മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ ഓർമ്മയില്ലേ? രാത്രിയിൽ തിരുവനന്തപുരം മ്യൂസിയം കോംപൗണ്ടിനു മുന്നിൽ വാഹനമിടിച്ച് അതി ദാരുണമായി മരിച്ച കെഎം ബഷീർ. എപ്പോഴും മായാത്ത ചിരി സൂക്ഷിച്ച സൗമ്യൻ. ഒരു കുടുംബമാണ് അനാഥമാക്കപ്പെട്ടത് .

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ ഓർമ്മയില്ലേ? രാത്രിയിൽ തിരുവനന്തപുരം മ്യൂസിയം കോംപൗണ്ടിനു മുന്നിൽ വാഹനമിടിച്ച് അതി ദാരുണമായി മരിച്ച കെഎം ബഷീർ. എപ്പോഴും മായാത്ത ചിരി സൂക്ഷിച്ച സൗമ്യൻ. ഒരു കുടുംബമാണ് അനാഥമാക്കപ്പെട്ടത് . ഈ കേസ് മൂന്നു വർഷത്തിലേറെയായി തീർപ്പാവാതെ കിടക്കുകയാണ്.
ഇപ്പോഴിതാ ഹൈക്കോടതിയിൽ നിന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ വകയായി ചെറിയൊരാശ്വാസം. ശ്രീറാമിനെതിരെ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്ന സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. അതായത് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനിൽക്കുമെന്നർത്ഥം. സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇങ്ങനെ ഉത്തരവിറക്കിയിരിക്കുന്നത്.
സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. എന്നാൽ കൂട്ടുപ്രതിയായിരുന്ന വഫ ഫിറോസിന് ആശ്വാസിക്കാം. കാരണം വഫയെ കേസിൽ നിന്നൊഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ആണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ മ്യൂസിയം പോലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന് മുന്നില്‍ കാറിടിക്കുന്നത്. വാഹനം ഓടിച്ചിരുന്നത് യുവ ഐ.എ.എസ്. ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനായിരുന്നു.
ഒപ്പമുണ്ടായിരുന്നത് ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസ്.കെഎം ബഷീറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഈ സംഭവത്തിൽ വാഹനമോടിച്ചിരുന്ന, പ്രധാന പ്രതിയായ ശ്രീംറാം വെങ്കിട്ടരാമനാണ് ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരിക്കുന്നത് . വാഹനമോടിച്ചത് ശ്രീറാമാണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കൂട്ടുപ്രതി വഫ ഫിറോസിനെ പൂർണമായി ഒഴിവാക്കിയത്. ഈ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ തിരിയാൻ പൊതുസമൂഹത്തിന് നിരവധി കാരണങ്ങളുണ്ട്.
ഒന്ന് മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച ആളാണ് പ്രതി. നിയമങ്ൾങ പാലിക്കാൻ ഏറ്റവും കൂടുതൽ ഉത്തരവാദിത്ത്വം കാിക്കേണ്ട സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ. രണ്ട്. , നട്ടപ്പാതിരക്ക്, ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തിനെ, പ്രതിസന്ധി ഘട്ടത്തിലായപ്പോൾ തള്ളിപ്പറയുകയും, പ്രശ്നത്തിലേക്ക് തള്ളിവിടാ്‍ നോക്കുകയും ചെയ്ത അധമൻ. മൂന്ന്, പറ്റിപ്പോയ അബദ്ധം എന്തുവില കൊടുത്തും അട്ടിമറിക്കാൻ നോക്കിയ ദ്രോഹി. നാല്- നാളിതുവരെ മരണപ്പെട്ട ബഷീറിന്റെ കുടുംബത്തോട് ഒരു മാപ്പുപോലും പറയാൻ മടിക്കുന്ന നീചൻ.
കുറ്റം സമ്മതിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, മനപ്പൂർവ്വമല്ലാത്ത നരഹത്യകുറ്റം ചാർജ്ജ് ചെയ്ത് അതിഭീകര ശിക്ഷയിൽ നിന്നൊക്കെ ഒഴിവാകാം എന്ന് പോലും ആലോചിക്കാതെ കുറ്റം അപ്പാടെ നിഷേധിച്ച ശ്രീറാം ചെയ്തത് അങ്ങേയറ്റം ഗൗരവമേറിയതാണ്. ഒരു പദവിയുടെ വില തന്നെ കളഞ്ഞുകുളിക്കുന്നതാമ്. ഇതൊക്കെ കൊണ്ടുതന്നെ ശ്രീറാം വെങ്കിട്ടരാമൻ എന്ന ചെറുപ്പക്കാരനായ, കഴിവുറ്റ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ ഒറ്റ ദിവസം കൊണ്ട് തികച്ചും വെറുക്കപ്പെട്ടവൻ തന്നെയായി മലയാളിക്ക്. മലയാളിയുടെ മനസാക്ഷിയെ പിടിച്ചുല സംഭവമായി മാറുകയായിരുന്നു അത്.
ബഷീറിന്റെ കുടുബത്തിനായി ഉള്ളുരുകിയവർക്കാണ് ഈ ഉത്തരവോടെ ചെറിയൊരാശ്വാസമായിരിക്കുന്നത്. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിരിക്കുന്നു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ നിന്നൊഴിവാക്കണമെന്ന് വഫ ഫിറോസ് ഹർജി നൽകിയിരുന്നു.
വഫക്കെതിരെ പ്രേരണാകുറ്റമായിരുന്നു നേരത്തെ പൊലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഈ ഘട്ടത്തിൽ ഹൈക്കോടതി നിരീക്ഷിച്ചു. ശ്രീറാമിൽ നിന്നും നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദാക്കുക, നരഹത്യ കുറ്റം ചുമത്തിയുള്ള കുറ്റവിചാരണക്ക് ഉത്തരവിടുക എന്നിവയായിരുന്നു സെഷൻ കോടതി വിധിക്കെതിരായ സർക്കാരിന്റെ അപ്പീലിലെ അവശ്യം. ശ്രീറാമിനെ തുണക്കുന്ന നിലപാടാണ് സർക്കാർ ചെയ്യുന്നതെന്നും, അതുകൊണ്ടാണ് ഗുരുതര കുറ്റാരോപിതനായ ഒരാളെ വീണ്ടും പ്രധാനപ്പെട്ട ചുമതല നൽകി തിരികെ സർവ്വീസിലെത്തിച്ചതെന്നും കടുത്ത ാരോപണമാണ് സർക്കാർ നേരിട്ടത്.
അതുകൊണ്ടുതന്നെ സർക്കാറിനും ഹൈക്കോടതി വിധി ആശ്വാസമായി എന്നു വേമം കരുതാൻ. ശ്രീറാമിനെ സർവീസിൽ തിരച്ചെടുത്തതും ആരോഗ്യവകുപ്പിൽ കോവിഡ് സെല്ലിന്റെ സുപ്രധാന ചുമതല നൽകിയതും ഏറെ വിമർശനവിധേയമായിരുന്നു. സെഷൻസ് കോടതി ശ്രീരാമിന് അനുകൂലമായി വിധി പറഞ്ഞതിനെ തുടർന്നും സർക്കാർ വിമർശിക്കപ്പെട്ടു. തുടർന്നാണ് സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ക്കാലയളവിൽ കേസിൽ നിന്നൂരാൻ അയാൾ കാണിച്ച ശ്രമങ്ങൾ നിരവധിയാണ്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് അതിവേഗത്തില്‍ വാഹനമോടിച്ചു.വാഹനമോടിച്ചത് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു.വാഹനാപകടത്തിലെ നടപടിക്രമങ്ങലിൽ ഒന്നായ രക്തപരിശോധനയ്ക്ക് നിന്നില്ല.
അപകടത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീറാം അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി പോയി. എന്നിട്ടും മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള രക്ത പരിശോധന നടത്തുന്നതിന് സമ്മതിച്ചില്ല. പ്രതിഷേധങ്ങളെത്തുടര്‍ന്ന് മണിക്കൂറുകള്‍ വൈകിയ ശേഷമാണ് രക്തം പരിശോധനയ്ക്കായി എടുത്തത്. ഇതിനിടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആശുപത്രിയിലായിരുന്ന ശ്രീറാം പിന്നീട് അറസ്റ്റിലായി. മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ അയാളെ ആംബുലന്‍സിലെത്തി പരിശോധിച്ച മജിസ്‌ട്രേറ്റ് തുടര്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇതൊക്കെ നാടകമായിരുന്നു. ശ്രീറാമിന് മറവി രോഗമുണ്ടെന്ന തരത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ടും ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. അന്നേവരെ മലയാളിക്ക് കേട്ടു കേൾവി ഇല്ലാത്ത റെട്രോ ഗ്രേഡ് അമ്നേഷ്യ ആണ് ശ്രീരാമിന്റെ രോഗമെന്നും, അതുകൊണ്ട് നടന്നതൊക്കെ മറന്നുപോയി എന്നും നാടകം കളിച്ചു. അതിനുശേഷം, വിവാദം കനത്തപ്പോളഅ്‍,ശ്രീറാം സസ്‌പെന്‍ഷനിലായി. കേസ് രജിസ്റ്റര്‍ ചെയ്തത് മ്യൂസിയം പോലീസ് ായിരുന്നു.
എന്നാൽ പ്രതികളുമായി ഒത്തുകളിച്ചുവെന്ന ആരോപണം വന്നതോടെ പ്രത്യേക അന്വേഷണ സംഘം നിലവിൽ വ്ന്നു. വണ്ടിയോടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്ന കെമിക്കല്‍ പരിശോധനാ ലാബിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. മദ്യപിച്ച് മണിക്കൂറുകൾക്കു ശേഷവും രക്ത പരിശോധനക്ക് സമ്മതിക്കാതിരുന്നാൽ പിന്നെ എങ്ങനെ അത് കണ്ടെത്താനാവും.
2020 ഫെബ്രുവരി ഒന്നിന് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു. ശ്രീറാം ഒന്നാംപ്രതിയും വഫ ഫിറോസ് രണ്ടാംപ്രതിയും. മദ്യപിച്ച് അതിവേഗത്തില്‍ കാറോടിച്ചതാണ് അപകട കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. ശ്രീറാമിനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയും വഫയ്‌ക്കെതിരേ പ്രേരണാക്കുറ്റവും കുറ്രപ ത്രത്തിൽ രെഖപ്പെടുത്തി. 2020 ഫെബ്രുവരി 24-ന് രണ്ടുപ്രതികള്‍ക്കും ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കി. അതേസമയം അപകടദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളുടെ പകര്‍പ്പ് വേണമെന്ന് ശ്രീറാം കോടതിയില്‍ ആവശ്യപ്പെടുകയുണ്ടായി.
കൂടുതൽ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇത് നല്‍കുന്നതിന് സമയമെടുത്തു. തുടര്‍ന്ന് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. കേസിൽ എടുത്തു പറയേണ്ട മറ്രൊരു കാര്യം, വിവിധ കാരണങ്ങളാല്‍ പലപ്പോഴും പ്രതികള്‍ കോടതിയില്‍ എത്തിയില്ല എന്നതാണ്. കോടതി കുറ്റം ചുമത്തുന്നതിന് മുന്നോടിയായി കുറ്റപത്രത്തിൻമേലുള്ള വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ടു. 2020 ജൂലായ് 27-ന് ശ്രീറാം വെങ്കിട്ടരാമനും വഫയും കോടതിയിൽ ഹാജരായി.
കേസ് നടക്കുന്നതിനിടെ ഒക്ടോബറില്‍ ശ്രീറാമിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. അന്ന് കോടതിയിലെത്തിയ ശ്രീറാമിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനെതിരേ ചില അഭിഭാഷകര്‍ പ്രശ്നമുണ്ടാക്കി. സിറാജ് പത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനമേൽക്കുകയും ചെയ്തു.
2019 ഓഗസ്റ്റ് അഞ്ചിന് സസ്‌പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമൻ, 2020 മാര്‍ച്ചില്‍ ആരോഗ്യവകുപ്പില്‍ ജോയന്റ് സെക്രട്ടറിയായി തിരികെ സര്‍വീസിലെത്തുകയും ചെയ്തു. വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്നതിനുള്ള ഫാക്ട് ചെക്ക് വിഭാഗത്തിലെ ആരോഗ്യവകുപ്പ് പ്രതിനിധി ആയിട്ടായിരുന്നു നിയമനം.പിന്നീട് കോവിഡ് ഡേറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ആക്കി. അപ്പോഴൊക്കെ കണ്ണീരിലാഴ്ന്ന കുടുബവും, ബഷീറിനെ സ്നേഹിക്കുന്ന സുഹൃത്തുക്കളും സഹപ്രവർത്തകരും സങ്കടെ കടിച്ചമർത്തി നീതിക്കായി കാക്കുകയായിരുന്നു.
2022 ജൂലായ് 26ന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചു, എന്നാല്‍ ഇതിനെതിരെ വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും പ്രതിഷേധം കനപ്പിച്ചതോടെ ചുമതലേയേറ്റ് ഏഴാം നാള്‍ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. പ്രതിഷേധം കനത്തതോടെ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. പിന്നാലെ ഭക്ഷ്യ വകുപ്പില്‍ സിവില്‍ സപ്ലൈസില്‍ ജനറല്‍ മാനേജരായി നിയമിച്ചു.2022 സെപ്തംബറിലാണ്
ത നിക്കെതിരേയുള്ള കുറ്റം നിലനില്‍ക്കില്ലെന്ന് കാണിച്ച് കൊണ്ട് ശ്രീറാം കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജിയാണ് അന്ന് നല്‍കിയത്.
മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഇതിനനുകൂലമായായിരുന്നു ഉത്തരവ് വന്നത്. അതാണ് ഇപ്പോളഅ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. ബഷീറെന്ന മാധ്യമപ്രവർത്തകന്റെ മരണം എത്രമേൽ കേരളത്തെ നൊമ്പരത്തിലാഴ്ത്തിയോ, അത്ര തന്നെയോ അതിലധികമോ, അധികാര ദുർവിനിയോഗത്തിനെതിരെയും മനുഷ്യത്വ രഹിത സമീപനത്തിനെതിരെയും ജനവികാരം ആളിക്കത്തിയ സംഭവമായിരുന്നു.
https://www.facebook.com/Malayalivartha
























