തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം...

തളിക്കുളം കൊപ്രക്കളത്ത് കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരുക്ക്. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകന്‍ ഷാജു (49) ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി(11) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്. ഗുരുവായൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാര്‍ എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























