Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

സഖാവ് സ്വാമിയായി സന്ദീപാനന്ദഗിരി, സഖാവ് ഷിബുസ്വാമി, വന്ദേ സന്ദീപാനന്ദ, പോരാളി ഷാജി പൊളിക്കും

15 APRIL 2023 10:10 PM IST
മലയാളി വാര്‍ത്ത

കാഷായവസ്ത്രത്തിനുള്ളിൽ ജീവിക്കുന്ന സാക്ഷാൽ സഖാവ് സ്വാമിയാണ് സന്ദീപാനന്ദഗിരി.ഇദ്ദേഹമിപ്പോൾ ആധ്യാത്മിക കാര്യങ്ങളിലല്ല വ്യാപരിക്കുന്നത്.പോരാളി ഷാജിയെ കടത്തിവെട്ടുന്ന തരത്തിൽ സൈബർലോകത്ത് സിപിഎമ്മിൻ്റെ ന്യായീകരണ സ്മാമിയായി മാറുകയാണ് ഈ ഗിരി സ്വാമി.സൈബർ ലോകത്ത് ഇറങ്ങിയതോടെ ഇദ്ദേഹത്തിൻെ പൂർവ്വാശ്രമത്തിലെ പേരായ ഷിബു എന്നപേരിലാണ് എതിരാളികൾ ട്രോളുന്നത്.അതായത് സാക്ഷാൽ ഷിബുസ്വാമി.
. ചാനലുകളിൽ ഗീതാ മാഹാത്മ്യം വിളമ്പിയാണ് സന്ദീപാനന്ദ ശ്രദ്ധേയനാകുന്നത്. ഇപ്പോൾ പക്ഷേ ശ്രദ്ധിക്കപ്പെടുന്നത് ആത്മീയതയുടെ പേരിലല്ല, മറിച്ച് അന്ധമായ സിപിഎം – പിണറായി ഭക്തിയുടെ പേരിലാണ്. എതിർ രാഷ്ട്രീയക്കാരെ ട്രോളാനും പച്ചക്കള്ളം പറഞ്ഞ് താറടിക്കാനും മുണ്ടും മടക്കി കുത്തി മുന്നേ പായുന്ന നാലാം കിട ഗുണ്ടയായാണ് കാവി ഉടുത്ത ഈ സന്യാസിയെന്ന് പറയപ്പെടുന്ന സന്ദീപാനന്ദ ഗിരി ഇടപെടൽ നടത്തുന്നത്.
നരേന്ദ്രമോദി സർക്കാരിന്റെ വിഷു സമ്മാനമായ വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെത്തിയപ്പോഴാണ് സന്ദീപാനന്ദ ഗിരിയുടെ സൈബർ ഗുണ്ടായിസം എല്ലാ അതിർത്തികളും ലംഘിച്ച് പാളം തെറ്റുന്നത്.. പച്ചക്കള്ളങ്ങളുടെ ഘോഷയാത്രയായിരുന്നു ഗിരിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ വന്ദേഭാരതിന് ചാർജ് 2138 രൂപ എന്നാണ് ഗിരി പറയുന്നത്. സമയം 8 മണിക്കൂർ എടുക്കുമെന്നും പറയുന്നുണ്ട്. എന്നാൽ ഈ ചാർജ് സന്ദീപാനന്ദ ഗിരി എവിടെ നിന്നാണ് മനസ്സിലാക്കിയെടുത്തത് എന്ന് ഇതിൽ പറയുന്നില്ല. സിപിഎം സൈബർ ഗുണ്ടകൾക്ക് പൊതുവെ കിട്ടുന്ന ഒരു ദിവ്യദൃഷ്ടി വഴിയായിരിക്കാം. അടുത്തതായി തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നിർദിഷ്ട കെ – റെയിൽ ചാർജ്ജ് 1325 രൂപയാണ്. 3 മണിക്കൂർ കൊണ്ട് എത്തുകയും ചെയ്യുമെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്.

കെ – യിൽ തുടങ്ങിയ മിക്ക പദ്ധതികളും കട്ടപ്പുറത്ത് കയറിയിരിക്കുന്ന സാഹചര്യത്തിൽ നിർദ്ദിഷ്ട കെ- റെയിൽ എത്രത്തോളം വിജയിപ്പിക്കാൻ കഴിയും എന്നതിന്റെ ആശങ്ക ഒരു വശത്ത്. 2030 ഓടെ വരാൻ പോകുന്ന കെ റെയിലിന്റെ യാത്രാനിരക്ക് ഇതുവരെ തീരുമാനമായിട്ടുമില്ല. പക്ഷേ കെ. റെയിലിന്റെ നിരക്ക് 1325 ഉം വന്ദേ ഭാരതിന്റെ നിരക്ക് 2138 ഉം ആണെന്ന് സന്ദീപാനന്ദ ഗിരിക്ക് ഉറപ്പാണ് . യഥാർത്ഥ വസ്തുത പരിശോധിച്ചാൽ നിലവിൽ ഓടുന്ന വന്ദേഭാരത് ട്രെയിനുകളിൽ എക്സിക്യൂട്ടീവ് ക്ലാസിലാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. ഇത് മറച്ചുവെച്ചു കൊണ്ടാണ് സന്ദീപാനന്ദ ഗിരി സിപിഎമ്മിന്റെ സൈബർ ഗുണ്ടയാകുന്നത്.

രാഷ്ട്രീയ അനുഭാവം ഒരു തെറ്റല്ല. അഭിപ്രായ സ്വാതന്ത്ര്യം മൗലിക അവകാശവുമാണ്. പക്ഷേ പാർട്ടിക്ക് വേണ്ടി പച്ചക്കള്ളം പറയലും ന്യായീകരണം ചമയ്ക്കലും പാർട്ടി അനുഭാവികളുടേയും സൈബർ ഗുണ്ടകളുടേയും തൊഴിലാണ്. കാവിയുടുത്ത, സന്യാസിയെന്ന് പറയപ്പെടുന്ന ഒരാളുടെ തൊഴിലല്ല.. പോരാളി ഷാജി പോലെ പോരാളി ഷിബുവെന്ന പേരിട്ടാൽ ചേരുകയും ചെയ്യും. കാവിയുടുത്ത് നാട്ടുകാരെ പറ്റിക്കുന്നതിലും അന്തസ്സാണത്.എന്നൊക്കെയാണ് സൈബർ ലോകത്തെ ട്രോളുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (4 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (6 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (8 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends