Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കേരള സർക്കാർ ജോലി പി എസ് സി എഴുതേണ്ട ..! ഇന്റർവ്യൂ മാത്രം...ധാരാളം ഒഴിവുകൾ

13 APRIL 2023 04:07 PM IST
മലയാളി വാര്‍ത്ത

 


ജില്ലാ ശുചിത്വമിഷനിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, ബി.ടെക് (സിവിൽ, എൻവിയോൺമെന്റ്) എന്നിവയാണ് അപേക്ഷിക്കാനുള്ള യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19 ന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും dsmernakulam@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് 04842428701 എന്ന നമ്പറിൽ ബന്ധപ്പെടുക. എറണാകുളം ജില്ലയിൽ ഉള്ളവർക്കായിരിക്കും മുൻഗണന.

 

 

 

 

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേപ്പറേറ്റർ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവർക്ക് മുൻഗണന. പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവർ ഏപ്രിൽ 17ന് രാവിലെ 11ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.

 

 

 

അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്
കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സിവിൽ അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നുവർഷം പോളിടെക്നിക് ഡിപ്ലോമയും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 20ന് വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0480 2885421

 

 

 

അങ്കണവാടികളിലെ വർക്കർ അപേക്ഷ ക്ഷണിച്ചു

 


ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് ഉത്തരവുകൾക്കു വിധേയമായി നിയമനം നടത്തുന്നതിന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസക്കാരും സേവന തൽപരരുമായ മികച്ച ശാരീരിക മാനസിക ക്ഷമതയുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 01/01/2023 ന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലുളളവർക്ക് 3 വർഷത്തെ വയസിളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അങ്കണവാടി പ്രവർത്തി പരിചയം ഉള്ളവർക്ക് ഒരു വർഷത്തിന് ഒന്ന് എന്ന നിലയിൽ പരമാവധി വർഷത്തെ വയസിളവുണ്ട്. അങ്കണവാടി വർക്കർ തസ്തകയിലേക്ക് അപേക്ഷിക്കുന്നവരുടെ യോഗ്യത എസ് എസ് എൽ സി പാസായിരിക്കണം. എന്നാൽ പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായവരില്ലാതെ വന്നാൽ എസ് എസ് എൽ സി തോറ്റവരെയും പട്ടികവർഗ്ഗ വിഭാഗക്കാരുടെ അഭാവത്തിൽ അതേ വിഭാഗത്തിൽ നിന്നും 8-ാം ക്‌ളാസ്സ് പാസായവരെയും പരിഗണിക്കം. കൂടുതൽ വിവരങ്ങൾ മുളന്തുരുത്തി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ട് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. വിളിക്കേണ്ട നമ്പർ 9188959730, 0484 2786680. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി, സമയം ഏപ്രിൽ 20. അപേക്ഷ സ്വീകരിക്കുന്ന സ്ഥലം – ഐ സി ഡി എസ് മുളന്തുരുത്തി അഡീഷണൽ, പഴയ പഞ്ചായത്ത് കാര്യാലയം, തിരുവാങ്കുളം പി.ഒ, 682305, എറണാകുളം.

 

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

 


ആറ്റിങ്ങൽ സർക്കാർ ഐ ടി ഐയിൽ ടി പി ഇ എസ് (ടെക്‌നിക്കൽ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം) ട്രേഡിൽ ജനറൽ വിഭാഗത്തിൽ (ഒ സി) ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള എഞ്ചിനീയറിങ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ ടി പി ഇ എസ് ട്രേഡിലെ എൻ ടി സിയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും അല്ലെങ്കിൽ എൻ ടി സിയും ഒരു വർഷത്തെ പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം ഏപ്രിൽ 13ന് രാവിലെ 10.30ന് നടത്തും. യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി ഹാജരാകണം. ഫോൺ: 0470 2622391.

 

 


പഴയന്നൂർ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിൽ വരുന്ന പാഞ്ഞാൾ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചേലക്കര മിനി സിവിൽ സ്റ്റേഷനിലെ ഐസിഡിഎസ് പ്രൊജക്ട് കാര്യാലയത്തിൽ ഏപ്രിൽ 12 മുതൽ 29 വരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് 10-ാം തരം പാസാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരാകണം. ഫോൺ: 04884 250527.

 

 

സീനിയർ റസിഡന്റ് താത്കാലിക നിയമനം

 


എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ അനസ്‌തേഷ്യോളജി വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസ്, എം.ഡി/ടിസി രജിസ്‌ട്രേഷൻ. വേതനം 70,000, ആറുമാസ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 18ന് എറണാകുളം മെഡിക്കൽ സൂപ്രണ്ടിൻന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം ഒമ്പതു മുതൽ 10 വരെ ആയിരിക്കും രജിസ്‌ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04842754000.

 

 

ഗസ്റ്റ് ഇൻസ്ട്രക്ടർ താത്കാലിക നിയമനം

 


കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തിൽ മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്‌ളോമ/ഡിഗ്രിയും മേഖലയിൽ രണ്ട് വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. മണിക്കൂറിന് 240 രൂപ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ 8089789828 , 0484-2557275.

 

ജില്ലാ ശുചിത്വമിഷൻ dsmernakulam@gmail.com
phone നമ്പർ 04842428701
അക്രഡിറ്റഡ് എൻജിനീയർ ഫോൺ :0480 2885421
ഐ.സി.ഡി.എസ് മുളന്തുരുത്തി വിളിക്കേണ്ട നമ്പർ 9188959730, 0484 2786680.
ആറ്റിങ്ങൽ സർക്കാർ ഐ ടി ഐ ഫോൺ: 0470 2622391.
പഴയന്നൂർ ഐസിഡിഎസ് ഫോൺ: 04884 250527.
സീനിയർ റസിഡന്റ്, എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ഫോൺ:04842754000.
ഗസ്റ്റ് ഇൻസ്ട്രക്ടർ , കളമശ്ശേരി ഗവ. ഐ.ടി.ഐ : ഫോൺ 8089789828 , 0484-2557275.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends