Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആദ്യകാല ബിജെപി നേതാക്കൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച നേതാവാണെന്ന ചരിത്രവസ്തുതകൾ വീണ്ടും ചർച്ചയാകുന്നു.സംഘടനാ കോൻഗ്രസ് ജനതാപാർട്ടിയുമായി ചേർന്നുനിന്ന എഴുപത്-80 കാലഘട്ടത്തിലായിരുന്നു ഈ ബന്ധം.

16 APRIL 2023 12:45 PM IST
മലയാളി വാര്‍ത്ത

കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആദ്യകാല ബിജെപി നേതാക്കൾക്കൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച നേതാവാണെന്ന ചരിത്രവസ്തുതകൾ വീണ്ടും ചർച്ചയാകുന്നു.സംഘടനാ കോൻഗ്രസ് ജനതാപാർട്ടിയുമായി ചേർന്നുനിന്ന എഴുപത്-80 കാലഘട്ടത്തിലായിരുന്നു ഈ ബന്ധം.

1969 ല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്‍്ഗ്രസ് സംഘടനാ വിഭാഗത്തോടൊപ്പമായിരുന്നു കേരളത്തിലെ ക്ഷോഭിക്കുന്ന യവ്വനമായിരുന്ന കെ സുധാകരൻ നിലകൊണ്ടത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചതിന് ഇന്ദിരാ ഗാന്ധിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയോടെ കോൺഗ്രസ് പിളർപ്പിലേക്ക് നീങ്ങുകയായിരുന്നു.. ഇന്ദിര ഗാന്ധി സമാന്തര എ.ഐ.സി.സി വിളിച്ചു കൂട്ടിയതോടെ പാര്‍ട്ടി പിളര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഭരണവിഭാഗം) നിലവില്‍ വന്നു. ഔദ്യോഗികവിഭാഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) എന്നും അറിയപ്പെട്ടു. സുധാകരന്‍ സംഘടനാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പിന്നീട് യുവജന വിഭാഗത്തിന്റെ പസിഡന്റുമായി.

അടിയന്തരാവസ്ഥാനന്തരം 1977-ലെ തെരഞ്ഞടുപ്പിനോടനുബന്ധിച്ചു് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (സംഘടന) ഇതര പ്രതിപക്ഷ കക്ഷികളായ ഭാരതീയ ജനസംഘം, സോഷ്യലിസ്റ്റു് പാര്‍ട്ടി , ഭാരതീയ ലോക് ദള്‍ എന്നിവയുമായി ചേര്‍ന്ന് ജനതാ പാര്‍ട്ടിയായി മാറി.സുധാകരന്‍ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റ്ുമായി.

ജനതാപാര്‍ട്ടിയുടെ ജില്ലാകമ്മറ്റി പുനസംഘടന തര്‍ക്കങ്ങളൊന്നും ഇല്ലാതെ നടന്നു. കണ്ണൂര്‍ ജില്ലയില്‍ കെ ജി മാരാരുടെ പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ മാരാര്‍ക്കെതിരെ മത്സരിക്കാന്‍ കെ സുധാകരന്‍ രംഗത്തു വന്നു. സംസ്ഥാന നേതാക്കളായ പി സി ചെറിയാന്‍, കെ രാമന്‍പിള്ള എന്നിവര്‍ കണ്ണൂരിലെത്തി. ഗസ്റ്റ് ഹൗസിലേക്ക് ജില്ലയിലെ പ്രമുഖ നേതാക്കളെ എല്ലാം വ്യക്തിപരമായി വിളിച്ച് അഭിപ്രായം തേടി. മഹാഭൂരിപക്ഷം പേരും കെ ജി മാരാരെ പിന്തുണച്ചു. മാരാര്‍ ജില്ലാ പ്രസിഡന്റുമായി. ഇക്കാര്യം ഇന്നും ഓർമ്മിക്കുന്നതായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ രാമൻപിള്ള മലയാളി വാർത്തയോട് പറഞ്ഞു...

1980 ലാണ് കെ സുധാകരന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എടക്കാട് മണ്ഡലത്തില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി. അന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ സംസ്ഥാന കണ്‍വീനര്‍ കെ രാമന്‍പിള്ളയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ യോഗത്തില്‍ കെ രാമന്‍ പിള്ളയാണ് എടക്കാട് മണ്ഡലത്തിലേക്ക് സുധാകരന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇക്കാര്യവും രാമൻപിള്ള സ്ഥിരീകരിച്ചു.
മുസ്‌ളീം ലീഗിന്റെ പി പി വി മൂസയോട് സുധാകരന്‍ തോറ്റു. 1982ല്‍ അതേ മണ്ഡലത്തില്‍ സ്വതന്ത്രനായി സുധാകരന്‍ മത്സരിച്ചെങ്കിലും സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഇന്നത്തെ വനംമന്ത്രി എ കെ ശശീന്ദ്രനോട് തോറ്റു.എന്തായാലും സുധാകരൻ ബിജെപിക്ക് എതിരെ നിലപാട് സ്വീകരിക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ മുൻകാല ജനതാ പാർട്ടി ബന്ധം ഓർമ്മിക്കാൻ ഇടതുപക്ഷം ശക്തമായി രംഗത്തുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (13 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (10 hours ago)

Malayali Vartha Recommends