പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ച, അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്
കൊച്ചിയില്‍ നവജാത ശിശുവിന് നല്കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വീഴ്ച്ച സംഭവിച്ചത്.
7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പാണ്. പാലാരിവട്ടം സ്വദേശികളായ ദമ്പത്തികളുടെ കുട്ടിക്കാണ് കുത്തിവയ്പ്പ് മാറിയെടുത്തത്. വാക്സിനേഷൻ ഷീറ്റിൽ നിന്നാണ് കുത്തിവെയ്പ്പ് മാറിയപോയ വിവരം കുടുംബം അറിഞ്ഞത്.
ശരീക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാർക്ക് സംഭവിച്ച പിഴവ് കൂടുതൽ വ്യക്തമായി.തുടർന്ന് ചികിത്സ പിഴവിനെതിരെ കുടുംബം ആരോഗ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുകയായിരുന്നു .
https://www.facebook.com/Malayalivartha