കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലും നിത്യ സാന്നിധ്യമായിരുന്ന പാറമേക്കാവ് ദേവസ്വത്തിന്റെ ആന പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു....

പാറമേക്കാവ് ദേവസ്വത്തിന്റെ ആന പാറമേക്കാവ് ദേവീദാസന്‍ (60) ചരിഞ്ഞു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. 21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15ല്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസന്‍ നിത്യ സാന്നിദ്ധ്യമാണ്. 2001ല്‍ പൂരം കൊടിയേറ്റ് ദിവസമാണ് ആനയെ പാറമേക്കാവില്‍ നടയിരുത്തുന്നത്. അന്നു തന്നെ എഴുന്നള്ളിക്കുകയും ചെയ്തു. അതിന് ശേഷം കൊടിയേറ്റ് നാളില്‍ തിടമ്പേറ്റുന്ന നിയോഗവും ദേവീദാസന് ആയി.
ഇക്കഴിഞ്ഞ പൂരത്തിനും ദേവീദാസനാണ് കൊടിയേറ്റ് നാളില്‍ തിടമ്പേറ്റിയത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ എഴുന്നള്ളിപ്പുകള്‍ക്ക് പുറത്ത് വിടാറില്ലായിരുന്നു .
https://www.facebook.com/Malayalivartha

























