Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... ഗതാഗത നിയമലംഘനങ്ങള്‍ ഈ മാസം 20 മുതല്‍ ക്യാമറയിലൊപ്പിയെടുത്ത് പിഴയിടും....എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും... സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ക്യാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

13 APRIL 2023 06:41 AM IST
മലയാളി വാര്‍ത്ത

ഗതാഗത നിയമലംഘനങ്ങള്‍ ഈ മാസം 20 മുതല്‍ ക്യാമറയിലൊപ്പിയെടുത്ത് പിഴയിടും. സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എ.ഐ) കാമറകളുടെ പ്രവര്‍ത്തനോദ്ഘാടനം അന്ന് വൈകിട്ട് 5ന് മാസ്‌കോട്ട് ഹോട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വാഹനങ്ങളൊന്നും ഇനി തടയില്ല. പകരം പിഴ ഫോണിലെത്തും.

ദേശീയ, സംസ്ഥാന പാതകളിലടക്കം ക്യാമറകള്‍ സ്ഥാപിച്ചു. 675 കാമറകളും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങള്‍ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കല്‍, വളവുകളില്‍ വരകളുടെ അതിര്‍ത്തി ലംഘിച്ച് ഓവര്‍ടേക്കിംഗ് ഉള്‍പ്പെടെ നിയമ ലംഘനങ്ങള്‍ക്കും നിലവിലെ പിഴ തന്നെയായിരിക്കും.


എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുണ്ടാകും. ക്യാമറയില്‍ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് തത്സമയം തന്നെ മെസേജായി അയയ്ക്കും. റോഡപകടം കുറയ്ക്കാനായി ആവിഷ്‌കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്.


ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെല്‍ട്രോണ്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.


എ.ഐ ക്യാമറകള്‍ പൊലീസ് വകുപ്പിന്റെ ക്യാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്. ശേഖരിക്കുന്ന ഡേറ്റയും ക്യാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നല്‍കും. ഡേറ്റകള്‍ എക്സൈസ്, മോട്ടോര്‍ വാഹനം, ജി.എസ്.ടി വകുപ്പുകള്‍ക്കും കൈമാറും.


കേടാവുന്ന ക്യാമറകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറ്റിസ്ഥാപിക്കും ലംഘനം വെവ്വേറെ പിടിക്കും 1. അനധികൃത പാര്‍ക്കിംഗ് കണ്ടുപിടിക്കാന്‍ 25 കാമറകള്‍ , അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്‌സഡ് കാമറകള്‍, മോട്ടോര്‍വാഹന വകുപ്പിന്റെ വാഹനനത്തില്‍ 4 കാമറകള്‍, റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാന്‍ 18 കാമറകള്‍



പിഴത്തുക ഈടാക്കുന്നതിങ്ങനെ...
ഫോണ്‍ വിളി 2000, അമിതവേഗം1500, ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്500, അനധികൃത പാര്‍ക്കിംഗ്250

അതേസമയം എ.ഐ ക്യാമറയുപയോഗിച്ച് വന്‍തോതില്‍ പിഴയീടാക്കുന്നതിന് മുമ്പ് നിയമലംഘനങ്ങള്‍ കുറയ്ക്കാനുള്ള ബോധവത്കരണം നടത്തിയിട്ടില്ല. അത്യന്താധുനിക ക്യാമറകളൊരുക്കുമ്പോള്‍ റോഡുകളുടെ നിലവാരമുയര്‍ത്തണം. വാഹനയാത്രികര്‍ക്ക് കാണാവുന്ന തരത്തില്‍ റോഡുകളും വരകളും ക്രമീകരിക്കണം.


തിരക്കേറിയ ജംഗ്ഷനുകളില്‍ അടുത്തിടെ റോഡില്‍ പലതരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേര്‍ക്കുമറിയില്ല. രാത്രിയില്‍ വ്യക്തമായി കാണാവുന്ന തരത്തില്ല വരകളും സിഗ്‌നലുകളും. എന്നാല്‍ രാത്രിയിലടക്കം എ.ഐ ക്യാമറകള്‍ എല്ലാം കൃത്യമായി ഒപ്പിയെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (12 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (22 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (37 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (48 minutes ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (55 minutes ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (1 hour ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends