ആലപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഡിവൈഡറിലിടിച്ച് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന വിമുക്തഭടന് ദാരുണാന്ത്യം
ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിലിടിച്ച് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന വിമുക്തഭടന് ദാരുണാന്ത്യം. മാവേലിക്കര വെട്ടിയാര്‍ ഇല്ലത്തുതകിടിയില് പരേതനായ ആര്. രാമചന്ദ്രന് നായരുടെ മകന് ആര്. രതീഷ് ചന്ദ്രന്(38) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന വെട്ടിയാര്‍ പുളിമൂട്ടില്‍ തകിടിയില്‍(ജഗദാനിലയം) വിനോദ്കുമാറിനെ ഗുരുതരപരിക്കുകളോടെ തിരുവല്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വെട്ടിയാര്‍ പള്ളിയറക്കാവ് ക്ഷേത്ര ജങ്ഷനിലായിരുന്നു അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് നിര്‍മാണം നടക്കുന്ന തട്ടാരമ്പലം-പന്തളം റോഡരികിലെ ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ പിന്നിലിരുന്ന രതീഷ്ചന്ദ്രന് ഡിവൈഡറിലേക്കും സമീപത്തെ വൈദ്യുതത്തൂണിലേക്കുമാണ് തെറിച്ചുവീണത്.
ഉടന്‍തന്നെ ഇടപ്പോണിലെ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് സാധിച്ചില്ല. ജനതാ മോഷന്‍ പിക്ച്ചേഴ്സിലെ പബ്ലിക് റിലേഷന്‍ ഓഫീസറാണ് രതീഷ് ചന്ദ്രന്. അമ്മ: ജെ. രാധാമണി. ഭാര്യ: അശ്വതി(കരിമ്പ് ഗവേഷണ കേന്ദ്രം, കോയമ്പത്തൂര്‍). മക്കള്‍: മീനാക്ഷി, ലക്ഷ്മി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കാരചടങ്ങുകള്‍ നടക്കും.
"
https://www.facebook.com/Malayalivartha