ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമം, ഇടുക്കിയിൽ 20 കിലോ ചന്ദനവുമായി രണ്ട് പേർ വനപാലകരുടെ പിടിയിൽ
ഇടുക്കിയിൽ ചന്ദന മരങ്ങൾ മുറിച്ച് കടത്തുന്നതിനിടെ രണ്ട് പേർ പിടിയിൽ. വണ്ടിപ്പെരിയാർ കറുപ്പുപാലം സ്വദേശികളായ ബിജു കുമാരൻ, ചന്ദ്രബോസ് വേലായുധൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20 കിലോ ചന്ദനം വനപാലകർ പിടികൂടി. നെല്ലിമല എസ്റ്റേറ്റിൽ നിന്ന് മരങ്ങൾ മുറിച്ച് കടത്തുന്നതിനിടെയാണ് ഇവർ വനപാലകരുടെ പിടിയിലായത്.
തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എ. അനിൽകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ഭാഗങ്ങളിൽ പട്രോളിംഗ് ശക്തമാക്കിയിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. മനോജ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി.കെ. മഞ്ചേഷ്, ആദർശ് വി. നായർ, ഫോറസ്റ്റ് വാച്ചർമാരായ ഷൈജുമോൻ, അലിയാർ, കാർത്തിക് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha