ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു... കണ്ണീരടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ണീര്‍ക്കാഴ്ചയായി... ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊള്ളലേറ്റ ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.
മദ്യലഹരിയിലുള്ള അച്ഛന്‍ നാഗരാജന്റെ ക്രൂരതയില്‍ മകള്‍ ധന്‍സിഹ (11) യ്ക്കാണ് ജീവന്‍ നഷ്ടമായത്. പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കന്യാകുമാരി ചുങ്കാന്‍ കട പരശ്ശേരി രാജഗോപാല്‍ തെരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കുട്ടികളുടെ അച്ഛനായ നാഗരാജന്‍ മദ്യലഹരിയാണ് വീട്ടിലെത്തിയത്.
ആ സമയം വീട്ടില്‍ ഭാര്യ അനിത ഇല്ലായിരുന്നു. മദ്യലഹരിയിലായിരുന്ന നാഗരാജന്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടികളുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ശേഷം സ്വയം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കുകയായിരുന്നു. ദിവസവും ഭര്‍ത്താവായ നാഗരാജന്‍ മദ്യപിച്ചെത്തിയ ശേഷം ഭാര്യയെ മര്‍ദ്ദിക്കുന്നത് പതിവാണെന്നാണ് പരിസരത്തുള്ളവര്‍ പറയുന്നത്.
മദ്യപാനിയായ നാഗരാജന്‍ വീട്ടു ചെലവിനുപോലും പണം കൊടുക്കാറില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഭാര്യ അനിത വീടിന് സമീപത്തെ ബേക്കറിയില്‍ ജോലി ചെയ്തുവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ബേക്കറിയില്‍ അധികം ജോലി ഉള്ളതിനാല്‍ ഭാര്യ വൈകിയതാടെ ഭര്‍ത്താവ് പ്രകോപിതനായി . ഉടന്‍ തന്നെ വീട്ടിനുള്ളില്‍ ഉറങ്ങികിടന്ന പെണ്‍കുട്ടികളുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവായ നാഗരാജന്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
കുട്ടികള്‍ രണ്ടു പേരും ഗുരുതരാവസ്ഥയില്‍ നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ധന്‍സിഹ കഴിഞ്ഞ ദിവസം രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സഹോദരി അസ്മിത ഗുരുതരാവസ്ഥയില്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha
























