Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ചാലാടൻ ജനാർദനൻ.

15 APRIL 2023 06:22 PM IST
മലയാളി വാര്‍ത്ത

ചാലാടൻ ജനാർദ്ധനനെ നമ്മളറിയും. കോവിഡ് കാലത്ത് സമ്പാദ്യം മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളിയായ ചാലാടൻ ജനാർദനൻ . 68 വയസ്സുകാരനായ ജനാർദ്ധനൻ കണ്ണൂരിലെ വീട്ടില്‍ അന്തരിച്ചു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത നിരവധി മഹാമനസ്കരുടെ കൂട്ടത്തിൽ കറകളഞ്ഞ സഖാവായ ജനാർദ്ധനൻ വേറിട്ടുനിന്നു.

സമ്പാദ്യത്തിൽ 850 രൂപ മാത്രം സ്വന്തം കാര്യത്തിനായി മാറ്റിവെച്ചായിരുന്നു ജനാർദനൻ ബീഡി തെറുത്ത് സമ്പാദിച്ച രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഭാര്യയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയാണ്.

 

 

 

കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു ചാലാടന്‍ ജനാര്‍ദ്ദനന്‍. കേരള ബാങ്ക് കണ്ണൂര്‍ മുഖ്യശാഖയിലെ ഉദ്യോഗസ്ഥന്‍ സി പി സൗന്ദര്‍ രാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാര്‍ദനന്റെ നന്‍മമനസ് അന്ന് പുറംലോകമറിഞ്ഞത്.

എന്നാൽ അതിനേക്കാൾ മനുഷ്യമനസ് ആ മനുഷ്യനായി നൊന്തത് പിന്നീടായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തി വേണ്ടപ്പെട്ടവർക്ക് നൽകിയപ്പോഴുള്ള ചാലാടൻ ജനാർദ്ധനന്റെ പ്രതികരണം കണ്ട്. കരഞ്ഞുകൊണ്ടാണ് ആ മനുഷ്യൻ പ്രതികരിച്ചത്. അപ്പോഴും ഇനിന് കാണുന്ന സർക്കാർ സഖാക്കൾക്കൊന്നുമില്ലാത്ത നന്മ അദ്ദേഹം കാണിച്ചു.

ദുരിതാശ്വാസ നിധി തട്ടിപ്പിൽ കാരണക്കാരായവരെയും ആരോപണ വിധേയരായവരെയും ഒരക്ഷരം പോലും എതിർത്തു പറഞ്ഞില്ല ജനാർദ്ധനൻ. ഇതിനെക്കാളും ഭേദം തന്റെ കൊല്ലാമായിരുന്നുവെന്നാണ് ദുരിതാശ്വാസ നിധി വേണ്ടപ്പെട്ടവർക്ക് വീതിച്ചു കൊടുത്ത സംഭവത്തോട് ജനാര്‍ദ്ദനന്‍ പ്രതികരിച്ചത്.

അതൊരു ചൊരുക്കായി സിപിഎം നേതാക്കളിൽ ഇപ്പോഴുമുള്ലതുകൊണ്ടാവണം ജനാർദ്ധനന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള സമൂഹമാധ്യമ പ്രതികരണത്തിലൊക്കെ മനപ്പൂർവ്വം സഖാവെന്ന് ആരും ചേർത്തിട്ടില്ല. എന്നാൽ മാധ്യമങ്ങലിലൂടെ പൊതുസമൂഹം ശ്രദ്ധിച്ച സംഭവം ആയതുകൊണ്ടും ചാലാടൻ ജനാർദ്ധനനെ മലയാളി സ്നേഹാദരവോടെ കാണുന്നു എന്നറിയുന്നതുകൊണ്ടും, അനുസ്മരിക്കാതിരിക്കാനും കഴിയുന്നില്ല.

അതുകൊണ്ട പേരിനുവേണ്ടി അനുശോചിച്ചു. ചാലാടൻ ജനാർദ്ധനന്റെ നിര്യാണത്തിൽ എംപിയും സിപിഎം നേതാവുമായ എഎ റഹിം ഫെയ്സ് ബുക്കിൽ കുറിച്ചത് ങ്ങനെയാണ്.
ചാലാടൻ ജനാർദ്ദനന്റെ നിര്യാണം അങ്ങേയറ്റം വേദനാജനകമാണ്.കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ലോകത്തിനാകെ മാതൃക കാണിച്ച വ്യക്തിയായിരുന്നു ബീഡി തൊഴിലാളിയായിരുന്ന ജനാർദ്ദനൻ.


മാനവ സ്നേഹത്തിൻറെ മികച്ച മാതൃകയായി ചാലാടൻ ജനാർദ്ദനൻ എല്ലാ കാലവും ഓർമിക്കപ്പെടും.അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു....എന്ന്. നിരവധി പേരാണ് റഹിമിന്റെ ഈ വഴിപാട് പോസ്റ്റിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. സഖാവ് എന്നും കൂടി ചേർക്കമായിരുന്നരുന്നു രാജ്യസഭാ എം പീ എന്നൊരാൾ പര്തികരിക്കുന്നു.

ബീഡിത്തൊഴിലാളിയല്ല" സ:ചാലാടൻ ജനാർദ്ദനൻ മനുഷ്യ സ്നേഹം എന്ന വലിയ സ്വത്തിൻറ മുതലാളി". സമ്പാദിച്ചു കുന്നു കൂട്ടുന്ന രാഷ്ട്രീയ നേതാക്കന്മാരും മതനേതാക്കളും മനുഷ്യ ദൈവങ്ങളും കണ്ണുതുറന്നു കാണട്ടെ ഈ മനുഷ്യ സ്നേഹിയെ എന്നാണ് ഒരു കമന്റ്. ഹൃദയം തൊടുന്ന മറ്രൊരു കമന്റിലെ പ്രസക്ത ഭാ​ഗം ഇങ്ങനെയാണ്.

പ്രളയ ഫണ്ടുപോലെ ദുരിതാശ്വാസ നിധിയിലും കൈയ്യിട്ടുവാരുക മാത്രമല്ല പരാതിക്കാരനെ ആക്ഷേപിക്കുകയും കേസ്സ് അട്ടിമറിക്കുന്നതുമായ വാർത്ത ഇന്നലെ വന്നിരുന്നു. തട്ടിപ്പ് വാർത്ത പുറത്തു വന്നതും ഇതിനു പിന്നിൽ താൻ വിശ്വസിക്കുന്ന പാർട്ടിയിലെ നേതാക്കളാണെന്നും അറിഞ്ഞതോടെ നിസ്സാഹയനായ ഈ നല്ല മനുഷ്യൻ താൻ പറ്റിക്കപ്പെട്ടതിൽ മനംനൊന്ത് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ മനുഷ്യനാകണം എന്ന് പറയുകയും മൃഗത്തിൻ്റെ സ്വഭാവം കാണിക്കുകയും ചെയ്യുന്നവർ ഒഴികെ എല്ലാ മലയാളികളെയും സങ്കടത്തിലാക്കിയിരുന്നു
ആദരാഞ്ജലികൾ......എന്നാണ്.

ചാലാടൻ ജനാർദ്ദനൻ..താങ്കൾ മടിയിലിരുത്തി പേരിട്ടതാണോ..??ഒന്നുകിൽ സഖാവ് അല്ലെങ്കിൽ ജനാർദ്ദനേട്ടൻ എന്നെങ്കിലും അഭിസംബോധന ചെയ്യാമായിരുന്നൂ എന്ന് റഹിമിന് ഉപദേശവുമുണ്ട് കൂട്ടത്തിൽ. പണിയെടുത്തു കിട്ടിയ പണം മുഴുവൻ ദുരിതാശ്വാസ നിധിയിൽ കൊടുത്തു. പക്ഷെ നാറിയ കള്ളന്മാർ അത് അടിച്ചുമാറ്റി എന്നറിഞ്ഞപ്പോൾ പൊട്ടികരഞ്ഞ പാവം മനുഷ്യൻ എന്നാണ് പോസ്റ്റിനുള്ള ഒരു മറുപടി.

സഖാക്കളുടെ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പിൽ മനം നൊന്ത് നീറി നീറി മരണം വരിച്ച ധീര രക്തസാക്ഷി..!!...ലാൽ സലാം സഖാവെ...എന്നാണ് മറ്രൊന്ന്. ശരിയാണ്. അദ്ദേഹമൊരു ശരിയായ മനുഷ്യ സ്നേഹിയായിരുന്നു. പക്ഷേ ഇതേ മാനസികാവസ്ഥയോടെ മുഖ്യമന്ത്രിക്കും നേതാക്കൻമാർക്കും പൊതുപ്രവര്‌ത്തനം നടത്താൻ ആവുന്നില്ലല്ലോ എന്നോർത്ത് അദ്ദേഹം സാവാഭാവികമായും ദുഖിച്ചു.

ദുരിതാശ്വാസ നിധിയിലേക്ക് ചില്ലറത്തുട്ടുകളടക്കം സംഭാവന ചെയ്ത നിരവദി പേരുടെ പ്രതീകമായാണ് ജനാർദ്ധനൻ അന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. പക്ഷേ പാർട്ടിക്കാരുടെ മുഷ്കും ധാർഷ്ട്യവും ജനാർദ്ധനന്റെ മാനസികാവസ്ത മനസിലാക്കില്ല. അതുകൊണ്ടാണ് സഖാവെന്ന് പോലും ചേർക്കാതെ ഇത്രയും നീചമായി ഏതോ ഒരു ബീഡിത്തൊഴിലാളി മാത്രമാക്കിയത്.

'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ട ശേഷമാണ് വാക്‌സിന്‍ ചാലഞ്ചിനായി പണം നല്‍കാനായി തീരുമാനിച്ചത്. വാക്‌സിന് കേന്ദ്രം വില കൂട്ടിയപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്‍ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില്‍ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന്‍ പറഞ്ഞു. ഇത് ആരും അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.

എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്‌നേഹമുള്ളവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ. ഞാന്‍ നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാര്‍ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല''- എന്നാണ് വാക്സിന്‍ ചലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് അന്ന് ജനാര്‍ദ്ദനന്റെ മറുപടി.

പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിമയത്തില്‍ ക്രമകേട് നടത്തിയെന്ന വാര്‍ത്തയില്‍ അദ്ദേഹം കണ്ണീരോടെയാണ് പ്രതികരിച്ചതെങ്കിലും അപ്പോഴും പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ കറകളഞ്ഞ കമ്യൂണിസ്റ്റായി തന്നെയാണ് അദ്ദേഹം വിടപറഞ്ഞത്.

പാർട്ടിയേയോ പാർട്ടി നേതാക്കളെയോ തെറ്റു ചൂണ്ടിക്കാണിച്ച് വിമർശിച്ചാൽ അവർ വെറുക്കപ്പെട്ടവരും നിഷിധരുമാകുന്ന പാർട്ടി നയമാണ് നിലവിലുള്ളത്. അപ്പോൾ പിന്നെ ചാലാടൻ ജനാർദ്ധനന് കിട്ടിയ മുക്യമന്ത്രിയുടെ ആദരാഞ്ജലി സന്ദേശവും, റഹിമിന്റെ വക വഴിപാടു പോസ്റ്റുമൊക്കെ ദാരാളം എന്നേ പറയാനാവൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends