ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കൊച്ചയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അറസ്റ്റിനുശേഷം 59ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വാഭാവിക ജാമ്യം തടയുന്നതിനാണ് ഇഡിയുടെ നടപടി.
ലൈഫ് മിഷന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയിലും പ്രത്യേകിച്ച് മുഖ്യമന്ത്രിയിലും വന്‍ സ്വാധീനമുള്ളതിനാല്‍ ശിവശങ്കര്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത മുന്‍കൂട്ടി കാണാനാകുമെന്നു വിലയിരുത്തിയാണു ജാമ്യാപേക്ഷ തള്ളിയത്.
ഈ കേസിനു മുന്‍പ് ഗുരുതര കുറ്റകൃത്യത്തില്‍ പങ്കുണ്ടായിട്ടും സര്‍ക്കാരിലുള്ള അധികാര സ്വാധീനം കാരണം ശിവശങ്കറിന്റെ ഔദ്യോഗിക പദവിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. ആദ്യം ജാമ്യം ലഭിച്ചതിനുശേഷം 2022 ജനുവരി 6ന് ശിവശങ്കറെ ജോലിയില്‍ പുനഃപ്രതിഷ്ഠിച്ചു, വിരമിക്കുന്നതുവരെ സുപ്രധാനപദവിയില്‍ തുടര്‍ന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ഗുരുതര കുറ്റകൃത്യമായിട്ടും എന്തുകൊണ്ടാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാത്തത് എന്നത് ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണെന്നും കോടതി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























