Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യാത്ര ചെയ്ത്, നാട് കണ്ട് താമസിച്ച് ജോലി ചെയ്യാം...ജോബ് സീക്കർ വിസയുമായി..യുഎഇ മുതൽ ജർമ്മനി വരെ..! അവസരം ഇന്ത്യക്കാർക്ക് മാത്രം.!

13 APRIL 2023 04:42 PM IST
മലയാളി വാര്‍ത്ത

 

വിദേശത്ത് ജോലി ചെയ്യുന്നതിനും പുതിയൊരു നാട്ടിലേക്ക് താമസം മാറ്റുന്നതിനും ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് ജോബ് സീക്കർ വിസകൾ. കോവിഡ് ഏൽപ്പിച്ച സാമ്പത്തികാഘാതം മറികടക്കുവാൻ രാജ്യങ്ങൾക്കും ജോലി കണ്ടെത്തുവാൻ തൊഴിലന്വേഷകർക്കും ഒരുപോലെ സഹായിക്കുന്നവയാണ് ഇവ. നിങ്ങൾ ജോലി അന്വേഷിക്കുന്ന, പുതിയൊരു രാജ്യത്തേയ്ക്ക് പോകുവാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഇതാ, ഇന്ത്യക്കാർക്ക് ജോബ് സീക്കർ വിസ അനുവദിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

 

 

 

ഒരു വ്യക്തിക്ക് ഒരു രാജ്യത്ത് പ്രവേശിക്കാനും ഒരു നിശ്ചിത സമയത്തേക്ക് ജോലി അന്വേഷിക്കാനും അനുവദിക്കുന്ന തൊഴിൽ വിസയാണ് ജോബ് സീക്കർ വിസ . ഒരു ജോലി കണ്ടെത്തിക്കഴിഞ്ഞാൽ, രാജ്യത്ത് തുടരുന്നതിന് അവർക്ക് വർക്ക് പെർമിറ്റ് നേടേണ്ടതുണ്ട്..നിലവിൽ ജർമ്മനി, ഓസ്ട്രിയ, സ്വീഡൻ, യുഎഇ, പോർച്ചുഗൽ എന്നിവയാണ് ഇന്ത്യക്കാർക്ക് 'ജോബ് സീക്കർ വിസ' നൽകുന്ന രാജ്യങ്ങൾ.

 

 

യൂറോപ്യൻ രാജ്യങ്ങളിലേക്ക് ജോലി ലഭിച്ച് കുടിയേറുവാൻ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നായ ജർമ്മനി. ആവശ്യമായ യോഗ്യതയുള്ള ആളുകളെ ജർമ്മനിയിൽ താമസിക്കാനും തൊഴിലന്വേഷിക്കുവാനും അനുവദിക്കുന്ന ഈ വിസയ്ക്ക ആറുമാസ കാലാവധിയാണുള്ളത്. ജർമ്മൻ തൊഴിലന്വേഷക വിസയ്ക്ക് അപേക്ഷിക്കാൻ നിങ്ങൾ യൂറോപ്യൻ യൂണിയന് പുറത്തുള്ള ഒരു രാജ്യത്തെ പൗരനായിരിക്കണം എന്ന നിബന്ധനയുമുണ്ട്.

 

 

ജർമൻ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ ജർമ്മനിയിൽ അംഗീകരിക്കപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതകൾ, അല്ലെങ്കില്‍ ഇവിടുത്തെ ഡിപ്ലോമയ്ക്ക തുല്യമായ യോഗ്യത ഉണ്ടായിരിക്കണം . *തൊഴിലിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം അഭികാമ്യമാണ്‌ *തൊഴിലന്വേഷക ഇയിൽ ആയതുകൊണ്ട് ജോലി ലഭിക്കുന്നത് വരെ നിങ്ങളുടെ ജർമ്മനിയിലെ താമസത്തിനാവശ്യമായ സാമ്പത്തികം ഉണ്ടായിരിക്കണം * അക്കാദമിക് യോഗ്യത യുടെയും തൊഴിൽ പരിശീലനത്തിന്റെയും തെളിവ്, * സാധുതയുള്ള യാത്ര അല്ലെങ്കിൽ മെഡിക്കൽ ഇൻഷുറൻസ് ഇത്രയും മാത്രമേ ജർമനി തൊഴിൽ വിസ ലഭിക്കുന്നതിന് ആവശ്യമായി ഉള്ളു .

 

 

 

 

ഓസ്ട്രിയ : യൂറോപ്പിൽ ജോബി സീക്കർ വിസ അനുവദിക്കുന്ന മറ്റൊരു രാജ്യമാണ് ഓസ്ട്രിയ. കാറ്റഗറി D വിസ എന്നാണ് ഇവിടുത്തെ ജോബ് സീക്കർ വിസ അറിയപ്പെടുന്നത്. ആറുമാസമാണ് ഇതിന്‍റെയും കാലാവധി. ഉയർന്ന യോഗ്യതയുള്ള തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന ഓസ്ട്രിയയുടെ ഈ വിസയിൽ അവർ യോഗ്യരാണെങ്കിൽ, അതായത് നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കനുസരിച്ച് കുറഞ്ഞത് 70 പോയിന്‍റ് നേടിയിരിക്കണം.

ഓസ്ട്രിയ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ പ്രത്യേക യോഗ്യതകളും കഴിവുകളും, പ്രവൃത്തി പരിചയം, ഭാഷാ വൈദഗ്ധ്യം, പ്രായം, ഓസ്ട്രിയയിലെ പഠനം എന്നീ മാനദണ്ഡങ്ങളിൽ ഒരാൾക്ക് ലഭിക്കുന്ന പോയിന്‍റ് അനുസരിച്ചാണ് യോഗ്യത നിശ്ചയിക്കുന്നത്.

 

 

 

ഉയർന്ന യോഗ്യതകളുള്ളവർക്ക് സ്വീഡനിൽ വന്ന് ഇവിടെ ജോലി കണ്ടെത്തുവാൻ സഹായിക്കുന്ന വിസയാണ് സ്വീഡന്‍റെ ജോബ് സീക്കർ വിസ. മൂന്ന് മാസമാണ് ഇതിന്റെ കാലാവധി സ്വീഡൻ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ *ഒരു അഡ്വാൻസ്ഡ് ലെവൽ ബിരുദത്തിന് അനുയോജ്യമായ പഠനം പൂർത്തിയാക്കിയിരിക്കണം *തൊഴിൽ തേടുന്നതിനോ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനോ ആസൂത്രണം ചെയ്യുക *തൊഴിലന്വേഷക വിസ കാലയളവിൽ രാജ്യത്ത് നിൽക്കുന്നതിനാവശ്യമായ സാമ്പത്തികം *സ്വീഡനിൽ അംഗീകാരമുള്ള ഹെൽത്ത് ഇൻഷുറൻസ് *സ്വീഡനിൽ ആയിരിക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ കാലയളവിലേക്കും സാധുതയുള്ള ഒരു പാസ്‌പോർട്ട്. *സ്വീഡൻ അല്ലാത്ത രാജ്യത്തുനിന്നുള്ളയാൾ ആയിരിക്കണം.

 

 

 

പോർച്ചുഗൽ പോർച്ചുഗലിൽ എത്തി അവിടുത്തെ ജോലി സാധ്യതകൾ കണ്ടെത്തി ജോലിയിൽ പ്രവേശിക്കുവാന്‍ അനുവദിക്കുന്ന വിസയാണ് ഇവിടുത്തെ ജോബ് സീക്കർ വിസ. 120 ദിവസമാണ് ഇതിന്റെ കാലാവധിയെങ്കിലും വീണ്ടും 60 ദിവസത്തേയ്ക്കു കൂടി നീട്ടിയെടുക്കുവാൻ സാധിക്കും. പോർച്ചുഗൽ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ *രാജ്യത്ത് താമസിക്കുന്ന കാലയളവിലേക്കുള്ള സാധുവായ പാസ്‌പോർട്ട്. *ആരോഗ്യ ഇൻഷുറൻസ്. *പുറപ്പെടുന്ന തീയതിയും മടങ്ങിവരുന്ന തീയതിയും കാണിക്കുന്ന ടിക്കറ്റ് (നിങ്ങൾക്ക് ജോലി ലഭിക്കാത്ത സാഹചര്യത്തിൽ) *നിങ്ങൾ പോർച്ചുഗലിൽ ആയിരിക്കുമ്പോൾ താമസത്തിനാവശ്യമായ സാമ്പത്തികം.

 

 


യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വിദേശികൾക്ക് ജോലി അവസരങ്ങൾ കണ്ടെത്തുവാൻ സഹായിക്കുന്ന വിസയാണ് യുഎഇയുടെ ജോബ് സീക്കർ വിസ. 60,90, 120 എന്നിങ്ങനെ ദിവസങ്ങളിലേക്കു സാധുതയുള്ള വിസയാണ് ഇവിടുത്തേത്. യുഎഇ തൊഴിലന്വേഷക വിസയ്ക്ക് യോഗ്യത നേടുവാൻ *ഏറ്റവും കുറഞ്ഞ വിദ്യഭ്യാസ യോഗ്യതയായ ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം *രാജ്യത്ത് നിങ്ങൾ താമസിക്കുന്ന സമയത്ത് ജീവിക്കുവാനാവശ്യമായ സാമ്പത്തികം **ലോകത്തിലെ മികച്ച 500 സർവ്വകലാശാലകളിൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends