Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

വിഷുവിന് ബിജെപി നേതാക്കളുടെ വീടുകളിലെത്തി ആശംസ നേർന്ന ക്രൈസ്തവ പുരോഹിതരെ ആക്ഷേപിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്; വിഷു കൈനീട്ടം വാങ്ങാൻ ആരും വരും; ഇങ്ങനെ വരുന്നവരോടും കൈ നീട്ടുന്ന ആളുകളോടും പുശ്ചമാണെന്നും കെപിസിസി അദ്ധ്യക്ഷൻ കണ്ണൂരിൽ പറഞ്ഞു.

16 APRIL 2023 12:39 PM IST
മലയാളി വാര്‍ത്ത

വിഷുവിന് ബിജെപി നേതാക്കളുടെ വീടുകളിലെത്തി ആശംസ നേർന്ന ക്രൈസ്തവ പുരോഹിതരെ ആക്ഷേപിച്ച് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ രംഗത്ത്; വിഷു കൈനീട്ടം വാങ്ങാൻ ആരും വരും; ഇങ്ങനെ വരുന്നവരോടും കൈ നീട്ടുന്ന ആളുകളോടും പുശ്ചമാണെന്നും കെപിസിസി അദ്ധ്യക്ഷൻ കണ്ണൂരിൽ പറഞ്ഞു.
വിഷു ദിനത്തിൽ ബിജെപി നേതാക്കളുടെ വീടുകളിലെത്തിയ ക്രീസ്തീയ സഭാ പുരോഹിതരെ ഉപമിക്കുകയായിരുന്നു കെപിസിസി അദ്ധ്യക്ഷൻ . യാചകൻമാർ എത്രപേർ വീട് കയറുന്നുവെന്ന് ആയിരുന്നു സുധാകരന്റെ ഉപമ. തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേയാണ് കെ സുധാകരന്റെ വിവാദ പരാമർശം.

ഇന്ന് തന്റെ വീട്ടിൽ ഒരു പത്ത് അറുപത് ആള് വന്നിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം എന്റെ പാർട്ടിയാകുമോ ഇല്ലല്ലോ?. അവർക്ക് ഞാൻ പൈസയും കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അവരെല്ലാം എന്റെ പാർട്ടിയാകുമോ? വിഷു കൈനീട്ടം വാങ്ങാൻ ആരും വരും. ഇങ്ങനെയായിരുന്നു സുധാകരന്റെ പ്രതികരണം. ഇങ്ങനെ വരുന്നവരുമായി ഒരു അടുപ്പവും ഇല്ലെന്നും അപമാനവും പുശ്ചവുമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വരുന്ന ആളുകളോടും കൈ നീട്ടുന്ന ആളുകളോടും പരമ പുശ്ചമാണ്. കൈനീട്ടം വാങ്ങിയവർ ഇത് കേൾക്കുന്നണ്ടല്ലോ...ല്ലേ

ഈസ്റ്റർ ദിനത്തിൽ ബിജെപി നേതാക്കൾ നടത്തിയ സ്‌നേഹവിരുന്നിനും സന്ദർശനത്തിന്റെയും തുടർച്ചയായി ക്രൈസ്തവ പുരോഹിതർ ബിജെപി നേതാക്കളുടെ വീടുകളിൽ വിഷുദിനത്തിൽ സന്ദർശനം നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ വീട്ടിൽ സിറോ മലങ്കര സഭാ പ്രതിനിധികളായ ഫാ. വർക്കി ആറ്റുപുറം, ഫാ. ജോസഫ് വെൺമാനത്ത് എന്നിവരാണ് എത്തിയത്. മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് ആണ് ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയുടെ വീട്ടിലെത്തി വിഷു ആഘോഷത്തിൽ പങ്കുചേർന്നിരുന്നു. ഈ പുരോഹിതൻമാരെയാണ് യാചകർ എന്ന് വിളിച്ച് സുധാകരൻ ആക്ഷേപിച്ചത്.

ഈസ്റ്റർ ദിനത്തിൽ ബിജെപി ക്രൈസ്തവ സമൂഹവുമായി നടത്തിയ സമ്പർക്കത്തിന് പിന്നാലെയാണ് കെ സുധാകരൻ തലശ്ശേരി ബിഷപ്പ് ഹൗസിൽ എത്തിയത്. ജോസഫ് പാംപ്ലാനിയെ വർഷങ്ങളായി അറിയുന്ന ആളാണ് താനെന്നും ബിഷപ്പ് ആകുന്നതിന് മുൻപ് ജ്യേഷ്ഠ സഹോദരനെപ്പോലെ വിശ്വസിച്ചും സ്‌നേഹിച്ചും വളർന്നുവന്നവരാണെന്നും അദ്ദേഹവുമായി അഭേദ്യമായ ബന്ധമുണ്ടെന്നും സുധാകരൻ അവകാശപ്പെട്ടു. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുമായും തനിക്ക് നല്ല ബന്ധമാണെന്നും ഇടയ്ക്കിടെ ആലഞ്ചേരി പിതാവിനെ കാണാൻ പോകുന്ന ഒരാളാണ് താനെന്നും ചങ്ങനാശേരി പിതാവുമായും നല്ല ബന്ധമാണെന്നും സുധാകരൻ പറഞ്ഞു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് മാർ ജോസഫ് പാംപ്ലാനി പ്രതികരിച്ചില്ല.
ഇരിക്കൂർ എംഎൽഎ സജിവ് ജോസഫ്, പേരാവൂർ എംഎൽഎ സണ്ണി ജോസഫ്, കണ്ണൂർ ഡിസിസി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ്ജ്, കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സുധാകരന് ഒപ്പം ഉണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (13 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (10 hours ago)

Malayali Vartha Recommends