Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഷഹറൂഖിനെതിരെ യുഎപിഎ ചുമത്താന്‍ എന്താണിത്ര മടി;എന്നാല്‍ കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ യുഎപിഎ ചുമത്താം പിണറായി,സംസ്ഥാനം മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ രാഷ്ട്രീയം കളിക്കല്ലേ,എന്തിന് കേന്ദ്ര ഏജന്‍സികളെ അകറ്റി നിര്‍ത്തുന്നു,പന്തീരങ്കാവ് കേസില്‍ യുഎപിഎ ചുമത്താന്‍ കാണിച്ച ഉത്സാഹം ഇപ്പോഴില്ല

12 APRIL 2023 07:40 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനോട്.......നമുക്ക് കരിങ്കൊടി കാണിക്കുന്നവര്‍ക്കെതിരെയും സെക്രട്ടേറിയറ്റില്‍ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും മുഖ്യമന്ത്രിയെ സമൂഹമാധ്യമത്തില്‍ ട്രോളുന്നവര്‍ക്കെതിരെയും യുഎപിഎ ചുമത്താം. ട്രെയ്‌നില്‍ തീ വെച്ചവനെ നുള്ളിനോവിക്കാതെ അവനെ വേദനിപ്പിക്കാതെ ചോദ്യം ചെയ്യാം. അത് നല്ല ഒരു മാതൃക ആയിരിക്കും. എലത്തൂര്‍ ട്രെയ്ന്‍ തീവെപ്പ് നടന്നിട്ട് രണ്ടാഴ്ചയാകാറാകുന്നു. പ്രതിയെ മഹാരാഷ്ട്ര എടിഎസ് തൂക്കിയെടുത്ത് കേരള പോലീസിന് കൈമാറി. ഭീകരപ്രവര്‍ത്തനമെന്ന് നിയമം പറഞ്ഞിട്ടും ഇതുവരെ പ്രതിയ്‌ക്കെതിരെ യുഎപിഎ ചുമത്താന്‍ ആഭ്യന്തരം ഭരിക്കുന്നവര്‍ക്ക് കെല്‍പ്പില്ല. യുഎപിഎ ചുമത്താന്‍ എന്തേ മുട്ടിടിക്കുന്നോ ഇരട്ടച്ചങ്കന്. കേസില്‍ യുഎപിഎ ചുമത്തിയാല്‍ കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കും. കേന്ദ്ര ഏജന്‍സികളെ അടുപ്പിക്കാതിരിക്കാന്‍ നാറിയകളി പുറത്തെടുക്കുകയാണ് പിണറായി സര്‍ക്കാര്‍.

കേരളം മറന്നിട്ടുണ്ടാകില്ല അലന്‍ ഷുഹൈബ് താഹ ഫസല്‍ ഈ ചെറുപ്പക്കാരെ. മാവോയിസ്റ്റ് ലഘുലേഖ കൈയ്യില്‍ വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാര്‍. അന്ന് ഈ ചെറുപ്പക്കാര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ വലിയ ഉത്സാഹമായിരുന്നു ഈ സര്‍ക്കാരിന്. അന്ന് പിണറായി സര്‍ക്കാരിനെതിരെ വലിയ എതിര്‍പ്പ് ഉയര്‍ന്നു. പ്രതിപക്ഷവും സിപിഐയും വരെ സര്‍ക്കാരിന്റെ നടപടിയില്‍ പൊട്ടിത്തെറിച്ചിരുന്നു. അന്ന് കാണിച്ച ശുഷ്‌കാന്തി ട്രെയ്ന്‍ കത്തിച്ചവനെ പൊക്കിയപ്പോള്‍ കാണുന്നില്ല. എന്തിന് വേണ്ടിയാണ് സര്‍ക്കാര്‍ ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്. നമ്പര്‍ വണ്‍ പോലീസിനെ രക്ഷിക്കാനോ, അതോ മറയ്ക്കാന്‍ വല്ലതും ഉണ്ടോ. ഈ കേസും കേന്ദ്ര ഏജന്‍സി കൊണ്ടുപോയാല്‍ പിണറായീടെ നമ്പര്‍ വണ്‍ ആഭ്യന്തരമെന്ന തള്ളിന് കോട്ടം തട്ടും. പക്ഷെ ഈ തള്ളിന് വേണ്ടി ജനങ്ങലെ കൊലയ്ക്ക് കൊടുക്കരുത്. പോലീസിന് ഒരേ മറുപടി തന്നെയാണ് ഷഹറൂഖ് നല്‍കി കൊണ്ടിരിക്കുന്നത്. പിന്നില്‍ ആരുമില്ല ആശയം ഉള്‍ക്കൊണ്ടാണ് ആക്രമണം നടത്തിയത്. ഇതും വിഴുങ്ങിക്കൊണ്ടിരുന്നോ ഇനി കേരളത്തിന്റെ ഏതേലും മൂലയില്‍ പൊട്ടുമ്പോള്‍ പഠിച്ചോളും. അതോ പച്ചവെളിച്ചം പേടിച്ചാണോ ആബ്യന്തരം അനങ്ങാതിരിക്കുന്നത്. അടുത്തിടെ നിരോധിക്കപ്പെട്ട പോപ്പുലര്‍ഫ്രണ്ട് കേന്ദ്രസര്‍ക്കാരിന് നല്‍കിയ താക്കീതാണു ട്രെയിന്‍ തീവെയ്‌പ്പെന്ന ആരോപണവും വന്ന് കഴിഞ്ഞു. ഈ സംഘടനയുടെ രാഷ്ട്രീയവിഭാഗവും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണു കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്.

