Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ തടയാം... 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും...സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ), കാമറകളുടെ പ്രവർത്തനോദ്ഘാടനം ഉടൻ ഉണ്ടാവും...

13 APRIL 2023 11:45 AM IST
മലയാളി വാര്‍ത്ത

വാഹനം തടയാതെ, ഗതാഗത നിയമലംഘനങ്ങൾ ഈ മാസം 20 മുതൽ കാമറയിലൊപ്പിയെടുത്ത് പിഴയിടും. സംസ്ഥാനവ്യാപകമായി സ്ഥാപിച്ച 726 ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എ.ഐ) കാമറകളുടെ പ്രവർത്തനോദ്ഘാടനം അന്ന് വൈകിട്ട് 5ന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് എ.ഐ കാമറകൾ വഴി പിഴയിനത്തിൽ വൻതുക ലഭിക്കും.ദേശീയ, സംസ്ഥാന പാതകളിലടക്കം കാമറകൾ സ്ഥാപിച്ചു. 675 കാമറകളും ഹെൽമറ്റ്,​ സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്ര, അപകടമുണ്ടാക്കിയ ശേഷം മുങ്ങുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താനാണ്. ഇവയ്ക്കും മഞ്ഞവര മുറിച്ചുകടക്കൽ, വളവുകളിൽ വരകളുടെ അതിർത്തി ലംഘിച്ച് ഓവർടേക്കിംഗ് ഉൾപ്പെടെ നിയമ ലംഘനങ്ങൾക്കും നിലവിലെ പിഴ തന്നെയായിരിക്കും.എല്ലാ ജില്ലകളിലും കൺട്രോൾ റൂമുണ്ടാകും.

 

കാമറയിൽ പതിയുന്ന നിയമലംഘനം വാഹന ഉടമയുടെ മൊബൈലിലേക്ക് അപ്പപ്പോൾ മെസേജായി അയയ്ക്കും.റോഡപകടം കുറയ്ക്കാൻ ആവിഷ്കരിച്ച സേഫ് കേരളയുടെ ഭാഗമാണിത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ 232.25 കോടി ഉപയോഗിച്ച് കെൽട്രോൺ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.എ.ഐ കാമറകൾ പൊലീസ് വകുപ്പിന്റെ കാമറകളുള്ള സ്ഥലം ഒഴിവാക്കിയാണ് സ്ഥാപിച്ചിട്ടുള്ളത്.ശേഖരിക്കുന്ന ഡേറ്റയും കാമറ ഫീഡും പൊലീസിന് ആവശ്യാനുസരണം നൽകും. ഡേറ്റകൾ എക്‌സൈസ്, മോട്ടോർ വാഹനം, ജി.എസ്.ടി വകുപ്പുകൾക്കും കൈമാറും. കേടാവുന്ന കാമറകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ മാറ്റിസ്ഥാപിക്കും.

ലംഘനം വെവ്വേറെ പിടിക്കും

1. അനധികൃത പാർക്കിംഗ് കണ്ടുപിടിക്കാൻ 25 കാമറകൾ
2. അമിതവേഗത കണ്ടുപിടിക്കുന്ന 4 ഫിക്സഡ് കാമറകൾ
3. മോട്ടോർവാഹന വകുപ്പിന്റെ വാഹനനത്തിൽ 4 കാമറകൾ
4. റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടുപിടിക്കാൻ 18 കാമറകൾ

പിഴത്തുക
ഫോൺ വിളി₹2000
അമിതവേഗം₹1500
ഹെൽമറ്റ്, സീറ്റ് ബെൽറ്റ്₹500
അനധികൃത പാർക്കിംഗ്₹250
നടപ്പാക്കും മുമ്പ് വേണംബോധവത്കരണം
എ.ഐ കാമറയുപയോഗിച്ച് വൻതോതിൽ പിഴയീടാക്കുംമുമ്പ് നിയമലംഘനങ്ങൾ കുറയ്ക്കാനുള്ള ബോധവത്കരണം നടത്തിയിട്ടില്ല. അത്യന്താധുനിക കാമറകളൊരുക്കുമ്പോൾ റോഡുകളുടെ നിലവാരമുയർത്തണം.

 

വാഹനയാത്രികർക്ക് കാണാവുന്ന തരത്തിൽ റോഡുകളും വരകളും ക്രമീകരിക്കണം.തിരക്കേറിയ ജംഗ്ഷനുകളിൽ അടുത്തിടെ റോഡിൽ പതലരം വരകളിട്ടു. മഞ്ഞയും വെള്ളയുമുണ്ട്. ഇവ എന്താണെന്ന് ഭൂരിപക്ഷം പേർക്കുമറിയില്ല. രാത്രിയിൽ വ്യക്തമായി കാണാവുന്ന തരത്തില്ല വരകളും സിഗ്നലുകളും. എന്നാൽ രാത്രിയിലടക്കം എ.ഐ കാമറകൾ എല്ലാം കൃത്യമായി ഒപ്പിയെടുക്കും.കർണാടകയിൽ എ.ഐ കാമറകൾ സജ്ജമാക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് ബോധവത്കരണം നടത്തി. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലും പക്ഷേ, ബോധവത്കരണ നടപടി പ്രഖ്യാപിച്ചില്ല. ഇനി ഒരാഴ്ച ശേഷിക്കെ എത്രത്തോളം ബോധവത്കരണം നടത്താനാകുമെന്ന ചോദ്യവും ബാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (40 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (50 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends