Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

വിഷു ഫല പ്രവചനം...മോദി സര്‍ക്കാര്‍ തുടരുമോ?, ഭീകരാക്രമണ സാധ്യത, കേരളത്തിൽ വെള്ളപ്പൊക്കം, വമ്പൻ ജ്യോതിഷ പ്രവചനങ്ങൾ..രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ, നക്ഷത്രം ഗണിച്ചാണ് ബിജെപിയുടെ തുടർ ഭരണ സാധ്യത കാണുന്നത്..

13 APRIL 2023 01:19 PM IST
മലയാളി വാര്‍ത്ത

എല്ലാം വിഷു ഓണം ആഘോഷങ്ങൾ വരുമ്പോഴെല്ലാം ജ്യോതിഷ പ്രവചനങ്ങൾ നടത്താറുണ്ട്....അതിലെല്ലാം വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടം പോലെയുണ്ട്..പക്ഷെ ഇപ്പോഴത്തെ കേരളത്തിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇത്തരത്തിൽ ഒരു വിഷു പ്രവചനം വന്നാൽ എങ്ങനെ ഇരിക്കും..അത്തരത്തിലുള്ള ചില പ്രവചങ്ങൾ ആണ് നടത്തിയിരിക്കുന്നത്..കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാറിന് തുടർ ഭരണം ഉണ്ടാകുമെന്ന് വിഷു ഫല പ്രവചനം. പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളെ പരസ്പരം ഗണിച്ച് രേഖപ്പെടുത്തിയ ചൈത്രമാസ ആരംഭമായ വിഷു ഫലത്തിലാണ് മോദി സർക്കാറിന്റെ തുടർ ഭരണ സാധ്യതയെ കുറിച്ച് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് പ്രവചനം നടത്തിയത്.രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ നക്ഷത്രം ഗണിച്ചാണ് ബിജെപിയുടെ തുടർ ഭരണ സാധ്യത കാണുന്നതെന്ന് ജ്യോതിഷികൾ കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളന ത്തിൽ വ്യക്തമാക്കി.

വിഷു ദിനമായ ഏപ്രിൽ 15 -ന് മേടം ഒന്നിന് പുലർച്ചെ 4.32 നും 5.45 നും ഇടയിലാണ് കണി കാണാൻ ഉചിതമായ സമയം. മീനം 31-ന് വെള്ളിയാഴ്ച പകൽ രണ്ട് മണി. 56 മിനിറ്റ് സമയം തിരുവോണ നക്ഷത്രം കൃഷ്ണ പക്ഷത്തിൽ നവമി തിഥിയും കൂടിയ സമയം മേട മാസ സംക്രമമാകയാൽ നാല് പറ സാമാന്യ വർഷവും വരൾച്ചയും ഭൂകമ്പത്തിനും കാറ്റിനും മണ്ണിടിച്ചിലിനും കാരണമാകും.അയൽ രാജ്യങ്ങളിൽ നിന്നും ഭീകരാക്രമണങ്ങൾ നടത്തി വർഗീയ കലാപങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ കേന്ദ്ര സർക്കാർ മുൻ കരുതലെടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വർദ്ധിക്കുക രാജ്യത്തിന് നേട്ടം ഉണ്ടാക്കും. അതേസമയം വടക്ക് കിഴക്കൻ രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യതയും കാണുന്നതായി പ്രവചനത്തിൽ പറയുന്നു.കേരളത്തിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലയിൽ മണ്ണിടിച്ചിലിനും സാധ്യത ഏറെയാണ്. ഈ മേഖലകളിൽ പതിവിൽ കൂടുതൽ സുരക്ഷ വർദ്ധിപ്പിക്കേണ്ടതാണ്. സംസ്ഥാനത്തെ കാർഷിക അഭിവൃദ്ധിയ്ക്ക് ഉണ്ടാകുന്ന വർഷം കൂടിയാണിത്. ഗുരുവായൂർ ക്ഷേത്രത്തിലെ തുടർച്ചയായുള്ള ആനചരിയൽ, തിടപള്ളിയിലെ അഗ്നിബാധയും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിലും നിശ്ചയിക്കപ്പെട്ട ദേവപ്രശ്ന കർത്താവിന്റ നിര്യാണവും ദുർ നിമിത്തമായാണ് കാണിക്കുന്നത്.

 

ഗുരുവായൂരിൽ വിവാഹം വൈകുന്നേരം നടത്താമെന്ന തീരുമാനം പുന: പരിശോധിക്കണമെന്ന് പണിക്കർ സർവീസ് സൊസൈറ്റിയും ജ്യോതിഷ സഭയും സംയുക്തമായി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. പണിക്കർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം മെയ് 20 ,21 തീയതികളിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു.ഏതായാലും നിലവിൽ ഇപ്പോൾ കാറ്റ് ബിജെപിക്ക് അനുകൂലമായി കൊണ്ടാണ് ഒഴുകി കൊണ്ട് ഇരിക്കുന്നത്..ആ സാഹചര്യത്തിൽ ഈ പ്രവചനങ്ങൾ ബിജെപി ക്കു കുറച്ചും കൂടി ആത്മവിശ്വാസം പകരുമെന്നുള്ളത് ഉറപ്പാണ്..വാർത്താ സമ്മേളനത്തിൽ പണിക്കർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ബേപ്പൂർ ടി കെ മുരളീധര പണിക്കർ, വൈസ് ചെയർമാൻ ചെലവൂർ ഹരിദാസൻ പണിക്കർ, ജ്യോതിഷ സഭാ ചെയർമാൻ വിജീഷ് പണിക്കർ, സെക്രട്ടറി മൂലയിൽ മനോജ് പണിക്കർ, ട്രഷറർ വത്സരാജ് പണിക്കർ തിക്കോടി എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends