അപകീര്‍ത്തി കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്തിലെ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.... രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം

രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായക ദിനമാണ്. അപകീര്‍ത്തി കേസില്‍ രാഹുല്‍ നല്‍കിയ അപ്പീല്‍ സൂറത്തിലെ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ മാത്രമേ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂകയുളളു.
2019 ല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. എല്ലാ കള്ളന്മാരുടെയും പേരില്‍ എങ്ങനെയാണ് 'മോദി' എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കര്‍ണാടകയില്‍ പ്രചാരണം നടത്തുമ്പോഴായിരുന്നു പരാമര്‍ശംമുയര്‍ന്നത്. പിന്നാലെ രാഹുല്‍ അപമാനിച്ചത് ഒരു പേരിനെ മാത്രമല്ല, ഒരു സമുദായത്തെയാകെയാണ് എന്ന തരത്തില്‍ ബിജെപി പ്രചാരണമാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ശക്തമായ പ്രതിരോധവുമായി കോണ്‍ഗ്രസും എത്തിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























