കിള്ളിമംഗലം ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ 4 പേര്‍ അറസ്റ്റില്‍

കിള്ളിമംഗലം ആള്‍ക്കൂട്ട മര്‍ദ്ദന കേസില്‍ 4 പേര്‍ അറസ്റ്റില്‍. അടയ്ക്ക മോഷണ മാരോപിച്ച് സന്തോഷ് എന്ന 32കാരനെ മര്‍ദ്ദിച്ച കുറ്റത്തിനാണ് അറസ്റ്റ്. അടയ്ക്ക വ്യാപാരി അബ്ബാസ് ( 48), സഹോദരന്‍ ഇബ്രാഹിം (41) , ബന്ധുവായ അല്‍ത്താഫ് (21 ), അയല്‍വാസി കബീര്‍ (35 )എന്നിവരാണ് അറസ്റ്റിലായത്.
ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാവുമെന്ന് ചേലക്കര പൊലീസ് പറഞ്ഞു. അതേസമയം, മര്‍ദ്ദനത്തില്‍ പരിക്കേറ്റ സന്തോഷ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha
























