തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍....

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. വര്‍ക്കല റാത്തിക്കല്‍ സ്വദേശി നെബീന(23)യുടെ മരണത്തിലാണ് ഭര്‍ത്താവ് കല്ലമ്പലം ഞാറായിക്കോണം സ്വദേശി അഫ്‌സലിനെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് നെബീന തൂങ്ങി മരിച്ചത്.
സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവ് സ്ഥിരമായി മര്‍ദിക്കുമായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ബെല്‍റ്റ് ഉപയോഗിച്ച് നെബീനയെ അഫ്‌സല്‍ മര്‍ദിക്കുമായിരുന്നുവെന്നും മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.
കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അഫ്‌സല്‍, നെബീനയെ വീട്ടില്‍കൊണ്ടുചെന്നാക്കി മൊഴി ചൊല്ലുമെന്ന് ഭീഷണിയും മുഴക്കി. ഇതിനു പിന്നാലെയാണ് നെബീന ജീവനൊടുക്കിയത്. ഗള്‍ഫില്‍ കടയില്‍ ജോലി ചെയ്യുന്ന അഫ്‌സല്‍ മൂന്നുമാസം മുമ്പാണ് നാട്ടില്‍ അവധിക്കെത്തിയത്. അഫ്‌സലിനെ കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























