Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഒരുവശത്ത് ജനം ഇളകുമ്പോഴും... ചിന്നക്കനാലില്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെ കൂട്ടിലടയ്ക്കാനാവില്ല; എവിടെ വിടണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് ഹൈക്കോടതി; അരിക്കൊമ്പന്റെ വിജയം മറ്റാനകള്‍ക്കും രക്ഷയാകുന്നു

13 APRIL 2023 09:02 AM IST
മലയാളി വാര്‍ത്ത

കുറേ നാളുകളായി ഒരാനയാണ് ചര്‍ച്ചകളില്‍ നിറയെ. അരിക്കൊമ്പന്‍. ഇന്നലെ അരിക്കൊമ്പനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. ചിന്നക്കനാലില്‍ ജനജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാനാവില്ല എന്ന നിലപാടില്‍ കേരള ഹൈക്കോടതി. എവിടെ വിടണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്ന് പറഞ്ഞ കോടതി, സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാല്‍ കോടതി എതിര്‍ക്കില്ലെന്നും പറഞ്ഞു. പുല്‍മേടുകള്‍ കളഞ്ഞു യൂക്കാലിമരങ്ങള്‍ വെച്ച് പിടിപ്പിച്ചുവെന്ന് കോടതി കുറ്റപ്പെടുത്തി.

ഈ സമയത്ത് ആരാണ് അരിക്കൊമ്പന്‍ എന്നറിയണം. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ, ആനയിറങ്കല്‍ എന്നിവിടങ്ങളില്‍ നിരന്തരം ശല്യക്കാരായ കാട്ടാനകളില്‍ ഒരുവനാണ് അരിക്കൊമ്പന്‍. പ്രായം 30-നും നാല്‍പ്പതിനും ഇടയില്‍. രണ്ടുപതിറ്റാണ്ടിലേറെയായി ഇടുക്കിയില്‍ അരിക്കൊമ്പന്റെ ശല്യമുണ്ട്. ചിന്നക്കനാലിലെ ജനവാസമേഖലയായ 301 കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ് അരിക്കൊമ്പന്റെ പരാക്രമങ്ങളിലേറെയും.



റേഷന്‍കടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകര്‍ത്ത് അരി ഉള്‍പ്പെടെയുള്ളവ അകത്താക്കുന്നതാണ് ഈ കൊമ്പന്റെ ശീലം. ഇതോടെയാണ് അരിക്കൊമ്പനെന്ന പേരുവീണത്. എട്ടുവര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 15 തവണ റേഷന്‍കടകളില്‍ കയറി. കട തകര്‍ത്ത് ഉള്ളിലുള്ള അരിയും ഗോതമ്പും ആട്ടയുമൊക്കെ കഴിക്കും. ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒരുതവണ ആന അകത്താക്കുന്നത്.

മാര്‍ച്ച് 16-ന് പുലര്‍ച്ചെ അഞ്ചിന് ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായെത്തിയ ലോറി തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അരി, പഞ്ചസാര തുടങ്ങിയവ അരിക്കൊമ്പന്‍ അകത്താക്കി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ തമിഴ്നാട്ടില്‍നിന്ന് സാധനങ്ങളുമായി വന്ന ലോറിയായിരുന്നു ഇത്.



പന്തല്ലൂര്‍ മെക്കന-2 (പി.എം.-2), പാലക്കാട് ടസ്‌കര്‍-7 (പി.ടി.-7) എന്നീ ശല്യക്കാരായ കാട്ടാനകളെ സമീപകാലത്ത് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കിയതോടെയാണ് ഇടുക്കിയിലും സമാന ആവശ്യമുയര്‍ന്നത്. കാലങ്ങളായി ചിന്നക്കനാലില്‍ പ്രശ്‌നക്കാരനായ അരിക്കൊമ്പനെ പിടികൂടി കൂട്ടിലാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. എന്നാല്‍, വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ഹൈക്കോടതി അരിക്കൊമ്പനെ പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് ഉത്തരവിട്ടു. കൂടുതല്‍ തീറ്റയും വെള്ളവുമുള്ള മേഖലയായതിനാല്‍ മനുഷ്യര്‍ക്ക് ആന ശല്യമുണ്ടാക്കാനിടയില്ല എന്ന നിഗമനത്തിലാണ് തീരുമാനം.

അരിക്കൊമ്പന്‍ ഇതുവരെ ഏഴുമനുഷ്യരെ കൊന്നിട്ടുണ്ടെന്നും മൂന്നുപേരുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നുമാണ് വനംവകുപ്പിന്റെ കണക്ക്. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 22 വീടുകളും ആറ് കെട്ടിടങ്ങളും മൂന്ന് റേഷന്‍കടകളും അരിക്കൊമ്പന്‍ തകര്‍ത്തിട്ടുണ്ട്.



18 വര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 180-ല്‍പ്പരം കെട്ടിടങ്ങള്‍ തകര്‍ത്തതായി പറയുന്നു. ആക്രമണത്തില്‍ വീടുകളുംമറ്റും തകര്‍ന്ന് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ വിവരങ്ങളാണിവ. ഏക്കറുകണക്കിന് കൃഷിയും നശിപ്പിച്ചതായി പറയുന്നു.

അഞ്ചുവര്‍ഷംമുമ്പ് അരിക്കൊമ്പനെ പിടിക്കാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു. മയക്കുവെടി വെച്ചെങ്കിലും ചെങ്കുത്തായ പ്രദേശത്തുനിന്ന് ആനയെ പിടികൂടി കൂട്ടിലടയ്ക്കാനായില്ല. അതോടെ ആ ദൗത്യം പാളി.



മയക്കുവെടിവെച്ച് പിടികൂടിയാല്‍ ആനയുടെ കഴുത്തില്‍ ബെല്‍റ്റ് കെട്ടി അതില്‍ ജി.പി.എസ്. റേഡിയോ കോളര്‍ ധരിപ്പിക്കും. ജി.പി.എസ്. ട്രാക്കറും ആക്‌സിലറോ മീറ്ററും ഇതിലുണ്ടാകും. റേഡിയോ കോളറില്‍നിന്നുള്ള വിവരങ്ങള്‍ ഉപഗ്രഹസഹായത്തോടെ വനംവകുപ്പിന് ലഭിക്കും. ഇതിലൂടെ, ആന നില്‍ക്കുന്ന സ്ഥലം കൃത്യമായി കണക്കാക്കാനാകും. ആന ജനവാസ മേഖലയിലേക്ക് എത്തുന്നത് മുന്‍കൂട്ടി അറിഞ്ഞ് ജനങ്ങള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കാനാകും. ആക്‌സിലറോ മീറ്ററില്‍നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ച് ആനയുടെ സഞ്ചാരത്തിന്റെ വേഗവും മനസ്സിലാക്കാനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (50 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends