സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളും പ്രതിസന്ധിയില്‍... പെര്‍മിറ്റ് ചാര്‍ജ്ജ് മുതല്‍ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സര്‍ക്കാര്‍

പെര്‍മിറ്റ് ചാര്‍ജ്ജ് മുതല്‍ നികുതി നിരക്ക് വരെ കുത്തനെ കൂട്ടി സര്‍ക്കാര്‍. 10,000 സ്‌ക്വയര്‍ മീറ്ററിലെ നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാനുള്ള ഫീസ് ഒരു ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കിയാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. ഇതോടെ സംസ്ഥാനത്തെ വന്‍കിട നിര്‍മ്മാതാക്കളും പ്രതിസന്ധിയിലാണ്.
10,000 സ്‌ക്വയര്‍ മീറ്ററില്‍ കോര്‍പറേഷന്‍ പരിധിയില്‍ നടക്കുന്ന നിര്‍മ്മാണത്തിന് പെര്‍മിറ്റെടുക്കാന്‍ ചെലവ് വന്നിരുന്ന ഒരു ലക്ഷം രൂപയായിരുന്നു. നിരക്ക് പുതുക്കിയപ്പോള്‍ 20 ലക്ഷമായി ഉയര്‍ന്നു.
പരിഷ്‌കരിച്ച നികുതിഘടന മുതല്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റവും ജിഎസ്ടിയും എല്ലാം ചേരുമ്പോള്‍ ഒരു കോടി രൂപക്ക് 38 ലക്ഷം രൂപ നിരക്കിലാണ് പലവഴിക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്.
തനത് വരുമാന വര്‍ദ്ധന ലക്ഷ്യമിട്ട് സേവന നിരക്കുകളും നികുതികളും പരിഷ്‌കരിച്ച സര്‍ക്കാര്‍ നടപടിയോടെ നിര്‍മ്മാണ മേഖലയാകെ തകിടം മറിഞ്ഞെന്നാണ് വന്‍കിട നിര്‍മ്മാതാക്കളുടെ പരാതി.
നിര്‍മ്മാണ പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുന്നത് മുതല്‍ ചെലവ് കുത്തനെ കൂടി. 10000 സ്‌ക്വയര്‍ മീറ്ററിന് കോര്‍പറേഷന്‍ പരിധിയിലെ പെര്‍മിറ്റ് ഫീസ് 100050 രൂപയില്‍ നിന്ന് 2005000 രൂപയായി.
മുന്‍സിപ്പാലിറ്റിയില്‍ 70030 രൂപ 2004000 രൂപയായി. 50020 രൂപ മാത്രമുണ്ടായിരുന്ന പഞ്ചായത്ത് പരിധിയില്‍ 150300 രൂപയായി. വിവിധ ഫീസുകളും പെര്‍മിറ്റ് നിരക്കും എല്ലാറ്റിനും പുറമെ നിര്‍മ്മാണ സാമഗ്രികളുടെ വന്‍ വിലക്കയറ്റം കൂടി വന്നതോടെ ശരാശരി 2500 രൂപ സ്‌ക്വയര്‍ ഫീറ്റിനുണ്ടായിരുന്ന നിര്‍മ്മാണ നിരക്കിപ്പോള്‍ 3000 വും 3500 രൂപയുമായി.
വാങ്ങാനെത്തുന്നവരാകട്ടെ വിലയുടെ അഞ്ച് ശതമാനം ജിഎസ്ടിയും 9 ശതമാനം രജിസ്‌ട്രേഷന്‍ ചെലവും ഒറ്റത്തവണ നികുതിയടക്കം മറ്റു ചെലവുകള്‍ക്ക് 1.20 ശതമാനം വേറെയും മുടക്കണം. അതായത് വന്‍കിട നിര്‍മ്മാണ മേഖലയില്‍ ചെലവഴിക്കുന്ന ഓരോ 100 രൂപയിലും 38.20 രൂപ പലതലത്തില്‍ സര്‍ക്കാരിലേക്ക് തിരിച്ചെത്തുന്നുണ്ടെന്നാണ് കണക്ക്. പ്രതിസന്ധി തീര്‍ക്കാര്‍ സര്ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് വന്‍കിട നിര്‍മ്മാതാക്കള്‍ ആവശ്യമുന്നയിക്കുന്നു.
" f
https://www.facebook.com/Malayalivartha

























