാഷ്ട്രീയം കളിക്കുന്നു.

മതിയായ കാരണവും സാഹചര്യവുമുണ്ടായിട്ടും പ്രതി ഷാറൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്താത്ത പോലീസ്, അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അടുപ്പിക്കുന്നില്ലെന്നതു കേന്ദ്ര ആഭ്യന്തരവകുപ്പ് ഗൗരവത്തോടെയാണു വീക്ഷിക്കുന്നത്. മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ കസ്റ്റഡിയിലുള്ള പ്രതിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ.ബി, എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടും പോലീസ് അനുവദിച്ചില്ല. ഇത്തരം കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം കൈമാറാനാണു പോലീസ് ശ്രമിക്കാറുള്ളതെങ്കിലും ഇവിടെ സംഭവിക്കുന്നതു വിപരീതമായാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള അതൃപ്തി പോലീസിങ് ഫണ്ടിനെയും പദ്ധതികളെയുമടക്കം ബാധിക്കുമെന്നാണു സൂചന.

രാഷ്ട്രീയകാരണങ്ങളാലാണു കേന്ദ്ര അന്വേഷണ ഏജന്‍സികളെ പോലീസ് അകറ്റിനിര്‍ത്തുന്നതെന്നും സൂചനയുണ്ട്. വ്യവസായമേഖല, റെയില്‍വേ, വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമേഖലകളില്‍ ആക്രമണമുണ്ടായാല്‍, ഭീകരവാദബന്ധമില്ലെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം ചുമത്താമെന്നാണു ചട്ടം. എന്നാല്‍, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഭീകരവാദബന്ധത്തിന്റെ സൂചനകളുണ്ടായിട്ടുപോലും യു.എ.പി.എ. ചുമത്താന്‍ പോലീസ് തയാറല്ല. ഡല്‍ഹിയില്‍ നിന്നെത്തിയ ഷാറൂഖ് സെയ്ഫി ഉത്തര്‍പ്രദേശിലാണു ജോലി ചെയ്തിരുന്നത്. കേരളത്തിലെത്തി ട്രെയിനില്‍ തീയിട്ട് രക്ഷപ്പെട്ട ഇയാളെ പിടികൂടിയതു മഹാരാഷ്ട്രയില്‍നിന്നാണ്. സംസ്ഥാനാന്തരബന്ധമുള്ള കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതിന്റെ പ്രധാന്യം കേരളാ പോലീസ് കണക്കിലെടുക്കുന്നില്ല. തുടക്കത്തില്‍ത്തന്നെ ഭീകരവാദബന്ധം സംശയിക്കപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല ഏല്‍പ്പിക്കേണ്ടതു ഭീകരവാദവിരുദ്ധ സ്‌ക്വാഡിനെയാണെങ്കിലും ചുമതലപ്പെടുത്തിയതു ലോക്കല്‍ പോലീസിനെയാണ്. കേന്ദ്രസംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ഈ കേസിലുണ്ടായ ഭിന്നത ആഭ്യന്തരമന്ത്രാലയം പരിശോധിച്ചുവരുകയാണ്. 18 വരെ പ്രതി പോലീസ് കസ്റ്റഡിയിലായിരിക്കും. 18നു പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണു കേന്ദ്ര ഏജന്‍സികളുടെ നീക്കം. അതിനു മുമ്പ് എന്‍.ഐ.എ. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് വിശകലനം ചെയ്യും. ഫോണ്‍ വിളികളും ബാങ്ക് രേഖകളുമടക്കം പരിശോധിച്ചുവരുന്നു. പ്രതി ഷാറൂഖ് ബന്ധപ്പെട്ട പല ഫോണുകളും നിലവില്‍ സ്വിച്ച് ഓഫാണ്. ഷഹറൂഖ് ഒരു ചെറിയമീനല്ല. പിന്നിലുള്ളത് വമ്പന്‍ സംഘമെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഏതാണ്ട് പോക്കറ്റടിക്കാരനെ കൈയ്യില്‍ കിട്ടിയ ലാഘവത്തോടെയാണ് കേരള പോലീസിന്റെ നീക്കം.

എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് നടന്നിട്ട് രണ്ടാഴ്ചയാകാറാകുന്നു. പ്രതിയെ മഹാരാഷ്ട്ര എടിഎസ് തൂക്കിയെടുത്ത് കേരള പോലീസിന് കൈമാറി. ഭീകരപ്രവര്‍ത്തനമെന്ന് നിയമം പറഞ്ഞിട്ടും ഇതുവരെ പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്താന്‍ ആഭ്യന്തരം ഭരിക്കുന്നവര്‍ക്ക് കെല്‍പ്പില്ല. പച്ചവെളിച്ചം ഭയം മാത്രമല്ല ഈ കേസും കേന്ദ്ര ഏജന്‍സി കൊണ്ടുപോയാല്‍ പിണറായീടെ നമ്പര്‍ വണ്‍ ആഭ്യന്തരമെന്ന തള്ളിന് കോട്ടം തട്ടും. ജനങ്ങെള കൊലയ്ക്ക് കൊടുക്കരുത്. ഷഹറൂഖിനെ ഒന്ന് കുടഞ്ഞാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരും. കേരളത്തില്‍ ഇക്കൂട്ടര്‍ പ്ലാനിട്ടത് എന്തെല്ലാം ആരാണ് പിന്നില്‍ ഇതെല്ലാം പുറത്താകും. കേരളത്തിന്റെ അവസ്ഥ എന്താണെന്നടതക്കം പുറത്താകും. ഇവിടെ ഭീകരവാദമില്ല കേരളം സുരക്ഷിതം നമ്പര്‍ വണ്‍ എന്നാണല്ലോ സര്‍ക്കാര്‍ വാദം. അതിന്റെ സത്യാവസ്ഥകള്‍ പുറത്തുവരും. ഈ ഭയമാണ് പിണരായിയെ വേട്ടയാടുന്നത്. മുള്‍മുനയിലാണ് കേരളം നില്‍ക്കുന്നതെന്ന് പിണറായിക്ക് ബോധ്യമുണ്ട് കേന്ദ്ര ഏജന്‍സികള്‍ വന്നാല്‍ സര്‍ക്കാര്‍ പൂഴ്ത്തിയ വിവരങ്ങളെല്ലാം പുറത്താകും. അങ്ങനെ പിടിപ്പുകേടുകളെല്ലാം പിണറായിക്ക് സമ്മതിക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (11 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (21 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (36 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (47 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (54 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends