Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഇനി ഗോദയില്‍ വച്ച് കാണാം... ഏപ്രില്‍ 25ന് സംഘടിപ്പിക്കുന്ന യുവാക്കളുടെ സംവാദം വന്‍ വിജയമാക്കാന്‍ ബിജെപി; പ്രധാനമന്ത്രിയുടെ കൊച്ചി യുവജന സമ്മേളനം വന്‍ സംഭവമാകാതിരിക്കാന്‍ ബദലൊരുക്കാന്‍ കൂറ്റന്‍ റാലിക്ക് സി.പി.എം.; അതും സംവാദത്തിന്റെ പ്രശസ്തി കൂട്ടുന്നു

13 APRIL 2023 09:12 AM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ 25ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനം വന്‍ വിജയമാക്കാനൊരുങ്ങുകയാണ് ബിജെപി. യുവാക്കളുടെ സംവാദത്തില്‍ അനില്‍ കെ ആന്റണിയെയും പങ്കെടുപ്പിച്ചേക്കുമെന്നാണ് വിവരം. 'യുവം' എന്ന പേരിലാണ് പരിപാടി നടക്കുക. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. കന്നഡ താരം യാഷ്, ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും മോദിയോടൊപ്പം പരിപാടിയില്‍ പങ്കെടുക്കും.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവജനസമ്മേളനം മറികടക്കാന്‍ രാഷ്ട്രീയ പ്രതിരോധത്തിന് സി.പി.എം. കൊച്ചി റാലിക്കു മുമ്പായി തിരുവനന്തപുരത്ത് കൂറ്റന്‍ യൂത്ത് റാലി സംഘടിപ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും.

പാര്‍ട്ടിയുടെയോ ഡി.വൈ.എഫ്.ഐ.യുടെയോ ബാനറിലായിരിക്കും റാലി. വന്‍യുവജന പങ്കാളിത്തം ഉറപ്പാക്കാനാണ് തീരുമാനം. കൊച്ചിയില്‍ 25-നാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനം. ബി.ജെ.പി.യുടെ പരിപാടിയെന്ന് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമിട്ടാണ് സംഘാടനം. അതിനാല്‍, രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സി.പി.എം. തീരുമാനം. 23-നോ 24-നോ തിരുവനന്തപുരത്ത് പടുകൂറ്റന്‍ റാലി നടത്തും. വലിയ ജനശ്രദ്ധ ലഭിക്കുന്ന വിധത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വേദി നിശ്ചയിച്ചിട്ടില്ല. ദേശീയനേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

അതിനിടെ ഈദുല്‍ഫിത്തറിന് ആശംസകളുമായി ബി.ജെ.പി. പ്രവര്‍ത്തകര്‍ മുസ്‌ലിം ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ പാര്‍ട്ടി സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. പാര്‍ട്ടി ആശംസാകാര്‍ഡുകള്‍ അടിച്ചുനല്‍കും.

വിഷുവിന് ബൂത്തുകളിലെ ക്രൈസ്തവ-മുസ്‌ലിം സഹോദരങ്ങളെ പ്രവര്‍ത്തകര്‍ സ്വന്തം വീടുകളിലേക്ക് ക്ഷണിക്കണമെന്നും പ്രഭാരി പ്രകാശ് ജാവഡേക്കര്‍ നിര്‍ദേശിച്ചു. അവര്‍ക്ക് കൈനീട്ടവും പായസവും നല്‍കണം. എല്ലാവരും ഒന്നിച്ച് വിഷു ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാവാന്‍ പോവുകയാണെന്നും അതിന് തുടക്കം കുറിച്ചുകഴിഞ്ഞെന്നും ജാവഡേക്കര്‍ യോഗം ഉദ്ഘാടനംചെയ്തുകൊണ്ട് പറഞ്ഞു.

കോട്ടയം ജില്ലയില്‍ കേന്ദ്രം നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിക്കുന്ന വിമോചന്‍ എന്ന പുസ്തകം അദ്ദേഹം പ്രകാശനംചെയ്തു. കേരളത്തിലെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഇളക്കം തട്ടിയിരിക്കുകയാണെന്ന ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ബി.ജെ.പി. മത ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെന്നപ്പോള്‍ത്തന്നെ എന്ത് വേവലാതിയാണ് അവര്‍ക്കെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ഏപ്രില്‍ 25-ന് കൊച്ചിയില്‍ നടക്കുന്ന 'യുവം' സമ്മേളനത്തില്‍ അതിഥികളായി കന്നട നടന്‍മാരായ കെജിഎഫ് നായകന്‍ യഷും ഋഷഭ് ഷെട്ടിയും ക്രിക്കറ്റര്‍ രവീന്ദ്ര ജെഡേജയും അതിഥികളായി എത്തും. സംവിധായകന്‍ പ്രിയദര്‍ശന്‍ ഉള്‍പ്പടെ മലയാള സിനിമയില്‍ നിന്നുള്ള ചില പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമാകുമെന്നാണ് സംഘാടകര്‍ നല്‍കുന്ന വിവരം.

വൈബ്രന്റ് യൂത്ത് ഫോര്‍ മോഡിഫൈയിംഗ് കേരള സംഘടിപ്പിക്കുന്ന പരിപാടിയില്‍ അനില്‍ ആന്റണി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജി20 അംഗ രാജ്യങ്ങളുടെ യുവകൂട്ടായ്മയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കേരളത്തിലെ 17-നും 35-നും ഇടയില്‍ പ്രായമുള്ള വ്യത്യസ്ത മേഖലയില്‍ നിന്നുമുള്ള യുവതീയുവാക്കളുമായി പരിപാടിയില്‍ പ്രധാനമന്ത്രി സംവദിക്കും.

സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിലും സംവാദങ്ങള്‍ നടത്താനാണ് ശ്രമം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഓരോ മെഗാ കോണ്‍ക്ലേവ് സംഘടിപ്പിക്കും. യഥാക്രമം കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍, അനുരാഗ് താക്കൂര്‍, മീനാക്ഷി ലേഖി എന്നിവര്‍ പങ്കെടുക്കും. ഇതിന്റെ തീയതികള്‍ തീരുമാനിച്ചിട്ടില്ല.

'യുവം' എന്ന പേരില്‍ രാജ്യത്താകെ യുവാക്കളുടെ റാലിയില്‍ പ്രധാനമന്ത്രി നേരിട്ടു പങ്കെടുക്കുകയെന്നത് 2024-ലെ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തന്ത്രമായാണ് ബിജെപി കാണുന്നത്. അതിന്റെ ആദ്യ സമ്മേളനമാണ് കൊച്ചിയില്‍ നടക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (51 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends