കണ്ണീരോടെ.... മലപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരിച്ചത്.
താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. നാട്ടുകാരും താനൂര്‍ അഗ്‌നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. താനൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്ന് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്ക് അടിയില്‍പ്പെടുകയും തൊട്ടുപിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറിയിടിച്ചു. ഇതോടെ ലോറിക്കടിയില്‍പ്പെട്ട ബൈക്കിന് തീപിടിക്കുകയായിരുന്നു.താനൂര്‍ ഫയര്‍ഫോഴ്‌സ് സംഘവും, പൊലീസും സ്ഥലത്തെത്തി. ടിഡിആര്‍എഫ്, ട്രോമകെയര്‍ വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തെ തുടര്‍ന്ന് പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ എറെനേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം തിരൂര്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha
























