കെ ടി ജലീൽ തന്റെ പൊതുപ്രവർത്തനത്തിന്റെയും നന്മയുടെയും ഭാഗമായി മുസ്ലീം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കു ഒരു കത്തയച്ചു. സംഭവം കേരളത്തിലെ ക്രമസമാധാനമോ രാഷ്ട്രീയമോ ഒന്നുമല്ല.

പലജാതി പരിപാടികൾ കണ്ടിട്ടുണ്ട്. പക്ഷേ കെടി ജലീലിന്റെ അന്തർസംസ്ഥാന പൊതുപ്രവർത്തനമാണ് ചർച്ച. കെ ടി ജലീൽ തന്റെ പൊതുപ്രവർത്തനത്തിന്റെയും നന്മയുടെയും ഭാഗമായി മുസ്ലീം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കു ഒരു കത്തയച്ചു. സംഭവം കേരളത്തിലെ ക്രമസമാധാനമോ രാഷ്ട്രീയമോ ഒന്നുമല്ല. രാജസ്ഥാനെ സംബന്ധിച്ചാണ്.
അപ്പോൾ, ദോഷൈകദൃക്കുക്കളായ നമുക്ക് തോന്നും അതെന്താ ജലീലിന് രാജസ്ഥാന്റെ കാര്യത്തിൽ ഇടപെട്ടാൽ, എന്ന്. സംസ്ഥാനത്ത് വളരെ മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകുമ്പോൾ പിന്നെ പ്രശ്നങ്ങൾ എവിടെ ഉണ്ടോ അവിടെ ഇടപെടുക എന്നതാണ് ജലീലിക്കാന്റെ ഒരു രീതി. കുറച്ച് വർഗ്ഗീയത ഒക്കെ ഉണ്ടങ്കിൽ ഇക്കായ്ക്ക് ഒരു ഗുമ്മുണ്ട്. കാര്യം കേട്ടു കഴിയുമ്പോൾ എന്തിന് എന്ന് ചോദിക്കരുത്. ജയ്പൂര്‍ സ്‌ഫോടനക്കേസില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുന്ന രാജസ്ഥാന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കൊണ്ടാണ് കെ ടി ജലീല്‍ മുസ്ലീം ലീഗ് നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്.
മുസ്ലിം ചെറുപ്പക്കാര്‍ പ്രതിയായ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ഹിന്ദുത്വ കുഴലൂത്താണെന്നാണ് ജലീല്‍ കത്തിൽ പറയുന്നത്.അതുകൊണ്ട് എത്രയും പെട്ടെന്ന് മുസ്ലിം ലീഗ് ഈ പ്രശ്നത്തിൽ ഇടപെട്ട് മുസ്ലിം സഹോദരങ്ഹൾക്ക് വധശിക്ഷ ഇലവുചെയ്യിക്കണം എന്ന് അഭ്യർത്ഥിച്ചിരിക്കുകയാണ്.
എന്തൊരു കരുതലാണീ മനുഷ്യന്. 71 പേര്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് ഗുരുതരമായ പരിക്കു പറ്റുകയും ചെയ്ത സ്‌ഫോടനക്കേസില്‍ ശിക്ക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുഹമ്മദ് സൈഫ്, മുഹമ്മദ് സൈഫു റഹ്മാന്‍, മുഹമ്മദ് സര്‍വര്‍ അസ്മി, മുഹമ്മദ് സല്‍മാന്‍ എന്നിവര്‍ക്ക് കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചു. ഈ ശിക്ഷ രാജസ്ഥാന്‍ ഹൈക്കോടതി അസാധുവാക്കി.
എന്നാൽ വധശിക്ഷ ശരിവയ്ക്കണമെന്നും, ശിക്ഷ അസാധുവാക്കിയതിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചതാണ് ജലീലിനെ ചൊടിപ്പിച്ചത്. ഇനി നിങ്ങൾ പറ, അതിമഹത്തായ മതസ്നേഹം കാണിക്കുന്ന ഈ മനുഷ്യൻ മുത്തല്ലേ? എടതുപക്ഷത്തിന് ിതിൽ കവിഞ്‍ൊരു മനുഷ്യ സ്നേഹിയെ കിട്ടാനില്ല. മാത്രമല്ല ഇത്തരം വർഗ്ഗീയ സ്നേഹികളെ കൂടെക്കൂട്ടുന്നതാണ് സിപിഎം ന്റെ നയം എന്നുകൂടി ആലോചിക്കണം.
ഇതിനൊന്നും പാർട്ടി വിലക്കില്ല, പ്രതികാര നടപടിയില്ല, സാസനയില്ല. ഹിന്ദുത്വ അജണ്ടകള്‍ നടപ്പിലാക്കി, സംഘപരിവാറിന് പണി പ്രയാസരഹിതമാക്കികൊടുക്കുന്ന കോണ്‍ഗ്രസിനെ ശരിയായ മതേതര വഴിയിലേക്ക് കൊണ്ടുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നാണ് ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കുള്ള തുറന്ന കത്തില്‍ ജലീല്‍ ആവശ്യപ്പെട്ടത്.
' ആ നാലു പേര്‍ക്ക് രാജസ്ഥാന്‍ ഹൈകോടതി നൽകിയ വിധി മറികടന്ന് വധശിക്ഷ വാങ്ങിക്കൊടുക്കാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ ശ്രമിക്കുന്നത് സംഘപരിവാറല്ല, സാക്ഷാല്‍ കോണ്‍ഗ്രസാണ്. ഇതാണ് കോണ്‍ഗ്രസ് ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയും അവരും തമ്മിലുള്ള വ്യത്യാസമെന്താണ്? എന്നാണ് ജലീലിക്കായുടെ അതിപ്രസക്തമായ ചോദ്യം.
മുസ്ലിം സമുദായത്തോട് മുസ്ലിംലീഗിന് വല്ല പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഹൈക്കോടതി കുറ്റ വിമുക്തരാക്കിയ മുസ്ലിം സഹോദരങ്ങളായ നാല്പേർക്ക് തൂക്കുകയര്‍ വാങ്ങിക്കൊടുക്കാനായി മേല്‍ക്കോടതിയെ സമീപിക്കാനുള്ള ശ്രമത്തില്‍ നിന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അങ്ങ് മുന്‍കയ്യെടുത്ത് പിന്തിരിപ്പിക്കണം. എന്ന് കരഞ്ഞപേക്ഷിച്ചിരിക്കുകയാണ് മഹാനായ ഈ പൊതുപ്രവർത്തകൻ.
ഇതിൽ വർഗ്ഗീടത കാണുന്ന നമുക്കല്ലേ തകരാർ. ഇതിൽ മതം ചേർക്കുന്ന നമ്മളല്ലേ കുഴപ്പക്കാർ.... ഈ റംസാനില്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങളോട് മുസ്ലിംലീഗിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും ഇത് എന്നും ജലീൽ കത്തിൽ പ്രത്യേകം പറയുന്നു. അങ്ങേക്ക് രാഹുല്‍ ഗാന്ധിയിലുള്ള എല്ലാ സ്വാധീനവും ഇതിനായി ഉപയോഗിക്കണം. അല്ലെങ്കില്‍ പടച്ച തമ്പുരാന്‍ പൊറുക്കില്ല' എന്നാണ് തങ്ങളോട് ജലീല്‍ കരഞ്ഞപേക്ഷിക്കുന്നത്. എന്തൊരു മനുഷ്യസ്നേഹമാണ് ഈ മനുഷ്യന്.
ബോംബു വച്ചവരോട് പോലും കാണിക്കുന്ന ഈ പ്രത്യേക മനുഷ്യ സ്നേഹം ആരും കാമാതെ പോകുതേ..രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തുന്ന മുസ്‌ളീം വേട്ട ജലീല്‍ ഫേസ് ബുക്കില്‍ അക്കമിട്ട് നിരത്തുന്നുമുണ്ട്. രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് എം എല്‍ എ മാരുണ്ട്. അവര്‍ നിരുപാധികം കോണ്‍ഗ്രസ് സര്‍ക്കാറിനെ പിന്‍തുണയ്ക്കുമ്പോളാണ് കേരളത്തില്‍നിന്നുള്ള സിപിഎം എംഎല്‍എ മുസ്‌ളീം ലീഗിനോട് സഹായം തേടുന്നത്.
ആകെ ഒരു ജലീലുണ്ട് ലോകത്തുള്ള മുഴുവൻ പേർക്കും സാരോപദേശം പറഞ്ഞ് കത്തെഴുതണം, അതിനിടെ കുറേ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി പോസ്റ്റിടണം,ബദർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യക്കാരനാണ്,,,ജലീൽ ഇന്ത്യ കണ്ട ഒരേ ഒരു മാന്യ മതേതര മനുഷ്യൻ അതാണ് ജലീൽ,കൃസ്ത്യാനി ആയിരുന്നെങ്കിൽ വാഴ്ത്തപ്പെട്ടവനായേനേ,, എന്ത് ചെയ്യാം,,
ഇനിയിപ്പം ശഹീദായാൽ ജലീൽ തങ്ങൾ ഉപ്പാപ്പ എന്ന് പറഞ്ഞ് ഒരു ജാറം ഉണ്ടാക്കാം,, എന്നാണ് കെടി ജലീലിന്റെ ഈ മനുഷ്യത്വ പോസ്റ്രിന് താഴെ ഫെയ്സ്ബുക്കിൽ വന്ന ഒരു പ്രതികരണം.
രാജസ്ഥാനിൽ കോൺഗ്രസ് നു ഒപ്പം പിൻതുണ്ച്ച് നിൽക്കുന്നത് സിപിഎം ആണ്.,അങ്ങനെയെങ്കിൽ ജലീലിന്റെ മനുഷ്യത്വത്തിനുവേണ്ടിയുള്ള ഈ കത്ത് യെച്ചൂരിക്ക് അല്ലേ ആദ്യം അയക്കേണ്ടത്...ഇതിപ്പോ, സിപിഎം നെ പറയിപ്പിക്കുകയും മുസ്ലിം ലീഗിനെ താങ്ങുകയും യുഡിഎഫിനെ പ്രതികൂലിക്കുന്നു എന്നു വരുത്തുകയും...ഒക്കെക്കൂടി ജലീലിക്കയുടെ ശരിക്കുള്ല ഉദ്ദേശം വർഗ്ഗീയത മത്രമെന്ന് പൊതുസമൂഹത്തിന് വ്യക്തമായറിയാം.
https://www.facebook.com/Malayalivartha
























