Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

പിണറായി ഇഫ്താർ വിരുന്ന് വച്ചപ്പോൾ ലോകായുക്ത ഓടി ചാടിയെത്തി...സതീശൻ വിളിച്ചപ്പോൾ കലിപ്പ്.. പ്രതിപക്ഷനേതാവിന്റെ ക്ഷണപത്രം അയച്ചിരുന്നു... സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു..

13 APRIL 2023 11:53 AM IST
മലയാളി വാര്‍ത്ത

അതെന്താ അങ്ങനെയെന്നാണ് മനസിലാവാത്തത്..പിണറായി ഇഫ്താർ വിരുന്ന് വച്ചപ്പോൾ ലോകായുക്ത ഓടി ചാടിയെത്തി...അതിനു പിന്നിലെ ഗുട്ടൻഡ് എന്താണെന്ന് പിടി കിട്ടിയിട്ടില്ല..റമസാൻ കാലമായതിനാൽ തന്നെ സന്തോഷങ്ങളുടെയും ഒത്തു ചേരലുകളുടെയും കാലമാണ്...റമസാൻ കാലത്തെ സൗഹൃദ ഒത്തുചേരലിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇഫ്താർ വിരുന്നൊരുക്കി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടന്ന ഇഫ്താർ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ പങ്കെടുത്തു..പക്ഷെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം ക്ഷണമുണ്ടായിട്ടുംലോകായുക്ത വന്നില്ല എന്നതാണ്..മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു വിവാദം സൃഷ്ടിച്ച ലോകായുക്തയും ഉപലോകായുക്തയും പ്രതിപക്ഷ നേതാവിന്റെ ഇഫ്താറിന് എത്തിയില്ല. ഇവർക്ക് പ്രതിപക്ഷനേതാവിന്റെ ക്ഷണപത്രം അയച്ചിരുന്നു.

 

സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ച് ദിവസങ്ങൾ മാത്രമേ കഴിഞ്ഞിട്ടുള്ളൂ..മത, രാഷ്‌ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു..നിയമസഭയിലെ ശങ്കരനാരായണൻതമ്പി ഹാളിലാണ് ഇഫ്‌താർവിരുന്ന് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്ന്‌ അതിഥികളെ സ്വീകരിച്ചത്..ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തെത് വലിയ രീതിയിൽ വിമർശനങ്ങൾക്കു വഴി വച്ചിരുന്നു..സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ലോകായുക്ത‌യുടെയും പേരുണ്ടായിരുന്നില്ല. അതായിരുന്നു കൂടുതൽ വിവാദങ്ങൾക്ക് വഴി വച്ചത്..ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ ലോകായുക്ത കേസ് ഇങ്ങനെ നടന്നു കൊണ്ട് ഇരിക്കുന്നതിനിടയിലായിരുന്നു ഈ വിരുന്ന്..പക്ഷെ അതെല്ലാം മറന്നു കൊണ്ട് സതീശൻ വിരുന്നിന് വിളിച്ചപ്പോൾ ലോകായുക്ത മുഖം കറുപ്പിച്ച് മാറി നിന്നു..അതിനുള്ള കാരണം മനസിലാക്കാവുന്നതേയുള്ളു..

കാരണങ്ങൾ ലോകായുക്തയുടെ ചില പരാമർശങ്ങൾക്കെതിരെ സതീശൻ കടുത്ത ഭാഷയിൽ തന്നെ ആഞ്ഞടിച്ചിരുന്നു..അത് തന്നെയാവാം വിരുന്നിൽ നിന്നു വിട്ടു നിന്നത്..അല്ലെങ്കിൽ മറ്റെന്തെങ്കിലും കരണങ്ങളാവാം..ഇതിന് പിന്നിൽ..മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസിലെ ഹര്‍ജിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുറന്നടിച്ചിരുന്നു..ഹര്‍ജിക്കാരനെക്കുറിച്ചുള്ള ലോകായുക്തയുടെ പരാമര്‍ശം തികഞ്ഞ അനൗചിത്യവും സ്ഥാനത്തിന് യോജിക്കാത്തതുമാണ്. ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ പരാതിക്കാരെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് ഒരുകാരണവശാലും പൊറുക്കാന്‍ കഴിയാത്ത കുറ്റമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.'ആര്‍.എസ്. ശശികുമാര്‍ തെരുവില്‍ അലഞ്ഞുതിരിയുന്ന പേപ്പട്ടിയല്ല. സാമൂഹിക പ്രതിബദ്ധതയുള്ള, ശക്തമായ ഇടപെടല്‍ നടത്തുന്ന, അര്‍പ്പണബോധമുള്ള സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്.

 

അദ്ദേഹത്തെ അപമാനിച്ച വാക്കുകള്‍ ലോകായുക്ത പിന്‍വലിച്ച് മാപ്പ് പറയണം. ഭരണകക്ഷി എം.എല്‍.എയും മുന്‍മന്ത്രിയും നിരന്തരം ഗുരുതരമായ ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു അക്ഷരംപോലും മറുപടി പറയാന്‍ തയ്യാറാകാതിരുന്ന ലോകായുക്ത ഹര്‍ജിക്കാരനെതിരെ ഇത്തരം പരാമര്‍ശം നടത്തിയത് വളരെ മോശമാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു..ഇതൊക്കെ തന്നെയാവാം..വിരുന്നിൽ നിന്നും ലോകായുക്ത വിട്ട് നില്ക്കാൻ കാരണം...മാത്രമല്ലഈ ഒരു പ്രെശ്നം ഇപ്പോഴും ഇവിടെ ചർച്ചയായി കൊണ്ട് ഇരിക്കുന്നുമുണ്ട്..ഏതായാലും പിണറായി വിളിച്ചപ്പോൾ ഓടി ചാടി വന്ന ലോകായുക്തയ്ക്ക് സതീശൻ വിളിച്ചപ്പോൾ വരാൻ നേരമില്ല..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (40 minutes ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (50 minutes ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (1 hour ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (1 hour ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (2 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (2 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (2 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (3 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (5 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (5 hours ago)

Malayali Vartha Recommends