ബന്ധു വീട്ടിലേക്ക് നോമ്പു തുറക്കാന്‍ പോയ വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍...
വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ച നിലയില്‍. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്റെ മകന് അജ്സലി (23) നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വണ്ടൂരില്‍ സ്വകാര്യ കോളജില്‍ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകുന്നേരം ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാനായി പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്.
ഞായറാഴ്ച രാവിലെയാണ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha