Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

മോദിയൊരു കലക്ക് കലക്കും..കേരളം സസ്‌പെന്‍സില്‍.. കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും, എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും....24 ന് കൊച്ചിയില്‍ എത്തും..

13 APRIL 2023 01:15 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ നരേന്ദ്ര മോദിയുടെ സാന്ദ്രശനത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്..ഒരു രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ചു കൊണ്ട് കേരളം എരി തീയിൽ നിക്കുന്ന സമയത്താണ് പ്രധാന മന്ത്രിയുടെ വരവ്..ഇതോടെ സി പി എം കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെയൊക്കെ മുട്ടിടിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം പറയാൻ..അനിൽ ആന്റണിയുടെ ബിജെപി രംഗപ്രവേശനവും ഇവിടെ ചില ക്രിസ്ത്യൻ സഭ മേലധ്യക്ഷന്മാരുടെ ബിജെപി അനുകൂല പ്രസ്താവനകളും ഇവിടെ ഏറെ കോളിളക്കം ഉണ്ടാക്കി ഇരിക്കുന്ന ഈ സമയത്തുള്ള പ്രധാന മന്ത്രിയുടെ വരവ്..മാസ്സായിരിക്കും...ഇടത്-വലത് മുന്നണികള്‍ അഞ്ച് പതിറ്റാണ്ടിലേറെയായി ഭരിച്ച് മുടിച്ച കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുത്തോടെ ബി.ജെ.പി മുന്നേറ്റം നടത്തി കൊണ്ട് ഇരിക്കുകയാണ്..നേരത്തെ ഈ മാസം 25 നു ആയിരുന്നു പ്രധാന മന്ത്രിയുടെ കേരള സന്ദർശനം നിശ്ചയിച്ചിരുന്നത്..പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഈ മാസം 24ലേക്ക് മാറ്റി.

 

ഏപ്രില്‍ 25നെത്തും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മാറ്റം. കൊച്ചിയില്‍ നടക്കുന്ന 'യുവം' പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് മോദി എത്തുന്നത്. കോണ്‍ഗ്രസിന്റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും.ഈസ്റ്റര്‍ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ സന്ദര്‍ശനം നടത്തി ഇത് ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സന്ദേശമാണ് പാര്‍ട്ടി കൊടുക്കുന്നത്. കേരളത്തിലെ കൃഷിക്കാരായ ക്രൈസ്തവര്‍ കാലങ്ങളായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ താമരശ്ശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപേനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അത് ബി.ജെ.പിക്ക് വലിയൊരു അവസരം കൂടിയാണ് തുറന്നിട്ടത്. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ കോണ്‍ഗ്രസും സി.പി.എമ്മും കരയില്‍ വീണ മീനിനെ പോലെ വാലിട്ടടിക്കാന്‍ തുടങ്ങി ഇരിക്കുകയാണ്..കോണ്‍ഗ്രസിനൊപ്പം കൊല്ലങ്ങളോളം നിന്നിട്ടും സഭകള്‍ക്ക് കാര്യമായ നേട്ടമുണ്ടായില്ല. സി.പി.എമ്മും വ്യത്യസ്തമല്ല. ഏറ്റവും ഒടുവില്‍ കോടതി വിധി മറികടന്ന് യാക്കോബായ-ഓര്‍ത്തഡോക്‌സ് പ്രശ്‌നം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനെതിരെ വലിയൊരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ കോണ്‍ഗ്രസിന്റെ തലതൊട്ടപ്പന്മാരില്‍ ഒരാളായ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിക്ക് ബി.ജെ.പിയില്‍ ചേരാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് ബി.ജെ.പിക്ക് വോട്ട് ചെയ്തുകൂടാ എന്നാണ് സഭാനേതൃത്വങ്ങള്‍ ചോദിക്കുന്നത്. ഇത് കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്, അത് തന്നെയാണ് പാർട്ടിയെ ഏറെ ഭയപ്പെടുത്തുന്നതും..കേരളം സസ്‌പെന്‍സില്‍ ..നാടകീയമായ സംഭവവികാസങ്ങള്‍ക്കു വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുമെന്ന് കാര്യത്തിൽ കൂടുതൽ സംശയമില്ല..ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവരുടെ വീടുകള്‍ സന്ദര്‍ശിച്ചതു പോലെ, പെരുന്നാള്‍ ദിനത്തില്‍ മുസ്ലിം വീടുകള്‍ സന്ദര്‍ശിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം.കൂടാതെ മോദിയുടെ വരവും ആഘോഷിക്കാൻ ഒരുങ്ങുകയാണ് ബിജെപി..ഇത് തന്നെയാണ് പറ്റിയ അവസരം എന്നുറപ്പിക്കുകയാണ് അണികളും..പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആറു പതിറ്റാണ്ടായി രണ്ട് മുന്നണികളും സ്വീകരിച്ച വോട്ടുബാങ്ക് രാഷ്ട്രീയം ന്യൂനപക്ഷ വിഭാഗങ്ങൾ തിരിച്ചറിഞ്ഞത് മാറ്റത്തിനിടയാക്കും.

 

ബി.ജെ.പി സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു സുരേന്ദ്രൻ പറഞ്ഞുബി.ജെ.പി ക്രൈസ്തവർക്ക് ആശംസകൾ കൈമാറിയപ്പോഴേക്കും ഇടത്‌, വലത് മുന്നണികൾ അസ്വസ്ഥരാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന മന്ത്രി അസ്വസ്ഥനാകുന്നത് ബംഗാളിനെ പോലെ കേരളത്തിലും ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് ഭരിക്കാമെന്ന ധാരണയിലാണ്. എതിർപ്പുകളുണ്ടായാലും സ്‌നേഹയാത്രയുമായി മുന്നോട്ടുപോവും. മുസ്ലിം സമുദായത്തിലെ പിന്നാക്കക്കാർക്ക് വേണ്ടി ഇടപെട്ട ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുടങ്ങിയ പ്രസ്താവനകളും അദ്ദേഹം നടത്തി ഏതായാലും മോദിയുടെ വരവിനായി കാത്തിരിക്കുകയാണ് കേരളം..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends