വൈദേകം റിസോര്‍ട്ട് ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ കുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ട് തന്റെ കമ്പനിക്ക് കൈമാറാന്‍ നീക്കമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കണ്ണൂരിലെ റിസോര്‍ട്ട് വില്‍പനയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ തികച്ചും അവാസ്തവവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു. ഓഹരികള്‍ വില്‍ക്കുമെന്ന് സ്ഥിരീകരിച്ച ഇ.പി.ജയരാജനും, രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിക്ക് റിസോര്‍ട്ട് വില്‍ക്കുന്നെന്ന വാര്‍ത്ത നിഷേധിച്ചിരുന്നു.
പി.ജയരാജന്‍ പാര്‍ട്ടിയില്‍ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് വൈദേകം റിസോര്‍ട്ടിലെ ഇ.പി.ജയരാജന്റെ കുടുംബത്തിന്റെ പങ്കാളിത്തം വിവാദത്തിലായത്. ഇതോടെ ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുക്കുന്നുവെന്ന് വാര്‍ത്ത വന്നത്.
https://www.facebook.com/Malayalivartha

























