Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സസ്‌പെന്‍സില്‍ കേരളം... കേരളത്തിലെ ഈസ്റ്റര്‍ ബിജെപിയ്ക്ക് വന്‍വിജയം; കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കൂടി വിവാദമുണ്ടാക്കി ബിഷപ്പുമാരെ അനുകൂലമാക്കി; കേരള രാഷ്ട്രീയത്തില്‍ നാടകീയ സംഭവങ്ങള്‍ ആസന്നമെന്ന് ജാവഡേക്കര്‍; പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കും

13 APRIL 2023 10:53 AM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് ശ്രീകൃഷ്ണ ജയന്തിയായിരുന്നു കേരളത്തിലെ ബിജെപിക്കാരുടെ ഏക ആഘോഷം. അതിന്റെ പ്രശസ്തി മനസിലാക്കി ചില കമ്മ്യൂണിസ്റ്റുകാര്‍ അതേറ്റെടുക്കാന്‍ നോക്കി വിജയിച്ചില്ല. ഇപ്പോഴിതാ ഈസ്റ്ററും പെരുന്നാളുമെല്ലാം ആഘോഷിക്കുകയാണ് ബിജെപി.

നാടകീയമായ സംഭവവികാസങ്ങള്‍ക്കു വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയം സാക്ഷ്യംവഹിക്കുമെന്നു ബിജെപി കേരള പ്രഭാരി (സംസ്ഥാന ചുമതലക്കാരന്‍) പ്രകാശ് ജാവഡേക്കര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ചതു പോലെ, പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം.

പെരുന്നാളിന് മുസ്ലിം വീടുകളില്‍ എത്തി ഈദ് മുബാറക്ക് ആശംസകള്‍ നേരണമെന്ന് കേരളത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവഡേക്കറാണ് നിര്‍ദേശം നല്‍കിയത്. വിഷുവിന് വീടുകളിലേക്ക് ക്ഷണിച്ച് കൈനീട്ടം നല്‍കണമെന്നും ജാവഡേക്കര്‍ നിര്‍ദ്ദേശിച്ചു.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭാ അധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചും പ്രവര്‍ത്തകര്‍ ക്രൈസ്തവ വീടുകളിലേക്കും പള്ളികളിലേക്കും സ്‌നേഹയാത്ര നടത്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈസ്റ്റര്‍ സന്ദേശം കൈമാറിയിരുന്നു. സന്ദേശമായി വീടുകളില്‍ എത്തിക്കാന്‍ 8 ലക്ഷം കാര്‍ഡുകളാണ് കേരളത്തില്‍ തയാറാക്കിയത്. സമാനമായ രീതിയിലായിരിക്കും പെരുന്നാളിന് ബിജെപി ഭവന സന്ദര്‍ശനം നടത്തുന്നത്.

ഏതു മതമായാലും ജാതിയായാലും നാമെല്ലാം ഇന്ത്യന്‍ പൗരന്മാരാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രിയും ബിജെപി നേതാക്കളും ക്രിസ്തീയ ദേവാലയങ്ങളും ഭവനങ്ങളും സന്ദര്‍ശിച്ചത്. വിഷുദിനത്തില്‍ മുസ്ലിം ക്രിസ്ത്യന്‍ മതക്കാരെ വീടുകളിലേക്കു ക്ഷണിക്കാനും കൈനീട്ടമടക്കം നല്‍കാനും ബിജെപി പ്രവര്‍ത്തകര്‍ തയാറാകണം. ഈദിനു മുസ്ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കണം ജാവഡേക്കര്‍ പറഞ്ഞു.

അതസമയം കേരളത്തില്‍ ബിജെപിയ്ക്ക് സ്വീകാര്യത കൂടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് അരക്ഷിതാവസ്ഥയുണ്ടെന്നു പറയാനാകില്ലെന്നും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു ഇംഗ്ലിഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്. തുടര്‍ന്നു ചില വാര്‍ത്താചാനലുകളോടും അദ്ദേഹം ഇതേ രീതിയില്‍ പ്രതികരിച്ചു.

ഒരുപക്ഷേ, ഇന്ത്യയില്‍ ബിജെപിയുടെ സമ്പൂര്‍ണ ആധിപത്യം വന്നാല്‍ ന്യൂനപക്ഷത്തിന് അരക്ഷിതാവസ്ഥയാകുമെന്നെല്ലാം പലരും പറയുന്നുണ്ട്. അത് എനിക്കറിഞ്ഞുകൂടാ. അങ്ങനെ സംഭവിക്കുമോ എന്നു പ്രവചിക്കാനൊന്നും സാധിക്കില്ലല്ലോ. ചില വ്യക്തികള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു ക്രിസ്തുമതം സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നതു ശരിയല്ലെന്നു ഞാന്‍ മുന്‍പു ബിജെപി നേതാക്കളോടു പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ പാര്‍ട്ടികള്‍ മാറാമെങ്കില്‍ മനുഷ്യനു മതവും മാറിക്കൂടേ. എന്തിനാണ് അതിനെ എതിര്‍ക്കുന്നത് എന്നും ചോദിച്ചു. നരേന്ദ്രമോദി മികച്ച നേതാവാണ്. നേതൃപരമായ പ്രാഗല്ഭ്യം വളര്‍ത്തിയാണ് അദ്ദേഹം വിജയിക്കുന്നത്. ആരുമായും ഏറ്റുമുട്ടലിനൊന്നും അദ്ദേഹം പോകുന്നില്ല. മറ്റെന്തെങ്കിലും പിഴവുണ്ടെങ്കിലും മനുഷ്യനു സുരക്ഷിതബോധമുണ്ടെങ്കില്‍ അതെല്ലാം മറക്കുമെന്നും മാര്‍ ആലഞ്ചേരി പറയുന്നു.

അതേസമയം, ഇംഗ്ലിഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലതു സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു ചിലര്‍ വിവാദമാക്കുകയാണെന്നു സിറോ മലബാര്‍ സഭാ വക്താവ് ഫാ.ആന്റണി വടക്കേക്കര പ്രതികരിച്ചു. അഭിമുഖത്തില്‍ പറയുന്ന കാര്യങ്ങളോടു ചേര്‍ന്നുപോകുന്നതല്ല ഈ വാചകങ്ങള്‍. വഴിതെറ്റിക്കുന്ന തലവാചകം നല്‍കിയതാണു പ്രശ്‌നമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ക്രൈസ്തവസഭാ തലവന്‍മാരുടേത് ബിജെപി പ്രീണനമാണെന്ന വിമര്‍ശനവുമായി എറണാകുളംഅങ്കമാലി അതിരൂപത മുഖപത്രം 'സത്യദീപം' രംഗത്തെത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (52 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends