യുകെയിൽ നിന്ന് ഭർത്താവിനൊപ്പം നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, കോട്ടയം സ്വദേശിയായ യുവതി വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ
യുകെയിൽ നിന്ന് നാട്ടിലെത്തിയ യുവതിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂരിലാണ് സംഭവം. കുടമാളൂർ മഞ്ജുഷയിൽ റിട്ട. തഹസീൽദാർ ഇ.കെ. മോഹനന്റെയും ഉഷയുടെയും മകൾ മഹിമ മോഹൻ (25) ആണ് മരിച്ചത്.
യുകെയിലായിരുന്ന മഹിമയും ഭർത്താവ് അനന്തു ശങ്കറും 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. 2022 ജനുവരി 25 നായിരുന്നു ഇരുവരുടെയും വിവാഹം. കുടമാളൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ് അനന്തു. സഹോദരൻ മഹേഷ് മോഹൻ. സംസ്കാരം വീട്ടുവളപ്പിൽ.
ആലപ്പുഴയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. അമ്പലപ്പുഴ തെക്ക് കോമന പുതുവൽ വിനയന്റെ മകൻ വിഘ്നേശ്വാണ് ഇന്ന് രാവിലെ മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശ്ശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. മത്സ്യത്തൊഴിലാളിയായ പിതാവ് ഈ സമയം ജോലിക്ക് പോയിരുന്നു. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്.
https://www.facebook.com/Malayalivartha