Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കട്ട പിണറായി അല്ല കേസ് കൊടുത്ത ശശികുമാറാണ് കുറ്റക്കാരന്‍;ഇത് പിണറായിയുടെ കേരളം ഇവിടിങ്ങനാണ് ഭായ്,ശശികുമാറിനെതിരെ ലോകായുക്തയില്‍ പരാതി,എന്തുവേണേലും ചെയ്‌തോളു കേസുമായ് മുന്നോട്ട് തന്നെയെന്ന് ശശികുമാര്‍

12 APRIL 2023 07:59 PM IST
മലയാളി വാര്‍ത്ത

പിണറായിക്കാലത്ത് നീതി പ്രതീക്ഷിക്കരുത്. ഇവിടെ വാദി പ്രതിയാകും, നിയമത്തിന് വേണ്ടി പോരാടുന്നവര്‍ തെറ്റുകാരാകും നിരപരാധി കുറ്റക്കാരനാകും. ഇത് പിണറായിയുടെ കേരളമാണ്. ഇവിടിങ്ങനാണ് ഭായ്. ദുരിതാശ്വാസ നിധിയില്‍ കൈയ്യിട്ടുവാരിയവര്‍ പുണ്യാളന്മാരും നിയമ പോരാട്ടം നടത്തുന്ന ആര്‍എസ് ശശികുമാര്‍ കുറ്റക്കാരനും. ദുരിതാശ്വാസ നിധിയില്‍ നിന്നും പണം വകമാറ്റി ചെലവഴിച്ചതുമായി ബന്ധപ്പെട്ട പരാതിക്കാരനെതിരെ ലോകായുക്തയില്‍ പരാതി. ശശികുമാര്‍ ചെയ്ത കുറ്റം ചാനല്‍ ചര്‍ച്ചകളില്‍ ലോകായുക്തയെ അപമാനിച്ച് സംസാരിച്ചു പോലും. അതുകൊണ്ട് ശശികുമാറിനെതിരെ കേസ് എടുക്കണം. ആര്‍ എസ് ശശികുമാര്‍ അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് പരാതി. പരാതി കൊടുത്തിരിക്കുന്നത് പൊതുപ്രവര്‍ത്തകനായ എ എച്ച് ഹഫീസ്.

പൊതുപ്രവര്‍ത്തകന്‍ എന്ന ലേബല്‍ താങ്കള്‍ക്ക് ചേരില്ല എഎച്ച് ഹഫീസ്. വലിയ ഡെക്കറേഷനൊന്നും വേണ്ട അന്തംകമ്മി അതുമതി. പൊതുപ്രവര്‍ത്തകനായിരുന്നുവെങ്കില്‍ താങ്കളുടെ ഭാഷ ഇതാകുമായിരുന്നില്ല. സമൂഹത്തിന് വേണ്ടി സംസാരിക്കുന്ന ശൈലിയാണ് ഹഫീസിനെങ്കില്‍ മുഖ്യമന്ത്രി ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയതിനെതിരെ നിങ്ങള്‍ സംസാരിക്കുമായിരുന്നു. നിങ്ങളും ഞാനും ഉള്‍പ്പെട്ട മനുഷ്യരുടെ സമ്പത്താണ് ദുരിതാശ്വാസ നിധി. അത് സിപിഎമ്മുകാരുടെ വേണ്ടപ്പെട്ടവര്‍ക്ക് കാര്‍ ലോണ്‍ അടയ്ക്കാനും സ്വര്‍ണ്ണപ്പണയം എടുക്കാനും കൊടുക്കാനുള്ളതല്ല. അതിനെതിരെയാണ് ആര്‍ എസ് ശശികുമാറെന്ന മനുഷ്യന്‍ പ്രതികരിച്ചതും. നിയമപോരാട്ടം നടത്തിയതും. ഇന്നാട്ടിലെ പാവപ്പെട്ട മനുഷ്യര്‍ മുണ്ട് മുറുക്കി ഉടുത്ത് ജീവിച്ചിട്ടും അവരുടെ ആകെയുള്ള സമ്പാദ്യത്തില്‍ നിന്നൊരു പങ്കാണ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തത്. അതില്‍ ഇന്നാട്ടിലെ പാവങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണ്. സുപ്രീംകോടതിയില്‍ പോകേണ്ടി വന്നാലും കുറ്റക്കാരെ ശിക്ഷിക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് ദൃഢനിശ്ചയം എടുത്തിരിക്കുന്ന ശശികുമാറിനൊപ്പമാണ് മനസാക്ഷിയുള്ള മനുഷ്യര്‍.

പിന്നെ ചാനലുകളില്‍ ചെന്നിരുന്ന് ശശികുമാര്‍ ലോകായുക്തയെ പരിഹസിച്ചു എന്ന്. എപ്പോഴാണ് അദ്ദേഹം ലോകായുക്തയെ പരിഹസിച്ചതാവോ. നീതി നിഷേധത്തിനെതിരെ അദ്ദേഹം പ്രതികരിച്ചത്. ഒരുവര്‍ഷം കേസെടുത്ത് കക്ഷത്തില്‍ വെച്ചോണ്ടിരുന്നിട്ട് ഒടുവില്‍ ഫുള്‍ ബെഞ്ചിന് വിട്ടതിനെതിരെ ശശികുമാര്‍ ചോദ്യം ഉന്നയിച്ചു. ഇന്നാട്ടിലെ സാധാരണക്കാരുടെ ആശങ്കകളും സംശയങ്ങളുമാണ് അദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ ചോദിച്ചത്. അതെങ്ങനെ ലോകായുക്തയെ അപമാനിക്കലാകും. പിന്നെ ന്യായാധിപന്മാര്‍ വിമര്‍ശനാധീതരൊന്നുമല്ല. നീതി നിഷേധം ഉണ്ടായാല്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. അത് ആരായാലും. ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് കൊടുത്ത സുപ്രീംകോടതി നടപടിയെ ജനം ചോദ്യം ചെയ്തില്ലെ. പ്രധാനമന്ത്രിയെ ചോദ്യം ചെയ്യും,തെറ്റുപറ്റിയാല്‍ സുപ്രീംകോടതിയെ വരെ നമ്മള്‍ ചോദ്യം ചെയ്യും. പിന്നെയാ കേരളത്തിലെ മുഖ്യമന്ത്രിയും ലോകായുക്തയും. ഇത്രയ്ക്കും അധിപതിച്ച് പോകരുത് ലോകായുക്ത. നിങ്ങളില്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്കൊരു വിശ്വാസമുണ്ടായിരുന്നു. അതാണ് നിങ്ങള്‍ തകര്‍ത്തത്. മുപ്പത് വെള്ളിക്കാശിന് വേണ്ടി നിങ്ങളാണ് ജനത്തെ ഒറ്റിക്കൊടുത്തത്. നിയമത്തിന് മുകളില്‍ പിണറായി പറക്കുമെന്ന് നിങ്ങള്‍ തെളിയിച്ചു. വിലയ്ക്ക് എടുക്കാവുന്നതേയുള്ളു ഇന്നാട്ടിലെ നിയമമെന്ന് തെളിയിച്ചു. ഇഫ്താറില്‍ പോയി പിണറായീടെ സല്‍ക്കാരം സ്വീകരിച്ചിട്ട് ഞങ്ങള്‍ നീതിയുടെ ഭാഗത്തെന്ന് വാദിച്ചാല്‍ അതും ഞങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങണോ. അരിയാഹാരമാണ് നമ്മളും കഴിക്കുന്നത്.

ലോകായുക്തയെ വിമര്‍ശിക്കുന്ന എത്രപേര്‍ക്കെതിരെ കേസെടുക്കും. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മനുഷ്യര്‍ ലോകായുക്തയെ വിമര്‍ശിക്കുന്നുണ്ട്. അവരുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്. പിണറായിക്ക് കുഴലൂത്ത് നടത്തുന്ന സംഘമായ് ലോകായുക്ത അധപതിച്ചുവെന്നാണ് ആരോപണം ശക്തമാകുന്നത്. പിന്നെ ലോകായുക്ത അവരുടെ നിലവാരം പുറത്ത് കാണിച്ചും കഴിഞ്ഞു. പരാതിക്കാരനെ പേപ്പട്ടിയെന്ന് വിളിച് ജഡ്ജിയാണ് ലോകായുക്തയില്‍ ഇരിക്കുന്നത്. പേപ്പട്ടി വഴിയില്‍ നിന്ന് കുരയ്ക്കും നമ്മള്‍ അതിന്റെ വായില്‍ കോലിട്ട് കുത്തി കടിമേടിക്കാറില്ലല്ലോയെന്ന അങ്ങേയറ്റം മോശമായ രീതിയിലാണ് ലോകായുക്ത ജഡ്ജി ഹാറൂണ്‍ അല്‍ റഷീദ് പ്രതികരിച്ചത്. പരാതിക്കാരന് ലോകായുക്തയില്‍ വിശ്വാസമില്ലെങ്കില്‍ എന്തിന് പരാതി നല്‍കിയെന്ന് പോലും. നല്ല ബെസ്റ്റ് നിലവാരവും വിവരവും ഉള്ള ജഡ്ജി. ഈ പുതിയ ലോകായുക്തയില്‍ വിശ്വാസമില്ലെന്ന് ജനങ്ങള്‍ പറയുന്നുണ്ട്. പഴയ വിജയനും പുതിയ വിജയനും പോലെ പഴയ ലോകായുക്തയും പുതിയ ലോകായുക്തയുമാണല്ലോ ഇപ്പോള്‍. മുഖ്യമന്ത്രി നടത്തിയ ഇഫ്താര്‍ വിരുന്ന് ഗംഭീര വിജയമാണെന്ന് ലോകായുക്ത തെളിയിച്ചിരിക്കുകയാണ്. ആരോപണവിധേയനായ ഒരാളോടൊപ്പം തോളില്‍ കൈയ്യിട്ട് സൗഹൃദ സംഭാഷണം നടത്തുക ഇഫ്താറില്‍ പങ്കെടുക്കുക. ഇതില്‍ എന്ത് ധാര്‍മ്മികതയാണുള്ളത്. അത് ചോദ്യം ചെയ്തപ്പോള്‍ ലോകായുക്തയ്ക്ക് പൊള്ളല്‍. നടന്നിരിക്കുന്നത് കൃത്യമായ കളിയാണ്. ലോകായുക്ത ഇഫ്താറില്‍ പങ്കെടുക്കുന്നത് ആദ്യമായല്ല അത് വിവാദമാക്കണ്ടായെന്ന് സിപിഎം നേതാക്കള്‍ കിടന്ന് കുരയ്ക്കുന്നുണ്ട്. സര്‍ക്കാരിന് കള്ളത്തരം ഇല്ലെങ്കില്‍ എന്തിനാണ് ഇഫ്താറില്‍ പങ്കെടുത്തവരുടെ പട്ടികയില്‍ ലോകായുക്തയുടെ പേര് വെച്ചില്ല. അതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടില്ല മാധ്യമങ്ങലെ അടുപ്പിച്ചില്ല. ഇതൊക്കെ ജനം ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി പിന്നെ സിപിഎമ്മുകാര്‍ക്ക് ഹാലിളക്കം. ഇതൊക്കെ പാര്‍ട്ടി ആപ്പീസില്‍ കൊണ്ടുകാണിച്ചാല്‍ മതി. ജനങ്ങളോട് എടുക്കണ്ട. അരിയും തിന്ന് ആശാരിച്ചിയേം കടിച്ച് പിന്നെയും നായയ്ക്കാണ് മുറുമുറുപ്പ്.

ഇതാണ് പിണറായിക്കാലത്തെ നീതിയും നിയമവും. ഞാനും എന്റെ കൂട്ടരും എന്ത് നെറികേടും കാണിക്കും ആരും ചോദ്യം ചെയ്യരുത്. ചോദ്യം ചെയ്താലോ ചെയ്യുന്നവര്‍ കുറ്റക്കാരാകും. നീതിയും നിയമവും ഞാന്‍ വിലയ്‌ക്കെടുക്കും. എന്റെ സൗകര്യത്തിന് വളച്ചൊടിക്കും. ന്യായാധിപന്മാര്‍ക്കായ് ഞാന്‍ സല്‍ക്കാരങ്ങള്‍ നടത്തും. ജനം ഇത് കണ്ടാലും എനിക്ക് ഒന്നുമില്ല. ഞാന്‍ ഏകാധിപതിയാണല്ലോ എന്നെ ചോദ്യം ചെയ്യാന്‍ ആരും മുതിരരുത്. ഇവിടെ എന്റെ നിയമം പാലിക്കപ്പെട്ടാല്‍ മതി. ന്യായാന്യായങ്ങളെക്കുറിച്ച് ഇവിടെ ചര്‍ച്ച വേണ്ട. ചോദ്യങ്ങള്‍ എനിക്ക് നേരെ ഉയരണ്ട. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാന്‍ പോകുന്നില്ല. ഇവിടെ നീതിക്കും നിയമത്തിനുമൊന്നും സ്ഥാമില്ല. ഓര്‍ക്കുക ഇത് പിണറായിയുടെ കേരളമാണ്, ഇവിടെ ഇങ്ങനാണ്. പിണറായിക്കാലം കൊടൂരമാണ് മനുഷ്യരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (11 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (21 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (36 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (47 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (54 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends