വെള്ളമെടുക്കാൻ പാളം മുറിച്ചു കടക്കുന്നതിനിടെ അപകടം, പാലക്കാട് ട്രെയിന്‍ തട്ടി യുവതി മരിച്ചു
പാലക്കാട് ട്രെയിന്‍ തട്ടി യുവതി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. വാളയാറില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെയാണ് അപകടമുണ്ടായത്. വെള്ളമെടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. യുവതിയ്ക്ക് കേള്‍വി പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha