Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ലൈഫ്മിഷന്‍ കേസില്‍ എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നില്ല;ഇഡിയ്‌ക്കെതിരെ ചോദ്യശരങ്ങളുമായ് ഹൈക്കോടതി,അറസ്റ്റ് വൈകുന്നത് ഗൗരവമുള്ള വിഷയം,കോടതിയുടെ ചോദ്യത്തില്‍ ആവേശംകൊണ്ട് സിപിഎം,ഇത് ആയുധമാക്കാന്‍ സര്‍ക്കാര്‍

13 APRIL 2023 08:32 PM IST
മലയാളി വാര്‍ത്ത

ലൈഫ് മിഷന്‍ കേസില്‍ എന്തുകൊണ്ട് സ്വപ്നയെ അറസ്റ്റ് ചെയ്യുന്നില്ല. ഇഡിയ്‌ക്കെതിരെ ചോദ്യശരങ്ങളുമായ് ഹൈക്കോടതി. ഇഡിക്ക് കനത്ത പ്രഹരം ഉണ്ടാക്കിയിരിക്കുകയാണ് കോടതിയുടെ ഈ ചോദ്യം. എന്നാല്‍ സിപിഎമ്മും സര്‍ക്കാരും ഇതൊരു ആയുധമാക്കുന്നു. എങ്ങനെയും സ്വപ്നയെ കേരളത്തില്‍ എത്തിക്കുക അകത്താക്കുകയെന്നത് മാത്രമാണ് ഇക്കൂട്ടരുടെ ആവശ്യം. അതിന് പതിനെട്ടടവും പയറ്റിയിരുന്നു. ഒന്നും ഏറ്റില്ല. ഒടുവിലിപ്പോള്‍ കോടതിയുടെ പരാമര്‍ശം ഒരുപഴുതായി കണ്ടിരിക്കുകയാണ് പാര്‍ട്ടിയും സര്‍ക്കാരും. സ്വപ്‌നയെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് പിണറായി കൂട്ടര്‍. പാര്‍ട്ടി സെക്രട്ടറി മാനനഷ്ട കേസ് കൊടുത്തിട്ടും സ്വപ്‌ന പുല്ലുവില കൊടുക്കുന്നില്ല. കര്‍ണ്ണാടക പോലീസില്‍ പരാതി കൊടുത്ത് ഒരു കുരുക്കും ഇട്ടുവെച്ചിട്ടുണ്ട് പിണറായി.

ലൈഫ്മിഷന്‍ കേസില്‍ പ്രധാന പങ്കുള്ള വ്യക്തിയാണ് സ്വപ്‌ന സുരേഷ് എന്നും സ്വപ്‌നയുടെ അറസ്റ്റു വൈകുന്നത് ആശങ്കാജനകമാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇ.ഡിയെ വിമര്‍ശിച്ചത്. ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റു ചെയ്ത സന്തോഷ് ഈപ്പന്റെ ജാമ്യത്തിനു ശേഷം കേസില്‍ മറ്റു പ്രതികളെ ഇ.ഡി. അറസ്റ്റു ചെയ്തിരുന്നില്ല. ഇതാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്തു കൊണ്ട് സ്വപ്നയെ അറസ്റ്റു ചെയ്യുന്നില്ല എന്ന് കോടതി ചോദിച്ചു. അതോടെ വിമര്‍ശനത്തിന് നിയമപരമായി ഇ.ഡി ഉത്തരം നല്‍കേണ്ടി വരും. ഇഡിയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്നത് കാതത്ിരുന്ന് കാണണം. കോടതിയില്‍ നിന്ന് ഇങ്ങനൊരു ചോദ്യം ഉണ്ടായ സ്ഥിതിക്ക് കൃത്യമായ മറുപടി പറയേണ്ടി വരും. പിണറായിയിലേക്ക് എത്താനുള്ള തെളിവുകളാണ് ഇഡി തേടുന്നത്. സ്വപ്‌നയില്‍ നിന്ന് എല്ലാ വിവരങ്ങളും കിട്ടിക്കഴിഞ്ഞു. ഇപ്പോഴും വാ തുറക്കാതെ പിണറായിക്ക് കവചം തീര്‍ത്തിരിക്കുന്നത് ശിവശങ്കരനാണ്. ഇനിയിപ്പോള്‍ കുറ്റം സ്വയം ഏറ്റെടുത്താലും ശിവശങ്കരന്റെ വായില്‍ നിന്ന് പിണറായിയുടെ പേര് വരാന്‍ പോകുന്നില്ല.

ജാമ്യം കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു ശിവശങ്കരന്‍. ഇഡി നിരത്തിയ വാദങ്ങളില്‍ ശിവശങ്കരന്‍ മൂക്കുംകുത്തി താഴെ വീണു. ശിവശങ്കറിന് മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും ഉന്നത സ്വാധീനമെന്നും കോടതി ചൂണ്ടിക്കാട്ടി. ശിവശങ്കറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ശിവശങ്കറിന് ജാമ്യം നിഷേധിക്കുന്നത് മുഖ്യമന്ത്രിയ്ക്കു മേലും സര്‍ക്കാരിലും സ്വാധീനമുള്ളതിനാലാണെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ സ്വാധീനമുള്ള വ്യക്തി കേസിലെ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഗുരുതരമായ കുറ്റകൃത്യത്തിനു ശേഷം സര്‍വീസില്‍ തിരിച്ചെത്തിയ ശിവശങ്കറിന് ഉന്നത സ്ഥാനം ലഭിക്കുകയും ആ സ്ഥാനത്ത് തുടരുകയും ചെയ്തു. അത് സര്‍ക്കാരിനു മേല്‍ ശിവശങ്കറിനുള്ള സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്കയാണ് ജാമ്യം നിഷേധിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടിയത്.

ഇതിനിടെ സ്വപ്‌നയും എംവി ഗോവിന്ദനുമായുള്ള പോര് മുറുകുന്നു. താന്‍ വെളിപ്പെടുത്തിയ കാര്യങ്ങളെല്ലാം വിജേഷ് പിള്ള സമ്മതിച്ചതായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 കോടി വാഗ്ദാനം ചെയ്തതും എം.വി. ഗോവിന്ദന്റെ പേര് പരാമര്‍ശിച്ചതും വിജേഷ് സമ്മതിച്ചുവെന്ന് സ്വപ്‌ന തുറന്നടിച്ചിരിക്കുന്നത്. വിജേഷിനെതിരെ തെളിവുകളുണ്ട്. അത് അന്വേഷണ ഏജന്‍സിക്ക് കൈമാറിയിട്ടുണ്ട്. വിജേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് തെളിയിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്, സ്വപ്ന സുരേഷ് കുറിപ്പില്‍ പറഞ്ഞു. എം.വി. ഗോവിന്ദന്‍ കൊടുക്കുമെന്ന് പറയുന്ന കേസുകളും നേരിടാന്‍ തയ്യാറാണെന്ന് പറഞ്ഞ സ്വപ്ന, മുഖ്യമന്ത്രിയെയും കുടുംബത്തിനെയും കൂടി കേസ് കൊടുക്കാന്‍ ഉപദേശിക്കണമെന്നും വെലല്ുവിളിച്ചിരിക്കുന്നത്. കേസുമായ് മുന്നോട്ട് പോകുമെന്ന് എംവി ഗോവിന്ദനും തുറന്നടിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (1 hour ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (1 hour ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (2 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends