ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ പോകാൻ ഏകദേശം 1800 രൂപയെ ചെലവ് വരൂ; കെ റെയിലും വന്ദേ ഭാരതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച് സന്ദീപ് വാചസ്പതി
കെ റെയിലും വന്ദേ ഭാരതും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് സന്ദീപ് വാചസ്പതി. 'ഇതിനെല്ലാം ഉപരി വന്ദേഭാരത് ട്രയിനിൽ സ്റ്റാർ ഹോട്ടൽ ഭക്ഷണം കഴിച്ച് കണ്ണൂർ വരെ പോകാൻ ഏകദേശം 1800 രൂപയെ ചെലവ് വരൂ... ഇനി പറയൂ' എന്ന വാചകത്തോടെയാണ് അദ്ദേഹം രണ്ടിന്റെയും വ്യത്യാസം ചൂണ്ടികാണിച്ചിരിക്കുന്നത് . രണ്ടിന്റെയും സ്പീഡ്,ചിലവ്, കടമുണ്ടാകുന്ന തുക എന്നിവയുടെ വിശദമായ വിവരം അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല കഴിഞ്ഞ ദിവസം നിർണായകമായ മറ്റൊരു കുറിപ്പ് അദ്ദേഹം പങ്കു വച്ചിരുന്നു. അത് ഇങ്ങനെയാണ്; ഒരു അഭ്യർത്ഥനയുണ്ട്. കേരള സർക്കാർ അറിയാതെയാണ് നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ്സ് അനുവദിച്ചത് എന്നത് കൊണ്ട് ട്രെയിൻ കേടു വരുത്താനോ വൃത്തികേടാക്കാനോ മുതിരരുത്. പൊതുമുതൽ ആണെന്ന ബോധം ഉണ്ടാകണം.
https://www.facebook.com/Malayalivartha