ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസ്... രണ്ട് പേര്‍ പോലീസ് പിടിയില്‍

രോഗിയെ ചികിത്സിക്കാന്‍ എന്ന വ്യാജേന ഡോക്ടറെ വിളിച്ചു വരുത്തി ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. 5.45 ലക്ഷം രൂപ തട്ടിയ യുവാവും യുവതിയുമാണ് പിടിയിലായത്. ഗൂഡല്ലൂര്‍ സ്വദേശിയായ നസീമ നസ്‌റിയ, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസമാണ് തട്ടിപ്പ് നടന്നത്. നസീമയെ ചികിത്സിക്കുന്ന ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. രോഗാവസ്ഥയിലാണെന്നും ചികിത്സിക്കാന്‍ വീട്ടിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ വീട്ടിലെത്തിയപ്പോള്‍ നസീമയുടെ സഹായിയായ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് അമീന്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി.
ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. ആദ്യം വീട്ടില്‍ വച്ചു തന്നെ 45,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. പിന്നീട് കാറിന്റെ താക്കോല്‍ പിടിച്ചെടുത്ത് അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടു. പിറ്റേ ദിവസം 5 ലക്ഷം രൂപ കൈമാറിയ ശേഷമാണ് കാറിന്റെ താക്കോല്‍ ഡോക്ടര്‍ക്ക് തിരികെ നല്‍കിയത്.
വീണ്ടും അഞ്ച് ലക്ഷം രൂപ കൂടി ഇവര്‍ ആവശ്യപ്പെട്ടു. ഇതോടുകൂടിയാണ് ഡോക്ടര്‍ പരാതിയുമായി പൊലീസില്‍ എത്തിയത്. പ്രതികള്‍ രണ്ടുപേരും ഇടുക്കിയിലായിരുന്നു. തൃപ്പൂണിത്തുറയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























