വാക്കു തര്‍ക്കം കയ്യാങ്കളിയായി.... അടൂരില്‍ അറുപത്തഞ്ചുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്... സുഹൃത്ത് അറസ്റ്റില്‍

അടൂരില്‍ അറുപത്തഞ്ചുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി സുധാകരന്റെ മരണമാണ് കൊലപാതകമാണെന്ന് വ്യക്തമായത്.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്ന് കണ്ടെത്തി. സംഭവത്തില്‍ സുധാകരന്റെ സുഹൃത്ത് കൂടിയായ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുധാകരനൊപ്പം കൃഷിപ്പണി ചെയ്തിരുന്ന ആളാണ് പ്രതി അനില്‍. കൂലിത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്നാണ് സൂചനകള്‍.
മാര്‍ച്ച് ഇരുപത്തിയഞ്ചിനായിരുന്നു സംഭവം നടന്നത്. അന്ന് ഉച്ചയ്ക്ക് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം കൂലിയെച്ചൊല്ലി വാക്കേറ്റം ഉണ്ടായി. അനില്‍ സുധാകരനെ തൂമ്പയും കസേരയും ഉപയോഗിച്ച് മര്‍ദിക്കുകയും വീണു കിടന്ന സുധാകരനെ ബന്ധുക്കള്‍ അടൂര്‍ താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയും ചെയ്തു.
ഈ മാസം പതിനൊന്നിന് സുധാകരന്‍ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ആഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അനില്‍ പിടിയിലായത്. അനിലിനെ കൊലപാതകം നടത്തിയ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
"
https://www.facebook.com/Malayalivartha
