യുഎപിഎ ചുമത്താന്‍ ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന് എന്താണിത്ര മടി. ഷഹറൂഖിനെ ഒന്ന് കുടഞ്ഞാല്‍ കൃത്യമായ വിവരങ്ങള്‍ പുറത്തുവരും. കേരളത്തില്‍ ഇക്കൂട്ടര്‍ പ്ലാനിട്ടത് എന്തെല്ലാം ആരാണ് പിന്നില്‍ ഇതെല്ലാം പുറത്താകും. കേരളത്തിന്റെ അവസ്ഥ എന്താണെന്നടതക്കം പുറ്തതാകും. ഇവിടെ ഭീകരവാദമില്ല കേരളം സുരക്ഷിതം നമ്പര്‍ വണ്‍ എന്നാണല്ലോ സര്‍ക്കാര്‍ വാദം. അതിന്റെ സത്യാവസ്ഥകള്‍ പുറത്തുവരും. ഈ ഭയമാണ് പിണരായിയെ വേട്ടയാടുന്നത്. മുള്‍മുനയിലാണ് കേരളം നില്‍ക്കുന്നതെന്ന് പിണറായിക്ക് ബോധ്യമുണ്ട് കേന്ദ്ര ഏജന്‍സികള്‍ വന്നാല്‍ സര്‍ക്കാര്‍ പൂഴ്ത്തിയ വിവരങ്ങളെല്ലാം പുറത്താകും. അങ്ങനെ പിടിപ്പുകേടുകളെല്ലാം പിണറായിക്ക് സമ്മതിക്കേണ്ടി വരും. കേരളം തീവ്രവാദ ഹബ്ബായ് മാറിക്കഴിഞ്ഞുവെന്ന് വിദഗ്ദരടക്കം പലരും പറഞ്ഞിട്ടും പിണറായിക്ക് നേരംവെളുത്തിട്ടില്ല. പ്രതിക്കെതിരെ യുഎപിഎ ചുമത്താതെ കേന്ദ്ര ഏജന്‍സികളോട് അകലംപാലിക്കുന്നത് പിണറായിയുടെ തിരക്കഥയാണ്. അനില്‍കാന്തിന്റെയൊക്കെ കൈ കെട്ടിയിട്ടിരിക്കുകയാണ് പിണറായി. സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ഇടഞ്ഞിരിക്കുകയാണ്. അന്വേഷണത്തില്‍ നിന്ന് കേന്ദ്ര ഏജന്‍സികളെ മാറ്റിനിര്‍ത്തുന്ന കേരളാ പോലീസ് നിലപാടിനെച്ചൊല്ലി കേന്ദ്രസംസ്ഥാനബന്ധം ഉലയുന്നു. മതിയായ കാരണവും സാഹചര്യവുമുണ്ടായിട്ടും പ്രതി ഷാറൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്താത്ത പോലീസ്, അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ദേശീയ അന്വേഷണ ഏജന്‍സി ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അടുപ്പിക്കുന്നില്ലെന്നതു കേന്ദ്ര ആഭ്യന്തരവകുപ്പ് ഗൗരവത്തോടെയാണു വീക്ഷിക്കുന്നത്. മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ കസ്റ്റഡിയിലുള്ള പ്രതിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ.ബി, എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടും പോലീസ് അനുവദിച്ചില്ല. ഇത്തരം കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം കൈമാറാനാണു പോലീസ് ശ്രമിക്കാറുള്ളതെങ്കിലും ഇവിടെ സംഭവിക്കുന്നതു വിപരീതമായാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള അതൃപ്തി പോലീസിങ് ഫണ്ടിനെയും പദ്ധതികളെയുമടക്കം ബാധിക്കുമെന്നാണു സൂചന. രാഷ്ട്രീയകാരണങ്ങളാലാണു കേന്ദ്ര അന്വേഷണ ഏജന്‍സികളെ പോലീസ് അകറ്റിനിര്‍ത്തുന്നതെന്നും സൂചനയുണ്ട്. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത് ആ ബോധമെഹ്കിലും സംസ്ഥാന സര്‍ക്കാരിനുണ്ടാകണം. ഷഹറൂഖ് ഒരു ചെറിയമീനല്ല. പിന്നിലുള്ളത് വമ്പന്‍ സംഘമെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. എന്നിട്ടും ഏതാണ്ട് പോക്കറ്റടിക്കാരനെ കൈയ്യില്‍ കിട്ടിയ ലാഘവത്തോടെയാണ് കേരള പോലീസിന്റെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (12 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (22 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (37 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (48 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (55 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends