ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... വിഷുക്കണി ദര്‍ശിച്ച് ഭക്തര്‍.... തിരക്ക് പരിഗണിച്ച് കൂടുതല്‍ പൊലീസിനെ സന്നിധാനത്തും പമ്പയിലും വിന്യസിച്ചിരുന്നു

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം... വിഷുക്കണി ദര്‍ശിച്ച് സായൂജ്യമടഞ്ഞ് ഭക്തര്‍....വിഷുക്കണി ദര്‍ശിക്കുന്നതിനായി ശബരിമലയില്‍ വന്‍ ഭക്തജനതിരക്കായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു വിഷുക്കണി ദര്‍ശനം ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രി നട അടയ്ക്കുന്നതിന് മുമ്പ് മേല്‍ശാന്തി കെ. ജയരാജന്‍ നമ്പൂതിരി, കീഴ്ശാന്തി ശ്രീകാന്ത് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ തിരുമുന്‍പില്‍ കണിയൊരുക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ച് അയ്യപ്പ സ്വാമിയെ അദ്യം കണി കാണിച്ചു. തുടര്‍ന്ന് തീര്‍ത്ഥാടകര്‍ കണി ദര്‍ശനം നടത്തി. തുടര്‍ന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തിയും തീര്‍ത്ഥാടകര്‍ക്ക് വിഷുക്കൈനീട്ടം നല്‍കി. രാവിലെ 7.30 വരെ കണി ദര്‍ശിക്കാനായി.ഇതിനുശേഷമാണ് അഭിഷേകമുള്‍പ്പടെ മറ്റ് പൂജകള്‍ ആരംഭിച്ചത്.
തിരക്ക് പരിഗണിച്ച് കൂടുതല്‍ പൊലീസിനെ സന്നിധാനത്തും പമ്പയിലും വിന്യസിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്താതിരുന്നത് തീര്‍ത്ഥാടകരെ ഏറെ ബുദ്ധിമുട്ടിലാക്കി.
"
https://www.facebook.com/Malayalivartha
























